Headlines

Webdesk

ഡിഎം വിംസ് ഫാർമസി കോളേജിൽ ആദ്യ ബാച്ച് ഫാം ഡി കോഴ്സ് ഓറിയന്റേഷൻ നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും ഫാർമസി കൗൺസിലിന്റെയും അംഗീകാരത്തോടെ മേപ്പാടി ഡിഎം വിംസ് ക്യാമ്പസ്സിൽ പ്രവർത്തിച്ചുവരുന്ന വയനാട് ജില്ലയിലെ ഏക ഫാർമസി കോളേജായ ഡിഎം വിംസ് ഫാർമസി കോളേജിലെ ആദ്യ ബാച്ച് ഫാം ഡി കോഴ്സിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള ഓറിയന്റേഷൻ പരിപാടി ഡിഎം വിംസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ ഉൽഘാടനം ചെയ്തു. ഫാർമസി കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ എം എൽ ലാൽ പ്രശാന്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ…

Read More

പ്രതിഷേധക്കാർ തടഞ്ഞതോടെ പ്രധാനമന്ത്രി ഫ്‌ളൈ ഓവറിൽ കുടുങ്ങിയത് 20 മിനിറ്റ് നേരം; വൻ സുരക്ഷാ വീഴ്ച

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്ച. മോദിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറിൽ കുടുങ്ങിയത് 20 മിനിറ്റോളം നേരമാണ്. ഇതേ തുടർന്ന് ഫിറോസ്പൂരിൽ നടക്കേണ്ട സമ്മേളന പരിപാടി റദ്ദ് ചെയ്തു. യാത്ര മതിയാക്കി പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി ഹുസൈനിവാലയിലെ ദേശീയസ്മാരകത്തിൽ പുഷ്പചക്രങ്ങൾ അർപ്പിക്കാൻ പോകുന്നതിനിടെയാണ് സംഭവം. പ്രതിഷേധക്കാർ റോഡ് തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം നേരം കുടുങ്ങിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ ഒഴിവാക്കി റോഡ് മാർഗം ഹുസൈനിവാലയിലേക്ക് പോകാൻ പ്രധാനമന്ത്രി…

Read More

പൂജാരക്കും രഹാനെക്കും അർധ സെഞ്ച്വറി; ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സിലും ബാറ്റിംഗ് തകർച്ച

  വാണ്ടറേഴ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 2ന് 155 എന്ന ശക്തമായ നിലയിൽ നിന്നും ഇന്ത്യ 6ന് 184 റൺസ് എന്ന നിലയിലേക്ക് തകരുകയായിരുന്നു. 29 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 2ന് 85 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. പൂജാരയും രഹാഹനെയും ചേർന്ന് ഏകദിന ശൈലിയിൽ മൂന്നാം ദിനവും ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്‌കോർ അതിവേഗത്തിൽ കുതിച്ചു. മൂന്നാംദിനത്തിലെ ആദ്യ പത്തോവറിൽ 51 റൺസാണ്…

Read More

കുന്നമംഗലം പൊയ്യയിൽ പടിഞ്ഞാറെ നാരങ്ങാളി താമസിക്കും പന്തീരാങ്കാവ് പാണർകണ്ടി സുലോചന അപ്പുണ്ണി മരണപ്പെട്ടു

കുന്നമംഗലം പൊയ്യയിൽ പടിഞ്ഞാറെ നാരങ്ങാളി താമസിക്കും പന്തീരാങ്കാവ് പാണർകണ്ടി സുലോചന അപ്പുണ്ണി മരണപ്പെട്ടു. ഭർത്താവ് : അപ്പുണ്ണി (റിട്ട. ടെലി‍ഫോൺസ് ) മക്കൾ: പ്രിയാ സുചേഷ് (ഡയറക്ടർ സ്പെക്ട്ര ഇന്റർനാഷണൽ കോഴിക്കോട്), പ്രസാദ്. പി. കെ, പ്രീത സുനിൽകുമാർ വെള്ളിമാടുകുന്ന്, മരുമക്കൾ: സുചേഷ് (പ്രിൻസിപ്പാൾ പി.എസ്. എൻ കമ്മ്യൂണിറ്റി കോളേജ് കുന്നമംഗലം, സുനിൽകുമാർ (കോഴിക്കോട് കോർപ്പറേഷൻ) ശവസംസ്കാരം വൈകിട്ട് 5 മണിക്ക് കളരിക്കണ്ടി പൊതു ശ്മശാനത്തിൽ

