ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

 

തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. പുന്നോൽ സ്വദേശി നിജിൽദാസ് ആണ് പിടിയിലായത്. കൊലപാതക സംഘത്തിൽപ്പെട്ടയാളാണ് നിജിൽദാസ് എന്നാണ് വിവരം. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

നഗരസഭാ കൗൺസിലർ ലിജേഷ് അടക്കം നാല് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലിജേഷിനെ കൂടാതെ സുമേഷ്, വിമിൻ, അമൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ആത്മജൻ എന്നയാളുടെ നേതൃത്വത്തിലാണ് ഹരിദാസിനെ വെട്ടിക്കൊന്നതെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ലിജേഷും സംഘവും ചേർന്നാണ് ഇതിന്റെ ഗൂഢാലോചന നടത്തിയത്. കണ്ണൂർ അഡീ. എസ് പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.