Headlines

Webdesk

ബൈക്കിൽ പറന്നെത്തി മാഡിസൺ, ഏറ്റുവാങ്ങി സഞ്ജുവും ചാഹലും; പുതിയ ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ

  ഐപിഎൽ പതിനഞ്ചാം സീസണിൽ പുതിയ ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്. ബൈക്ക് സ്റ്റൻഡിംഗ് വീഡിയോയിലൂടെയാണ് രാജസ്ഥാൻ ജേഴ്‌സി അവതരിപ്പിക്കുന്നത്. ഓസ്‌ട്രേലിയൻ ബൈക്ക് സ്റ്റണ്ട് പെർഫോമർ റോബി മാഡിസൺ, സഞ്ജു സാംസൺ, യുസ് വേന്ദ്ര ചാഹൽ എന്നിവരാണ് വീഡിയോയിലുള്ളത് പിങ്ക് കളറുള്ള ജേഴ്‌സിയാണ് രാജസ്ഥാൻ കഴിഞ്ഞ സീസണുകളിൽ ഉപയോഗിച്ചിരുന്നതെങ്കിൽ ഇത്തവണ ലൈറ്റ് റെഡും നീലയും കലർന്ന ജേഴ്‌സിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

Read More

സംസ്ഥാനത്ത് ഇന്ന് 1193 പേർക്ക് കൊവിഡ്, 3 മരണം; 1034 പേർക്ക് രോഗമുക്തി

കേരളത്തിൽ 1193 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂർ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂർ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസർഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 23,272 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More

വയനാട് ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (15.03.22) 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167932 ആയി. 166628 പേര്‍ രോഗമുക്തരായി. നിലവില്‍ 325 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 315 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 938 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 28 പേര്‍ ഉള്‍പ്പെടെ ആകെ 325 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രണ്ട് സീറ്റുകളിൽ സിപിഎമ്മും സിപിഐയും മത്സരിക്കും

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകൾ സിപിഐയും സിപിഎമ്മും പങ്കിടും. ഇന്ന് എ കെ ജി സെന്ററിൽ ചേർന്ന എൽ ഡി എഫ് യോഗത്തിലാണ് തീരുമാനം. ജെഡിഎസും എൻസിപിയും എൽജെഡിയും സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ദേശീയ സാഹചര്യം കണക്കിലെടുത്ത് ഒരു സീറ്റ് സിപിഐക്ക് നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് എടുത്തു മുഖ്യമന്ത്രിയുടെ നിലപാട് എതിർപ്പുകളില്ലാതെ എൽഡിഎഫ് അംഗീകരിക്കുകയായിരുന്നു. ഐക്യകണ്‌ഠേനയാണ് സീറ്റ് ചർച്ച പൂർത്തിയാക്കിയതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു….

Read More

ചൈനയിൽ വീണ്ടും കൊവിഡ് വ്യാപനം; 13 നഗരങ്ങളിൽ ലോക്ക് ഡൗൺ

ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം ചൈനയിൽ മൂന്ന് കോടിയോളം ജനങ്ങൾ ലോക്ക് ഡൗണിലാണ്. ലോകത്തിന് തന്നെ ആശങ്കയുണർത്തുന്നതാണ് ചൈനയിലെ കൊവിഡ് വ്യാപനം ചൊവ്വാഴ്ച ചൈനയിൽ 5280 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് മുമ്പുള്ള ദിവസം റിപ്പോർട്ട് ചെയ്ത കേസുകളുടെ ഇരട്ടിയാണിത്. ചൈനയുടെ സീറോ കൊവിഡ് യജ്ഞത്തിന് വലിയ തിരിച്ചടിയുണ്ടായെന്നാണ് വിവരം. 13 നഗരങ്ങളിലെങ്കിലും ലോക്ക് ഡൗൺ നിലവിലുണ്ടെന്നാണ് അറിയുന്നത്. പൊതുഗതാഗതം പൂർണമായി അടഞ്ഞു. ജനങ്ങളോട് മൂന്ന്…

