Headlines

Webdesk

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ കൂട്ടും; നടപടികൾ തുടങ്ങി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ കൂട്ടുന്നതിനുള്ള നടപടികൾ തുടങ്ങി. സുരക്ഷാ ജീവനക്കാരുടെ നിയമനം ആരംഭിച്ചു. ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നൽകിയതോടെയാണ് നടപടി. എട്ട് സുരക്ഷാ ജീവനക്കാരുടെ അഭിമുഖമാണ് ഇന്നുനടന്നത്. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇവരിൽ രണ്ട് പേരെ കണ്ടെത്തിയിരുന്നു. രോഗികളുടെ എണ്ണത്തിനാനുപാതികമായി സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടി…

Read More

ജീത്തു ജോസഫിനൊപ്പം ആസിഫ് അലി; ‘കൂമൻ’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂമന്റെ ചിത്രീകരണം ആരംഭിച്ചു. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാൽ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ’12ത് മാന്റെ’ തിരക്കഥാകൃത്ത് കെ ആർ കൃഷ്ണകുമാറാണ് ‘കൂമന്റേ’യും രചയിതാവ്. ആസിഫലിയോടപ്പം രൺജി പണിക്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തും. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശശികുമാർ ഒരുക്കുന്ന ഗാനങ്ങൾക്ക് വിഷ്ണു ശ്യാമാണ് സംഗീതം നൽകുന്നത്. എഡിറ്റിങ് വി എസ് വിനായക്. കൊല്ലം. പൊള്ളാച്ചി,…

Read More

യുക്രൈനില ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ബദല്‍ സംവിധാനം; എന്തെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല: വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

യുക്രൈനില്‍ കുടങ്ങിക്കിടക്കുന്ന 18000 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇന്ത്യക്കാരെയും തിരികെ എത്തിക്കാനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ആസൂത്രണം ചെയ്തുവരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. യുദ്ധഭീഷണിയുടെ തുടക്കത്തില്‍ തന്നെ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങി ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ നിലവില്‍ യുക്രൈന്‍ വ്യോമപാത അടച്ച സാഹചര്യത്തില്‍ വിമാന മാര്‍ഗം ആളുകളെ തിരികെ എത്തിക്കുന്നത് റദ്ദ് ചെയ്തിരിക്കുകയാണ്. ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കാന്‍ ബദല്‍ സംവിധാനം ആസൂത്രണം ചെയ്തുവരികയാണ്. എന്നാല്‍ അതെന്താണെന്ന് വെളിപ്പെടുത്താന്‍ ഇപ്പോള്‍…

Read More

രണ്ടര വയസ്സുകാരിക്ക് മർദനമേറ്റ സംഭവം: ആന്റണി ടിജിൻ മൈസൂരിൽ വെച്ച് പിടിയിൽ

കൊച്ചി തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ സംഭവത്തിൽ കുട്ടിയുടെയും കുടുംബത്തിന്റെയും ഒപ്പം താമസിച്ചിരുന്ന പുതുവൈപ്പ് സ്വദേശി ടിജിൻ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിൽ വെച്ചാണ് ടിജിൻ കസ്റ്റഡിയിലായത്. പൊലീസ് ഇയാലെ ചോദ്യം ചെയ്യുകയാണ്. ടിജിനൊപ്പം ആക്രമണത്തിനിരയായ കുട്ടിയുടെ മാതൃ സഹോദരിയും മകനും ഉണ്ടായിരുന്നു. മൂന്ന് പേരെയും ഇന്ന് കൊച്ചിയിൽ എത്തിക്കും. അതേസമയം ചികിത്സയിൽ തുടരുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. കുട്ടി കണ്ണ് തുറന്നു. മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. രാവിലെ മുതൽ ദ്രാവക രൂപത്തിലുള്ള…

Read More

അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാൻ യുക്രൈനിലുള്ള പൗരൻമാരോട് ഇന്ത്യ

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ഇന്ത്യ ബദൽ മാർഗങ്ങൾ പരിഗണിക്കുന്നു. വ്യോമമാർഗമല്ലാതെ പൗരൻമാരെ പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാൻ ഇന്ത്യ പൗരൻമാരോട് നിർദേശം നൽകിയിട്ടുണ്ട് പാസ്‌പോർട്ടും മറ്റ് രേഖകളും പണവും കൈയിൽ കരുതണം. ഒഴിപ്പിക്കൽ സംബന്ധിച്ച തീരുമാനമായാൽ അറിയിപ്പ് നൽകും. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിലാണ് ഇവരെ തിരികെ എത്തിക്കാൻ തീരുമാനമായത്. നിലവിൽ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. പൗരൻമാരുടെ സുരക്ഷയാണ് പ്രധാനം. റഷ്യൻ ഭാഷ സംസാരിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ യുക്രൈനിലെ…

