Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 5023 പേർക്ക് കൊവിഡ്, 13 മരണം; 11,077 പേർക്ക് രോഗമുക്തി

കേരളത്തിൽ 5023 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂർ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂർ 188, കാസർഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,857 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,32,929 പേർ…

Read More

10, 12 ക്ലാസുകളിൽ ഓഫ് ലൈൻ പരീക്ഷ നടത്തുന്നതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

രാജ്യത്തെ സ്‌കൂളുകളിൽ 10, 12 ക്ലാസുകളിലേക്ക് ഓഫ് ലൈൻ പരീക്ഷകൾ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോർഡുകൾ വാർഷിക പരീക്ഷ ഓഫ് ലൈനായി നടത്തുന്നതിനെതിരായ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികൾക്ക് വ്യാജ പ്രതീക്ഷ നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷം വാർഷിക പരീക്ഷ ഓഫ് ലൈനായി നടത്തുന്നതിനെതിരായ…

Read More

മാർച്ച് 28, 29 തീയതികളിൽ രാജ്യത്ത് സംയുക്ത തൊഴിലാളി പണിമുടക്ക്

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ച് മാർച്ച് 28, 29 തീയതികളിൽ സംയുക്ത തൊഴിൽ പണിമുടക്ക്. സർക്കാർ ജീവനക്കാർ മുതൽ കർഷകരുൾപ്പെടെ പണിമുടക്കിൽ പങ്കെടുക്കും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്തും, അഞ്ച് സംസ്ഥാനങ്ങലിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്തും ഫെബ്രുവരി 23, 24 തീയതികളിൽ നടത്താനിരുന്ന ദേശീയ പണിമുടക്ക് മാർച്ചിലേക്ക് മാറ്റുകയായിരുന്നു.

Read More

അമിതമായ എണ്ണയുടെ ഉപയോഗം; ആരോഗ്യത്തിന് ഹാനികരമാകുന്നത് ഇങ്ങ​നെ

  ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. നമ്മളൊക്കെ ആഹാരത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് എണ്ണ. മാത്രമല്ല എണ്ണ പലഹാരങ്ങള്‍ നമ്മളൊക്കെ അധികവും കഴിയ്ക്കാറുമുണ്ട്. എന്നാല്‍ അമിതമായ അളവില്‍ എണ്ണ ശരീരത്തില്‍ എത്തുന്നത് ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാക്കുന്നത്. എണ്ണയുടെ അമിതമായ ഉപയോഗം എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം… ഹൃദയപ്രശ്നങ്ങള്‍  എണ്ണ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയത്തിന് ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത് രക്തസമ്മര്‍ദവും…

Read More

തളർന്നുകിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ചയാൾ പിടിയിൽ

  മലപ്പുറം അരീക്കോട് കാവനൂരിൽ തളർന്നുകിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി വി ഷിഹാബാണ് പിടിയിലായത്. പരാതി നൽകിയ ഇവർക്കെതിരെ പ്രതിയുടെ വധഭീഷണിയുണ്ട്. ജയിലിൽ നിന്ന് ജാമ്യം നേടി ഇയാൾ പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയാകുമെന്ന ആശങ്കയിലാണ് സാക്ഷി പറഞ്ഞവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷിഹാബ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് തളർന്നുകിടക്കുന്ന അമ്മയുടെ മുന്നിലിട്ട്…

Read More

രണ്ടര വയസ്സുകാരിക്ക് ഗുരുതര പരുക്കേറ്റ സംഭവം; നിരപരാധിയെന്ന് കുടുംബത്തിനൊപ്പം താമസിച്ച ആന്റണി ടിജിൻ

തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ താൻ ഒളിവിൽ അല്ലെന്ന് കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ. പോലീസിനെ ഭയന്നാണ് മാറി നൽകുന്നത്. കുട്ടി കളിക്കുന്നതിനിടെ വീണാണ് പരുക്കേറ്റത്. ദേഹത്ത് പൊള്ളലേറ്റത് കുന്തിരക്കം വീണിട്ടാണ്. കുട്ടി കരഞ്ഞ് കാണാത്തതുകൊണ്ടാണ് ആശുപത്രിയിൽ എത്തിക്കാത്തതെന്നും ആന്റണി ടിജിൻ പറഞ്ഞു ്‌നിരപരാധിത്വം തെളിയിക്കണം. അതിനായി പോലീസിനെ ചെന്ന് കാണും. അപസ്മാരം കണ്ടതോടെ താനാണ് കുട്ടിയെ ആദ്യം ആശുപത്രിയിൽ എത്തിച്ചതെന്നും ഇയാൾ പറയുന്നു. എ്‌നാൽ കുട്ടിയെ ഉപദ്രവിച്ച്ത് ആന്റണിയാകും എന്നായിരുന്നു കുട്ടിയുടെ…

Read More

കണ്ണൂർ വി സി നിയമനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചു; സർക്കാരിന് ആശ്വാസം

  കണ്ണൂർ വിസി നിയമന വിവാദത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. വി സി നിയമനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചു. കണ്ണൂർ സർവകലാശാല വൈസ് ചെയർമാനായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനമാണ് ഡിവിഷൻ ബഞ്ച് ശരിവെച്ചത്. നേരത്തെ സിംഗിൾ ബഞ്ചും നിയമനം അംഗീകരിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ ആണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് തള്ളിയത്. പുനർ നിയമനം സംബന്ധിച്ച നിയമപരമായ കാര്യങ്ങളാണ് കോടതി പരിഗണിച്ചത്. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ…

Read More

24 മണിക്കൂറിനിടെ 15,102 പേർക്ക് കൂടി കൊവിഡ്; 278 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം  4.28 കോടി ആയി ഉയർന്നു. നിലവിൽ 1,64,522 പേരാണ് ചികിത്സയിൽ കഴിയുന്നത് 278 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 31,377 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 4.21 കോടി പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. രോഗമുക്തി നിരക്ക് നിലവിൽ 98.42 ശതമാനമായി ഉയർന്നു രാജ്യത്ത് കൊവിഡ് ബാധിച്ച്…

Read More

സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയില്ല; ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് കൊലപാതകങ്ങളും അക്രമ സംഭവങ്ങളും വർധിച്ചുവരികയാണെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. 92 പ്രതികളിൽ 72 പേരെ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു യുഡിഎഫ് കാലത്ത് 35 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തിൽ പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തു. അന്വേഷണം നടന്നുവരികയാണ്. കണ്ണൂരിലെ ഹരിദാസിന്റെ കൊലപാതകത്തിൽ നാല് പ്രതികളെ…

Read More

കൊവിഡിന്റെ നാലാം തരംഗം എട്ട് മാസത്തിനുള്ളിൽ സംഭവിച്ചേക്കുമെന്ന് വിദഗ്ധർ

  രാജ്യത്ത് കൊവിഡിന്റെ നാലാം വ്യാപനം എട്ട് മാസങ്ങൾക്കുള്ളിൽ സംഭവിക്കുമെന്ന് വിദഗ്ധർ. കൊവിഡിന്റെ പുതിയ വകഭേദമായിരിക്കും നാലാം തരംഗത്തിന് കാരണമാകുകയെന്നാണ് വിദഗ്ധാഭിപ്രായം. ഒമിക്രോൺ വകഭേദം മൂലമായിരിക്കില്ല അടുത്ത വ്യാപനം. വൈറസ് ഇവിടെ തന്നെയുണ്ടാകും. ഉയർന്നും താഴ്ന്നും വളരെ കാലം ഇത് നിലനിൽക്കും. അടുത്ത വേരിയന്റ് വരുമ്പോൾ കേസുകളിൽ കുതിച്ചുചാട്ടമുണ്ടാകും. അത് സംഭവിക്കും. അനിവാര്യമായും ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ. സാധാരണയായി അതങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഐഎംഎ കൊവിഡ് ടാസ്‌ക്  ഫോഴ്‌സ് കോ ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറയുന്നു…

Read More