സന്ദീപ് വധം രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; കുറ്റപത്രം സമർപ്പിച്ചു

 

സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്

ഒന്നാം പ്രതിയും കേസിലെ മുഖ്യ സൂത്രധാരനും യുവമോർച്ച മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജിഷ്ണു രഘുവിന് സന്ദീപിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സന്ദീപിനെ കൊലപ്പെടുത്തുന്നത് സംബന്ധിച്ച ഗൂഢാലോചനക്കായി പ്രമോദ്, നന്ദു, അജി, മൻസൂർ, വിഷ്ണു, അജി എന്നിവർക്കാണ് ജിഷ്ണു ലോഡ്ജിൽ മുറിയെടുത്ത് നൽകി.

ലോഡ്ജിൽ നിന്നാണ് കൃത്യം നടപ്പാക്കാനായി പ്രതികൾ ചാത്തങ്കരിയിലേക്ക് പോയത്. 732 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഹരിപാട് സ്വദേശി രതീഷ് അടക്കം ആകെ ആറ് പ്രതികളാണ് കേസിലുള്ളത്.