Read More

സൈനിക നീക്കത്തിനില്ലെന്ന് നാറ്റോ, യുക്രൈൻ ഒറ്റപ്പെട്ടു; യുദ്ധത്തിൽ നൂറിലേറെ പേർക്ക് മരണം

യുക്രൈനിൽ റഷ്യ കനത്ത ആക്രമണം തുടരുമ്പോൾ യുക്രൈനെ സഹായിക്കാനായി സൈനിക നീക്കം നടത്തില്ലെന്ന് നാറ്റോ സഖ്യസേന. തിരിച്ചടിക്കാൻ നേരത്തെ യുക്രൈൻ ലോകരാഷ്ട്രങ്ങളോട് സഹായം അഭ്യർഥിച്ചിരുന്നു. ആയുധമടക്കമുള്ള സഹായം നൽകണമെന്നായിരുന്നു അഭ്യർഥന. അമേരിക്ക അടക്കമുള്ള നാറ്റോ രാജ്യങ്ങൾ സഹായത്തിനെത്തുമെന്ന പ്രതീക്ഷയും അവർക്കുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത് നാറ്റോ നിലപാട് വ്യക്തമാക്കിയതോടെ അക്ഷരാർഥത്തിൽ യുക്രൈൻ ഒറ്റപ്പെട്ട നിലയിലാണ്. അതിർത്തികളിൽ സൈന്യത്തെ വിന്യസിക്കുമെങ്കിലും ഇത് സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ മാത്രമാണ് എന്നാണ് നാറ്റോയുടെ പ്രസ്താവന. യുക്രൈൻ ഇതുവരെ നാറ്റോ അംഗത്വമെടുത്തിട്ടില്ലെന്നതും ശ്രദ്ധേയാണ്. യുക്രൈൻ…

Read More

വയനാട് ജില്ലയില്‍ 135 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 135 പേര്‍ക്ക് കൂടി കോവിഡ് വയനാട് ജില്ലയില്‍ ഇന്ന് (24.02.22) 135 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 490 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166632 ആയി. 163776 പേര്‍ രോഗമുക്തരായി. നിലവില്‍ 1810 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1722 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 911 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ…

Read More

സംസ്ഥാനത്ത് ഇന്ന് 4064 പേർക്ക് കൊവിഡ്, 15 മരണം; 9531 പേർക്ക് രോഗമുക്തി

കേരളത്തിൽ 4064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂർ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂർ 174, വയനാട് 135, കാസർഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,974 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,341 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,24,493 പേർ…

Read More

50 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈന്റെ അവകാശവാദം; ആറ് വിമാനങ്ങൾ തകർത്തുവെന്നും യുക്രൈൻ

റഷ്യൻ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്റ്ററും തകർത്തതായി യുക്രൈൻ സൈന്യം. തങ്ങളുടെ തിരിച്ചടിയിൽ 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും യുക്രൈൻ അവകാശപ്പെടുന്നു. അതേസമയം ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. യുക്രൈന്റെ വിമത പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് റഷ്യയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും തകർത്തതെന്ന് യുക്രൈൻ സൈനിക മേധാവി പറഞ്ഞു. ആക്രമണത്തിൽ 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നും സൈനിക മേധാവി അവകാശപ്പെട്ടു. അതേസമയം യുക്രൈൻ തലസ്ഥാന നഗരമായ കീവിൽ നിന്നടക്കം ജനങ്ങൾ പലായനം ചെയ്യുകയാണ്. റോഡുകളിലും മെട്രോ സ്‌റ്റേഷനുകളിലുമടക്കം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്….

Read More

മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി

നടിയെ അക്രമിച്ച കേസിൽ മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി. സർക്കാർ സമർപ്പിച്ച വിശദീകരണത്തിന് മറുപടി നൽകാൻ ദിലീപ് രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ കോടതി ഡി.ജി.പി ക്ക് നിർദേശം നൽകി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം…

Read More