Headlines

Webdesk

കൊച്ചിയിൽ ഗുരുതരമായി പരുക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു

  കൊച്ചി തൃക്കാക്കരയിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. പുലർച്ചെ ഇരുവരും കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം കുട്ടിക്ക് പരുക്കേറ്റതിൽ ദുരൂഹത തുടരുകയാണ് കുട്ടി സ്വയം വരുത്തി വെച്ച പരുക്കുകളാണ് ഇതെന്നാണ് അമ്മ അടക്കമുള്ള ബന്ധുക്കൾ പറയുന്നത്. മകളെ ആരും ഉപദ്രവിച്ചിട്ടില്ല. ആന്റണി ടിജിൻ മകളെ അടിക്കുന്നത് താൻ കണ്ടിട്ടില്ല. മകൾക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നത്. എന്നാൽ അടുത്ത കാലത്തായി അസാധാരണമായ…

Read More

യുദ്ധഭീതിയിൽ ഇന്ധനവില കുതിക്കും ;പെട്രോൾ, ഡീസൽ വില 10 രൂപയിലേറെ കൂടിയേക്കും

  മുംബൈ: റഷ്യ-യുക്രൈൻ സംഘർഷം ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്ന് സൂചന. ഇന്ധനവിലയുടെ കാര്യത്തിൽ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാകും ഇത്. ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനംവരെ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. സംഘർഷം ഇങ്ങനെ തുടർന്നാൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 100 ഡോളറും കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്. 2021 നവംബർ നാലുമുതൽ രാജ്യത്ത് പെട്രോൾ-ഡീസൽ വിലവർധനയുണ്ടായിട്ടില്ല. അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് വർധന അനൗദ്യോഗികമായി നിർത്തിവെച്ചത്. യുക്രൈൻ പ്രതിസന്ധി പെട്രോൾ, ഡീസൽ വിലകളെ മാത്രമല്ല,…

Read More

ആയുധം വെച്ച് കീഴടങ്ങണമെന്ന് യുക്രൈനോട് പുടിൻ; കീവിലടക്കം വൻ സ്‌ഫോടനങ്ങൾ

  യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ വ്യോമാക്രമണം ആരംഭിച്ച് റഷ്യ. തലസ്ഥാനമായ കീവിലും കാർക്കിവിലും ഉഗ്ര സ്‌ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഡോൺബാസിൽ സൈനിക നടപടിക്ക് പുടിൻ അനുമതി നൽകി മിനിറ്റുകൾക്കുള്ളിലാണ് വ്യോമാക്രമണം നടന്നത്. ആയുധം വെച്ച് കീഴടങ്ങാനാണ് യുക്രൈൻ സൈനികർക്ക് പുടിൻ നൽകിയ മുന്നറിയിപ്പ്. എന്നാൽ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് യുക്രൈൻ തിരിച്ചടിച്ചു. യുക്രൈൻ അതിർത്തിയുടെ 40 കിലോമീറ്റർ ചുറ്റളവിൽ സൈനിക വാഹനങ്ങൾ അണിനിരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യൻ സൈനികരാണ് യുക്രൈനെ വളഞ്ഞത്…

Read More

ഗവർണർക്ക് പുതിയ ബെൻസ് വാങ്ങാൻ സർക്കാർ പണം അനുവദിച്ചു; ഉത്തരവിറങ്ങി

  ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാർ വാങ്ങാൻ സംസ്ഥാന സർക്കാർ പണം അനുവദിച്ചു. ബെൻസ് കാർ വാങ്ങാൻ 85 ലക്ഷം രൂപയാണ് അനുവദിച്ചത്. ഗവർണർക്ക് പുതിയ കാർ വാങ്ങുന്നതിന് പണം അനുവദിക്കുന്നതിനായി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നാണ് ഇറങ്ങിയത്. രണ്ട് വർഷം മുമ്പാണ് 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന് കത്ത് നൽകിയത്. നിലവിൽ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. ഒരു ലക്ഷം കിലോമീറ്റർ…

Read More

ഹരിദാസിനെ വധിക്കാൻ മുമ്പും ശ്രമം; ഒരാഴ്ച മുമ്പ് ശ്രമം നടന്നത് നിജിൽ ദാസിന്റെ നേതൃത്വത്തിൽ