Read More

തലമുടി സംരക്ഷണം എങ്ങനെയെല്ലാം

  മുടി സംരക്ഷണത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി ചകിരി നാരു പോലെയാവുന്നത്. മുടിയുടെ വരള്‍ച്ചയും പ്രശ്നവുമാണ് പലപ്പോഴും മുടി ചകിരി നാരുപോലെയാവാന്‍ കാരണം. മുടിയുടെ വേരുകളിലാണ് പ്രശ്നത്തിന്റെ ആരംഭം. മുടിക്ക് തിളക്കം ലഭിക്കാനും മുടി ചകിരി നാരു പോലെയാവുന്നത് തടയാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. കൃത്രിമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ ഈ പ്രശ്നം ഗുരുതരമാക്കുന്നതിനെക്കാളും നല്ലത് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതാണ്. വരണ്ട മുടിയില്‍ എപ്പോഴും ജലാംശം ആവശ്യമാണ്. അതിനായി തേങ്ങാപ്പാല്‍ ഉപയോഗിച്ച്‌ മുടിക്ക് മിനുസം നല്‍കാം….

Read More

നിമിഷപ്രിയക്ക് യെമനിൽ അപ്പീൽ നൽകുന്നതിനുള്ള സഹായം നൽകുമെന്ന് കേന്ദ്രസർക്കാർ

യെമൻ പൗരനെ കൊലപ്പെടുത്തിയ  കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷ പ്രിയക്ക് യെമനിൽ ഹർജി നൽകുന്നതിനുള്ള സഹായം നൽകുമെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കളുമായി ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തുന്നതിന് ഇന്ത്യൻ സംഘത്തിന് യാത്രാനുമതി നൽകുമെന്നും കേന്ദ്രം അറിയിച്ചു കഴിഞ്ഞ തിങ്കളാഴ്ചയാണ് നിമിഷപ്രിയക്ക് വിധിച്ച വധശിക്ഷ സനയിലെ അപ്പീൽ കോടതി ശരിവെച്ചത്. വിചാരണ കോടതി വിധിക്കെതിരെ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ നൽകിയിരുന്നത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ…

Read More

മീഡിയ വൺ വിലക്കിന് സുപ്രീം കോടതിയുടെ സ്‌റ്റേ; സംപ്രേഷണം തുടരാം

  മീഡിയ വൺ ചാനലിന് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. രാഷ്ട്ര സുരക്ഷയുടെ പേരിലേർപ്പെടുത്തിയ നടപടിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ചാനലിന് മുമ്പുള്ളതുപോലെ പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു ചാനലിന്റെ സംപ്രേഷണ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് തീരുമാനത്തിനെതിരെ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹർജിക്കാർക്ക്…

Read More

ചാവക്കാട് കടലിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ അജ്ഞാത മൃതദേഹം കുടുങ്ങി

  ചാവക്കാട് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മത്സ്യബന്ധനത്തിനായി ബോട്ടിൽ പോയ തൊഴിലാളികളുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററിൽ നിന്നും മത്സ്യബന്ധനത്തിന് പോയ നൂറുൽ ഹുദാ ബോട്ടിലെ വലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മൃതദേഹം മത്സ്യബന്ധന ബോട്ടിൽ തന്നെ കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററിൽ എത്തിച്ചു. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ടീഷർട്ടും പാന്റ്സുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Read More

12 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ; കേന്ദ്രം മാർഗനിർദേശം പുറത്തിറക്കി

  12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി. 2010 മാർച്ച് 15നോ അതിന് മുമ്പോ ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുക. കോർബോവാക്‌സ് മാത്രമാണ് ഈ പ്രായമുള്ളവർക്ക് നൽകുക. കൊവിൻ പോർട്ടലിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൗണ്ട് വഴിയോ രജിസ്റ്റർ ചെയ്യാം ബുധനാഴ്ച മുതലാണ് 12 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്. സ്‌കൂളുകൾ പഴയ പ്രവർത്തന രീതിയിലേക്ക് എത്തിയതോടെ കൂടുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം….

Read More