Read More

എസ് രാജേന്ദ്രനെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി

  നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി. പാർട്ടി സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്ന രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സി വി വർഗീസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത പുതിയ കമ്മിറ്റിയിൽ എസ് രാജേന്ദ്രനില്ല. രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിന് ശുപാർശ നൽകിയിരുന്നു. രാജേന്ദ്രനെതിരായ നടപടി ജില്ലാ സമ്മേളനത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ്…

Read More

കൊവിഡ് വ്യാപനം: തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺഗ്രസ്

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം വ്യക്തമായതോടെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ കോൺഗ്രസിന്റെ തീരുമാനം. യുപിയിൽ നിലവിൽ നടക്കുന്ന വനിതാ കൂട്ടായ്മകളും റദ്ദാക്കും. തുടർ പ്രചാരണങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശം അനുസരിച്ചായിരിക്കും യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന റാലിയും ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗമെത്തിയതായി കൊവിഡ് വാക്‌സിൻ ഉപദേശക സമിതി വ്യക്തമാക്കിയിരുന്നു. രോഗവ്യാപനം തീവ്രമായതോടെ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഡൽഹി, യുപി, മഹാരാഷ്ട്ര, പഞ്ചാബ്, ബീഹാർ…

Read More

രാജ്യത്തെ കൊവിഡ് കേസുകൾ ഈ മാസം തന്നെ ഏറ്റവുമുയർന്ന നിരക്കിലാകുമെന്ന് മുന്നറിയിപ്പ്

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം സ്ഥിരീകരിച്ചതോടെ കേസുകൾ ഈ മാസം തന്നെ ഏറ്റവുമുയർന്ന നിരക്കിലാകുമെന്ന് കൊവിഡ് വാക്‌സിൻ സാങ്കേതിക ഉപദേശക സമിതി ചെയർമാൻ ഡോ. എൻ കെ അറോറ. രാജ്യത്തെ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ നിറഞ്ഞുകവിയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി കഴിഞ്ഞാഴ്ച മാത്രം വലിയ വർധനവാണ് കൊവിഡ് കേസുകളിലുണ്ടായത്. പുതുതായി ഉണ്ടായ അമ്പത് ശതമാനം കേസുകൾക്ക് പിന്നിലും ഒമിക്രോൺ വകഭേദമാണ്. ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. സമാനമായ കേസ് വർധനവ് ലോകത്തെ പല നഗരങ്ങളിലും…

Read More

മാവേലി എക്‌സ്പ്രസിലെ മർദനം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ പൊന്നൻ ഷമീർ കോഴിക്കോട് പിടിയിൽ

  മാവേലി എക്‌സ്പ്രസിൽ പോലീസിന്റെ മർദനമേറ്റ യാത്രക്കാരനെന്ന നിലയിൽ ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകൾ വാർത്ത നൽകിയ ക്രിമനൽ കേസ് പ്രതി പൊന്നൻ ഷമീർ പിടിയിൽ. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് ലിങ്ക് റോഡിൽ കിടന്നുറങ്ങുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത് മാവേലി എക്‌സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്ത ഷമീറിനെ പോലീസ് മർദിച്ച് ഇറക്കി വിട്ടിരുന്നു. ഇത് വലിയ മനുഷ്യാവകാശ പ്രശ്‌നമായി  വാർത്ത നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പോലീസ്…

Read More

സി വി വർഗീസിനെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

  സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസിനെ തെരഞ്ഞെടുത്തു. കെ കെ ജയചന്ദ്രൻ ഒഴിയുന്ന സാഹചര്യത്തിലാണ് സി വി വർഗീസ് ജില്ലാ സെക്രട്ടറിയാകുന്നത്. കെ കെ ജയചന്ദ്രൻ തന്നെയാണ് വർഗീസിന്റെ പേര് നിർദേശിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് കെ കെ ജയചന്ദ്രൻ സ്ഥാനം ഒഴിയുന്നത് 2001 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് സി വി വർഗീസ്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Read More

പ്രിയങ്കയുടെ ആത്മഹത്യ: രാജൻ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ

  മരുമകൾ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പോലീസാണ് ശാന്തയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ശാന്തക്കെതിരെ ചുമത്തിയിരിക്കുന്നത് പ്രിയങ്കയുടെ ഭർത്താവും ശാന്തയുടെ മകനുമായ ഉണ്ണിയെ 2021 മെയ് 25ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ഏപ്രിൽ 13നാണ് പ്രിയങ്കയെ വെമ്പായത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഉണ്ണിയും ശാന്തയും…

Read More