Headlines

Webdesk

ചാവക്കാട് കടലിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ അജ്ഞാത മൃതദേഹം കുടുങ്ങി

  ചാവക്കാട് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മത്സ്യബന്ധനത്തിനായി ബോട്ടിൽ പോയ തൊഴിലാളികളുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററിൽ നിന്നും മത്സ്യബന്ധനത്തിന് പോയ നൂറുൽ ഹുദാ ബോട്ടിലെ വലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മൃതദേഹം മത്സ്യബന്ധന ബോട്ടിൽ തന്നെ കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററിൽ എത്തിച്ചു. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ടീഷർട്ടും പാന്റ്സുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Read More

12 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ; കേന്ദ്രം മാർഗനിർദേശം പുറത്തിറക്കി

  12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി. 2010 മാർച്ച് 15നോ അതിന് മുമ്പോ ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുക. കോർബോവാക്‌സ് മാത്രമാണ് ഈ പ്രായമുള്ളവർക്ക് നൽകുക. കൊവിൻ പോർട്ടലിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൗണ്ട് വഴിയോ രജിസ്റ്റർ ചെയ്യാം ബുധനാഴ്ച മുതലാണ് 12 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്. സ്‌കൂളുകൾ പഴയ പ്രവർത്തന രീതിയിലേക്ക് എത്തിയതോടെ കൂടുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം….

Read More

കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസ പാക്കേജ് കൈമാറി; വീടും നിർമിച്ചുനൽകും

  വയനാട്ടിൽ കഴിഞ്ഞ വർഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിന്റെ ഭാഗമായി 3.94 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചടങ്ങ് നടന്നത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി എറണാകുളം ജില്ലയിൽ സ്വന്തമായി വീട് നിർമിച്ചു നൽകുന്നതുവരെ താമസിക്കാനായി വാടകക്ക് എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി കൈമാറി സായുധ സമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ പുനരധിവസിപ്പിക്കാനുള്ള ആവശ്യങ്ങൾ ചെയ്തുനൽകണമെന്ന് വയനാട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാതല…

Read More

ഹിജാബ് നിരോധനം: വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രം; എല്ലാവരും അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

  കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് ശരിവെച്ച കർണാടക ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ. വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കോടതി വിധി അംഗീകരിച്ച് എല്ലാവരും സമാധാനം പാലിക്കണം. വിദ്യാർഥികളുടെ അടിസ്ഥാന കർത്തവ്യം പഠിക്കുകയെന്നതാണ്. ബാക്കി എല്ലാം മാറ്റിവെച്ച് വിദ്യാർഥികൾ പഠിക്കണമെന്നും മന്ത്രി പറഞ്ഞു ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് ശരിവെച്ചത്. ഹിജാബ് ഇസ്ലാം മതത്തിൽ അടിസ്ഥാന ഘടകമല്ലെന്ന് വിധിയിൽ പറയുന്നു. നാല്…

Read More

വലിച്ചെറിഞ്ഞ എലിവിഷ ട്യൂബ് വായിൽ വെച്ചു; പരപ്പനങ്ങാടിയിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

  ഉപയോഗ ശേഷം വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് വായിൽ വെച്ച മൂന്ന് വയസ്സുകാരൻ മരിച്ചു. ട്യൂബിൽ നിന്നും ബാക്കിയുണ്ടായിരുന്ന എലിവിഷം പേസ്റ്റ് അകത്ത് ചെന്നാണ് മരണം. പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല-അൻസാർ ദമ്പതികളുടെ മകൻ റസിൻ ഷായാണ് മരിച്ചത് കഴിഞ്ഞ ദിവസമാണ് കഴിക്കുന്നതിനിടെ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് കുട്ടി വായിൽ വെച്ചത്. കുട്ടിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇന്നാണ് മരണം സംഭവിച്ചത്‌

Read More

ഇന്ത്യൻ മിസൈൽ പാക്കിസ്ഥാനിൽ പതിച്ച സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രതിരോധ മന്ത്രി

