Headlines

Webdesk

ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു; പ്രഖ്യാപനം നടത്തി മമ്മൂട്ടി

നടി ഭാവന മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു. നടൻ മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പ്രഖ്യാപനം നടത്തിയത് ആദിൽ മായ്മാനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജിനു ജോൺ സംവിധാനം ചെയ്ത ആദം ജോണിലാണ് ഭാവന ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത്. കന്നഡ ചിത്രം ബജ്‌റംഗി സെക്കൻഡാണ് ഭാവനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ

Read More

പോക്‌സോ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങിനടന്ന് പ്രതി അഞ്ജലി റീമാ ദേവ്

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ പ്രതി അഞ്ജലി റീമാ ദേവ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പോലീസ് അയച്ച നോട്ടീസ് പോക്‌സോ കേസ് പ്രതി ഇതുവരെ കൈപ്പറ്റിയിട്ടില്ല. അഞ്ജലിയുടെ ബന്ധുവിനാണ് പോലീസ് നോട്ടീസ് കൈമാറിയത്. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ പന്തീരങ്കാവിലുള്ള അഞ്ജലിയുടെ വീട്ടിൽ നോട്ടീസ് പതിക്കാനാണ് തീരുമാനം കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അഞ്ജലിക്ക് നോട്ടീസ് നൽകിയത്. ഇന്ന് മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. പക്ഷേ,…

Read More

യുപിയിൽ മനുഷ്യക്കുരുതിക്കായി ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; രണ്ട് പേർ പിടിയിൽ

ഉത്തർപ്രദേശിൽ മനുഷ്യക്കുരുതി നൽകാനായി ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. യുപിയിലെ നോയ്ഡയിലാണ് സംഭവം. പെൺകുട്ടിയെ പോലീസ് രക്ഷപപ്പെടുത്തി. പെൺകുട്ടിയുടെ അയൽവാസിയടക്കം രണ്ട് പേരാണ് തട്ടിക്കൊണ്ടുപോയത്. പ്രദേശത്തെ ഒരു മന്ത്രവാദിയുടെ നിർദേശപ്രകാരമായിരുന്നു മനുഷ്യക്കുരുതിക്ക് ഇവർ ഒരുങ്ങിയത് ബാലികയെ ബലി നൽകിയാൽ ഉടൻ വിവാഹം നടക്കുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം. ഛിജാർസി ഗ്രാമവാസിയായ പെൺകുട്ടിയെ മാർച്ച് 13നാണ് തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം തന്നെ പോലീസ് കുട്ടിയെ കണ്ടെത്തി. പെൺകുട്ടിയുടെ അയൽവാസി സോനു ബാൽകിമി, സഹായി എന്നിവരാണ് പിടിയിലായത്….

Read More

തെളിവ് നശിപ്പിക്കാൻ നേതൃത്വം നൽകി; ബി രാമൻ പിള്ളക്കെതിരെ ബാർ കൗൺസിലിൽ നടിയുടെ പരാതി

ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ളക്കെതിരെ ബാർ കൗൺസിലിൽ പരാതിയുമായി ആക്രമിക്കപ്പെട്ട നടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകനായ രാമൻ പിള്ള നേതൃത്വം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇത് അഭിഭാഷകവൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും നടി പറയുന്നുു ദിലീപിന്റെ മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകരടക്കം കൂട്ടുനിന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടി ബാർ കൗൺസിലിനെ സമീപിച്ചിരിക്കുന്നത്. ബാർ കൗൺസിൽ സെക്രട്ടറിക്കാണ് പരാതി നൽകിയിട്ടുള്ളത്.

