സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തി; ആകെ ഗുണ്ടകൾ 2750

സംസ്ഥാനത്ത് 557 പേരെ കൂടി പുതുതായി ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തി. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുതുക്കിയ പട്ടിക പ്രകാരം സംസ്ഥാനത്ത് 2750 ഗുണ്ടകളാണുള്ളത്.

അടുത്തിടെ ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമല്ലാത്തവരെ പട്ടികയിൽ നിന്നൊഴിവാക്കി. നിലവിൽ സജീവമായിട്ടുള്ളവർ മാത്രമാണ് പട്ടികയിലുള്ളത്. ഇതിൽ 701 ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് 28 പോക്‌സോ കോടതികൾ കൂടി തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ എണ്ണം 56 ആയി.