Headlines

Webdesk

യുക്രൈനിലെ മലയാളി വിദ്യാർഥികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

യുക്രൈനിൽ സ്ഥിതി വഷളാവുന്നതിനിടെ മലയാളി വിദ്യാർഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർഥികൾ യുക്രൈനിലുണ്ടെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. പല വിദ്യാർഥികളും അവരുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകരുതെന്ന് കരുതി അവിടെ തങ്ങുന്നുണ്ട്. അധികൃതർ ഇവരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ കൈക്കൊള്ളണം. മുഖ്യമന്ത്രി ജയശങ്കറിന് അയച്ച കത്തിൽ പറയുന്നു. പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കി വിദ്യാർഥികളെ തിരിച്ചെത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.

Read More

റഷ്യൻ ആക്രമണം: കീവിൽ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം, മെട്രോ സ്‌റ്റേഷനുകളിൽ ജനക്കൂട്ടം

  യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം. നഗരത്തിലെ ഭൂഗർഭ മെട്രോ സ്‌റ്റേഷനുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി രക്ഷപ്പെടാനായി ജനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ റഷ്യ ബോംബാക്രമണം ആരംഭിച്ചതിന് പിന്നാലെ നിരവധി പേരാണ് മെട്രോ സ്‌റ്റേഷനുകളിലെത്തിയത്. കീവ് നഗരത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന റോഡുകളിലെല്ലാം വലിയ തിരക്കാണ്. രൂക്ഷമായ ഗതാഗത കുരുക്ക് റോഡുകളിൽ അനുഭവപ്പെടുന്നുണ്ട്. കീവിലെയും ഒഡേസയിലെയും പെട്രോൾ പമ്പുകളിലും എടിഎം കൗണ്ടറുകൾക്ക് മുന്നിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ആക്രമണമുണ്ടായാൽ…

Read More

രണ്ട് ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ ഏറ്റെടുത്തു; യുക്രൈനിൽ ഏഴ് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

  കിഴക്കൻ യുക്രൈനിലെ രണ്ട് ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി യുക്രൈൻ. റഷ്യയുടെ ഷെല്ലാക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായും യുക്രൈൻ അറിയിച്ചു. യുക്രൈനെ വളഞ്ഞു ബഹുമുഖ ആക്രമണമാണ് റഷ്യ നടത്തുന്നത്. വിമാനത്താവളങ്ങളെയും പെട്രോൾ സ്‌റ്റേഷനുകളെയുമാണ് റഷ്യൻ മിസൈലുകൾ കൂടുതലായും ലക്ഷ്യം വെക്കുന്നത് ദക്ഷിണ റഷ്യയിലെ 12 വിമാനത്താവളങ്ങളുടെ പ്രവർത്തനം മാർച്ച് രണ്ട് വരെ നിർത്തിവെച്ചിട്ടുണ്ട്. രാവിലെ അഞ്ച് മണിയോടെയാണ് യുക്രൈനിൽ റഷ്യ വ്യോമാക്രമണം ആരംഭിച്ചത്. പിന്നാലെ കരമാർഗം റഷ്യൻ സൈനികർ യുക്രൈനിലേക്ക്…

Read More

കന്നഡ നടിയും റേഡിയോ ജോക്കിയുമായ രചന അന്തരിച്ചു

  കന്നഡ നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ വസതിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല റേഡിയോ ജോക്കിയായാണ് രചന കരിയിൽ ആരംഭിക്കുന്നത്. ഏറെ പ്രേക്ഷക പ്രീതി ലഭിച്ച ജോക്കിയായിരുന്നു അവർ. പിന്നീട് സിനിമകളിലും തിരക്കേറി. രക്ഷിത് ഷെട്ടി നായകനായ സിംപിൾ ആഗി ലവ് സ്റ്റോറിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. രചനയുടെ വിയോഗത്തിൽ കന്നഡ താരങ്ങൾ അനുശോചിച്ചു.  

Read More

തലയോലപറമ്പിൽ ആക്രി കടയിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് പരുക്ക്

  കോട്ടയം തലയോലപറമ്പ് ചന്തക്ക് സമീപം പഴയ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ആക്രിക്കടയിൽ വൻ തീടിപിത്തം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.10 ഓടു കൂടിയാണ് തീപിടിത്തമുണ്ടായത്. വാഹനം പൊളിക്കാൻ നിന്ന ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഫയർഫോഴ്‌സും പോലിസും നാട്ടുകാരും ചേർന്ന് തീ അണച്ചു. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിൻറെ ഡീസൽ ടാങ്ക് വെൽഡിങ് സ്പാർക്ക് മൂലം തീപിടിച്ചതാണ് അപകട കാരണം.

