രാജ്യത്ത് കൊവിഡിന്റെ നാലാം വ്യാപനം എട്ട് മാസങ്ങൾക്കുള്ളിൽ സംഭവിക്കുമെന്ന് വിദഗ്ധർ. കൊവിഡിന്റെ പുതിയ വകഭേദമായിരിക്കും നാലാം തരംഗത്തിന് കാരണമാകുകയെന്നാണ് വിദഗ്ധാഭിപ്രായം. ഒമിക്രോൺ വകഭേദം മൂലമായിരിക്കില്ല അടുത്ത വ്യാപനം.
വൈറസ് ഇവിടെ തന്നെയുണ്ടാകും. ഉയർന്നും താഴ്ന്നും വളരെ കാലം ഇത് നിലനിൽക്കും. അടുത്ത വേരിയന്റ് വരുമ്പോൾ കേസുകളിൽ കുതിച്ചുചാട്ടമുണ്ടാകും. അത് സംഭവിക്കും. അനിവാര്യമായും ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ. സാധാരണയായി അതങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഐഎംഎ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് കോ ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറയുന്നു
നിലവിൽ ഒമിക്രോൺ വളരെ താഴന്ന നിലയിലാണ്. അടുത്ത വകഭേദത്തിനും ജനതിക ഘടനയിൽ വ്യതിയാനമുണ്ടാകുമെന്നും വാക്‌സിനെ കവച്ചുവെക്കാനുള്ള ശേഷിയുണ്ടാകുമെന്നും രാജീവ് ജയദേവൻ മുന്നറിയിപ്പ് നൽകുന്നു.