  ഇന്ത്യയുടെ മിസൈൽ പാക്കിസ്ഥാനിൽ പതിച്ചത് ആകസ്മികമായിട്ടാണെന്ന് രാജ്യസഭയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മിസൈൽ യൂണിറ്റിന്റെ പതിവ് അറ്റുകുറ്റ പണികൾക്കും പരിശോധനക്കുമിടെയുണ്ടായ സാങ്കേതിക തകരാറാണ് ഖേദകരമായ സംഭവത്തിന് കാരണമായതെന്ന് മന്ത്രി അറിയിച്ചു മിസൈൽ വീണത് പാക്കിസ്ഥാന്റെ പ്രദേശത്താണെന്ന് പിന്നീടാണ് അറിയുന്നത്. സംഭവം ഖേദകരമാണ്. പക്ഷേ നഷ്ടമൊന്നും സംഭവിച്ചില്ലെന്നത് ആശ്വാസകരമാണ്. സർക്കാർ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി അറിയിച്ചു. മാർച്ച് ഒൻപതിനായിരുന്നു പതിവ് അറ്റകുറ്റപ്പണിക്കിടെ സാങ്കേതിക തകരാറിനെത്തുടർന്ന് ആകസ്മികമായി മിസൈൽ പാകിസ്താന്റെ ഭൂപ്രദേശത്ത്…

Read More

സംസ്ഥാനത്ത് മാർച്ച് 24 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

  സംസ്ഥാനത്ത് മാർച്ച് 24 മുതൽ സ്വകാര്യ ബസ് പണിമുടക്ക്. അനിശ്ചിതകാലത്തേക്ക് സർവീസുകൾ നിർത്തിവെക്കുമെന്ന് ബസുടമകൾ അറിയിച്ചു. ചാർജ് വർധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം നേരത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രിക്ക് ബസുടമകൾ നോട്ടീസ് നൽകിയിരുന്നു. മന്ത്രി വാക്ക് പാലിച്ചില്ലെന്ന് ബസുടമകൾ പറയുന്നു. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് 6 രൂപയാക്കണമെന്നും ബസുടമകൾ പറയുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്നും ബസുമടകൾ ആവശ്യപ്പെട്ടു. ഇത് ഉടനടി നടപ്പാക്കണം. ഇല്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും ബസുടമകൾ…

Read More

ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി; മതാചാരത്തിന്റെ അഭിവാജ്യഘടകമല്ല

  കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി ശരിവെച്ചു. ഇസ്ലാം മതാചാരത്തിന്റെ അഭിവാജ്യ ഘടകമല്ല ഹിജാബ് എന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബഞ്ച് വിധിച്ചു. ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർഥിനികൾ നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത് ഹിജാബ് നിർബന്ധമല്ലെന്ന് കോടതി പറഞ്ഞു. യൂണിഫോം നിർബന്ധമാക്കുന്നത് മൗലികാവകാശ ലംഘനമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് പാടില്ല. സർക്കാർ വാദം ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. ഇതിനെതിരായ എല്ലാ ഹർജികളും ഹൈക്കോടതി തള്ളി…

Read More

ആറ് വർഷത്തിന് ശേഷം ഫൈനലിൽ പ്രവേശിക്കാൻ ബ്ലാസ്റ്റേഴ്‌സ്; രണ്ടാം പാദ സെമി ഇന്ന്

  ഐഎസ്എൽ ഫൈനൽ പ്രവേശനത്തിന് കളമൊരുക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. രണ്ടാം പാദ സെമിയിൽ ജംഷഡ്പൂർ എഫ്‌സിയുമായുള്ള മത്സരം ഇന്ന് വൈകുന്നേരം ഏഴരക്ക് നടക്കും. ഗോവയിലാണ് മത്സരം. ആദ്യപാദ സെമിയിൽ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ് 1-0ന് വിജയിച്ചിരുന്നു. ആറ് വർഷത്തിന് ശേഷം ഫൈനലിൽ പ്രവേശിക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സിന് വന്നിട്ടുള്ളത്. ഒരു സമനില മാത്രം നേടിയാൽ ബ്ലാസ്റ്റേഴ്‌സിന് ഫൈനലിൽ കടക്കാം. അതേസമയം കരുത്തരായ ജംഷഡ്പൂരിനെ തള്ളിക്കളയാനും സാധിക്കില്ല. പരിശീലകനായ ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങൾ തന്നെയാണ്…

Read More

കനത്ത ചൂടിന് ആശ്വാസം പകരാൻ ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത

  കനത്ത ചൂടിൽപ്പെട്ട് സംസ്ഥാനം ഉരുകുമ്പോൾ ആശ്വാസമായി ഇന്ന് മുതൽ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ ലഭിക്കും. അടുത്താഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. അതോടെ സംസ്ഥാനത്തൊട്ടാകെ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അന്തരീക്ഷ ആർദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ മഴ ലഭിക്കും. തെക്കൻ കേരളത്തിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴയുണ്ടാകുമെന്നാണ് പ്രവചനം. കണ്ണൂർ, വയനാട് വനമേഖലകളിലും മഴ ലഭിച്ചേക്കും….

Read More