Read More

യുക്രൈനിലെ ഖർകീവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്ത് സ്‌ഫോടനം

യുക്രൈനിലെ ഖർകീവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. 13 മലയാളി വിദ്യാർഥികളാണ് ഹോസ്റ്റലിലുള്ളത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ് വിദ്യാർഥികൾ സൈന്യത്തിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. സൈനിക സഹായം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും കേരളത്തിലുള്ള ബന്ധുക്കളും.  യുക്രൈനിൽ മാത്രം ഇരുപതിനായിരത്തോളം ഇന്ത്യക്കാർ കുടുങ്ങിയതായാണ് വിവരം. ഇതിൽ ആയിരങ്ങൾ തലസ്ഥാനമായ കീവിലാണ് ഇരുന്നൂറോളം പേരെ മാത്രമാണ് യുക്രൈനിൽ നിന്ന് തിരികെ എത്തിക്കാനായിട്ടുള്ളത്. ഇന്ത്യക്കാരെ കൊണ്ടുവരാനായി പോയ എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ യുദ്ധം…

Read More

അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ; യുക്രൈനിൽ കുടുങ്ങിയത് 18,000ത്തോളം ഇന്ത്യക്കാർ

  യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നയതന്ത്ര തലത്തിൽ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 18,000ത്തോളം ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിലുണ്ടെന്നാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾക്കും തിരിച്ചടി ലഭിച്ചിട്ടുണ്ട്. യുദ്ധമാരംഭിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളൊക്കെ യുക്രൈൻ അടച്ചിട്ടിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകളാണ് തലസ്ഥാനമായ കീവിൽ ഉള്ളത്. കീവിൽ റഷ്യ നടത്തുന്ന വ്യോമാക്രമണം മലയാളി വിദ്യാർഥികളാണ് കേരളത്തിലെ ടെലിവിഷനുകൾക്ക് നൽകുന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയാണ് റഷ്യ യുക്രൈനിൽ ആക്രമണം…

Read More

റഷ്യയിലും സ്‌ഫോടനം, റഷ്യൻ വിമാനം വെടിവെച്ചിട്ടതായും യുക്രൈൻ; യുദ്ധം രൂക്ഷമാകുന്നു

  യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി യുദ്ധം രൂക്ഷമാകുന്നു. യുക്രൈൻ തലസ്ഥാനമായ കീവിൽ വൻ സ്‌ഫോടന പരമ്പരകളാണ് അരങ്ങേറിയത്. കീവിന് നേരെ വൻതോതിൽ ക്രൂയിസ്, ബാലിസ്റ്റിക് മിസൈൽ ആക്രമണം റഷ്യ നടത്തുന്നതായി യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകൾ തകർക്കാനുള്ള ശ്രമത്തിലാണ് യുക്രൈൻ സൈന്യം. അതേസമയം ശക്തമായി തിരിച്ചടിക്കുമെന്നാണ് യുക്രൈനും പറയുന്നത്. റഷ്യയിൽ സ്‌ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. റഷ്യൻ വിമാനം വെടിവെച്ചിട്ടതായും യുക്രൈൻ അവകാശപ്പെടുന്നു പ്രകോപനമില്ലാതെയാണ് റഷ്യ ആക്രമണം തുടങ്ങിയതെന്നും…

Read More

യുക്രൈൻ യുദ്ധം: ആഗോളവിപണിയിൽ അസംസ്‌കൃത എണ്ണവില കുതിക്കുന്നു; സ്വർണവിലയിലും കൈവിട്ട കളി

  യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നു. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളർ കടക്കുന്നത്. സ്വർണവിലയും കുതിച്ചുയരുകയാണ് ആഗോള വിപണിയിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് 1.1 ശതമാനം ഉയർന്ന് ഔൺസിന് 1932 ഡോളർ നിലവാരത്തിലെത്തി. സംസ്ഥാനത്ത് സ്വർണവില ഒറ്റയടിക്ക് പവന് 680 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 37,480 രൂപയായി. ഗ്രാമിന് 4685 രൂപയായി ആഗോളതലത്തിൽ റഷ്യക്ക് മേൽ ഉപരോധം വരികയാണെങ്കിൽ…

Read More

ഇന്ത്യയിൽ നിന്നും യുഎഇലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആർ പരിശോധന ഒഴിവാക്കി

  ഇന്ത്യയിൽ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാർക്ക് റാപിഡ് പിസിആർ പരിശോധന ഒഴിവാക്കി. നേരത്തെ ദുബൈ, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അബൂദാബിയിലേക്കും ഇളവുകൾ ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നും യാത്ര ചെയ്യുമ്പോൾ റാപിഡ് പിസിആർ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കിയെന്നും മറ്റ് യാത്രാ നിബന്ധനകൾ പാലിക്കണമെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അബൂദാബിയിലേക്ക് റാപിഡ് പിസിആർ പരിശോധന വേണമെന്ന നിബന്ധന ഇത്തിഹാദും വെബ്‌സൈറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്….

Read More