മാർച്ച് 28, 29 തീയതികളിൽ രാജ്യത്ത് സംയുക്ത തൊഴിലാളി പണിമുടക്ക്

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ച് മാർച്ച് 28, 29 തീയതികളിൽ സംയുക്ത തൊഴിൽ പണിമുടക്ക്. സർക്കാർ ജീവനക്കാർ മുതൽ കർഷകരുൾപ്പെടെ പണിമുടക്കിൽ പങ്കെടുക്കും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കൊവിഡ് സാഹചര്യം കണക്കിലെടുത്തും, അഞ്ച് സംസ്ഥാനങ്ങലിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്തും ഫെബ്രുവരി 23, 24 തീയതികളിൽ നടത്താനിരുന്ന ദേശീയ പണിമുടക്ക് മാർച്ചിലേക്ക് മാറ്റുകയായിരുന്നു.