  തലശ്ശേരി പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ. ഹരിദാസിനെ വധിക്കാൻ നേരത്തെയും പദ്ധതിയിട്ടിരുന്നു. ഒരാഴ്ച മുമ്പ് നടന്ന നീക്കം നിജിൽദാസിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് അറസ്റ്റിലായവർ കുറ്റസമ്മത മൊഴി നൽകി. കൊലയ്ക്ക് തൊട്ടുമുമ്പ് അറസ്റ്റിലായ ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഫോണിൽ വിളിച്ച പോലീസുകാരനെയും ചോദ്യം ചെയ്യും. കണ്ണവം സ്‌റ്റേഷനിലെ സിപിഒ സുരേഷിനെയാണ് ചോദ്യം ചെയ്യുക. രാത്രി ഒരു മണിയോടെയാണ് സുരേഷും ലിജേഷും ഫോണിൽ സംസാരിച്ചത്. ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ സിപിഒ സുരേഷ് നിഷേധിക്കുകയാണ് ചെയ്തതെന്ന്…

Read More

മ​ത​പ​ര​മാ​യ വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി

ബംഗളൂരു: മ​ത​പ​ര​മാ​യ വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി. കോ​ള​ജു​ക​ൾ​ക്കും യൂ​ണി​ഫോം നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്രീ ​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജു​ക​ൾ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര​വ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ബാ​ധ​ക​മെ​ന്നും അ​ധ്യാ​പ​ക​ർ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹി​ജാ​ബ് ധ​രി​ച്ചെ​ത്തു​ന്ന അ​ധ്യാ​പി​ക​മാ​രും സ്‌​കൂ​ൾ ക​വാ​ട​ങ്ങ​ളി​ൽ ത​ട​യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​നെ​തി​രെ ഹ​ർ​ജി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ മു​ഹ​മ്മ​ദ് താ​ഹി​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

  നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പ്രതികളായ റോയി വയലാട്ട്, അഞ്ജലി റീമാ ദേവ്, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെൺകുട്ടിയുടെ രഹസ്യമൊഴി പരിശോധിച്ച ശേഷം തുടർവാദം കേൾക്കാമെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു എന്നാൽ പരാതി ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമാണെന്നാണ് പോക്‌സോ കേസ് പ്രതികൾ പറയുന്നത്. സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് പെൺകുട്ടിയും അമ്മയും പരാതി നൽകിയതെന്നും പ്രതികൾ പറയുന്നു. എന്നാൽ റോയ് അടക്കമുള്ള പ്രതികൾ…

Read More

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം; സഞ്ജു സാംസൺ കളിക്കാൻ സാധ്യത

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം. വിരാട് കോഹ്ലി, റിഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വൈകുന്നേരം ഏഴ് മണിക്ക് ലക്‌നൗവിലാണ് മത്സരം. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത് വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ ലങ്കയെ നേരിടാനൊരുങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിലുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സൂര്യകുമാർ യാദവിനും ദീപക് ചാഹറിനും പരുക്കേറ്റതോടെ സഞ്ജുവിന്…

Read More

നവാബ് മാലിക്ക് മാർച്ച് മൂന്നുവരെ ഇഡി കസ്റ്റഡിയിൽ; മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്ന് മുന്നണി തീരുമാനം

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉൾപ്പെട്ട കള്ളപ്പണ കേസിൽ അറസ്റ്റിലായ എൻസിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ നവാബ് മാലിക്കിനെ മാർച്ച് മൂന്നുവരെ ഇഡി കസ്റ്റഡിയിൽ വിട്ടു. വീട്ടിലെ ഭക്ഷണവും മരുന്നും അനുവദിക്കണമെന്ന നവാബ് മാലിക്കിന്റെ ഹർജി നാളെ പരിഗണിക്കും. ചോദ്യം ചെയ്യൽ അഭിഭാഷകന്റെ സാന്നിധ്യത്തിൽ വേണമെന്ന ആവശ്യം എതിർക്കില്ലെന്ന് ഇഡി അറിയിച്ചു. അതേസമയം, നവാബ് മാലിക് രാജി വെക്കേണ്ടതില്ലെന്ന് മഹാ വികാസ് അഘാഡി മുന്നണി തീരുമാനിച്ചു. ഉദ്ധവ് താക്കറെയുടെ…

Read More

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഇന്നും വാദം തുടരും

  നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. വിചാരണ നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ദിലീപ് വാദിക്കുന്നു. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കോടതിയും പറഞ്ഞിരുന്നു. തുടരന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ അറിയിച്ചിട്ടുള്ളത്. ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു കേസിൽ ആക്രമിക്കപ്പെട്ട നടിയും കക്ഷി ചേർന്നിരുന്നു….

Read More