Read More

സിൽവർ ലൈൻ: കരിങ്കല്ലും നിർമാണ സാമഗ്രികളും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുമെന്ന് കെ റെയിൽ എംഡി

കെ റെയിലിന് വേണ്ട കരിങ്കല്ലും നിർമാണ സാമഗ്രികളും അയൽ സംസ്ഥാനങ്ങളിൽ നിന്ന് റെയിൽ മാർഗം എത്തിക്കുമെന്ന് കെ റെയിൽ എംഡി അജിത് കുമാർ. നിയമസഭാ സമാജികർക്കായി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമം പ്രതിപക്ഷ എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കുന്നില്ലല   തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന് സൗജന്യനിരക്കിൽ നിർമാണ സാമഗ്രികൾ എത്തിക്കാമെന്ന് റെയിൽവേ സമ്മതിച്ചിട്ടുണ്ടെന്ന് എംഡി അറിയിച്ചു. കരിങ്കൽ, മണൽ എന്നിവ ഉൾപ്പെടെയുള്ള നിർമാണ സാധനങ്ങൾ എത്തിക്കേണ്ട ചുമതല കരാർ ഏറ്റെടുക്കുന്നവർക്കാണ്. അവർക്ക് വേണമെങ്കിൽ…

Read More

ജി 23 നേതാക്കളുടെ വിശാലയോഗം ഇന്ന് ഡൽഹിയിൽ; കേരളത്തിലെ ചില നേതാക്കൾക്കും ക്ഷണം

കോൺഗ്രസ് നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കുന്ന ജി 23 നേതാക്കളുടെ വിശാല യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് യോഗം. കേരളത്തിലെ ചില നേതാക്കൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന് പ്രവർത്തക സമിതി യോഗത്തിൽ ഗാന്ധി കുടുംബം അറിയിച്ചിരുന്നു. നേതൃത്വത്തിൽ മാറ്റം വന്നില്ലെങ്കിൽ കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിലാാണ് നിലപാട് വീണ്ടും കടുപ്പിക്കാൻ ജി23 നേതാക്കൾ തീരുമാനിച്ചത്് ഇന്നലെ രാഹുൽ ഗാന്ധിയെ അതിരൂക്ഷമായി വിമർശിച്ച്…

Read More

പഞ്ചാബിൽ ഭഗവന്ത് മൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

പഞ്ചാബിൽ ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടി സർക്കാർ ഇന്ന് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30ന് ഭഗത് സിംഗിന്റെ ജന്മഗ്രാമമായ ഖത്കൽ കലാനിൽ വെച്ചാണ് സത്യാപ്രതിജ്ഞാ ചടങ്ങ്. പ്രദേശത്തെ അമ്പത് ഏക്കറിലാണ് ചടങ്ങിനുള്ള പന്തൽ ഒരുക്കിയിരിക്കുന്നത് നാല് ലക്ഷത്തിലേറെ ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. ചടങ്ങിൽ പങ്കെടുക്കുന്ന പുരുഷൻമാർ മഞ്ഞ തലപ്പാവും സ്ത്രീകൾ മഞ്ഞ ഷാളും അണിഞ്ഞ് എത്തണമെന്ന് ഭഗവന്ത് സിംഗ് മൻ നിർദേശിച്ചിരുന്നു. ഡൽഹിക്ക് പുറമെ ഇതാദ്യമായാണ് മറ്റൊരു സംസ്ഥാനത്ത് ആംആദ്മി അധികാരത്തിലെത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ…

Read More

ഇടുക്കിയിൽ യുവാവ് സുഹൃത്തിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി

  ഇടുക്കി വണ്ടൻമേടിൽ യുവാവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊന്നു. നെറ്റിത്തൊഴു സ്വദേശി രാജ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മണിയംപെട്ടി സ്വദേശി പ്രവീൺ പിടിയിലായി. രാജ് കുമാറിനെ ഇന്നലെ മുതൽ കാണാതായിരുന്നു. രാജ് കുമാർ അവസാനമുണ്ടായിരുന്നത് പ്രവീണിനൊപ്പമായിരുന്നുവെന്ന് പിതാവ് പോലീസിനെ അറിയിച്ചിരുന്നു. പ്രവീണിനെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. തന്റെ സഹോദരിയുമായി രാജ് കുമാർ അവിഹിത ബന്ധം പുലർത്തിയിരുന്നുവെന്നും ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമായതെന്നും പ്രതി മൊഴി നൽകി

Read More

ഛത്തിസ്ഗഡിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു; 17 പേർക്ക് പരുക്ക്

  ഛത്തീസ്ഗഡിലെ ഗാരിയബന്ദിയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം. ജോബ ഗ്രാമത്തിന് സമീപം ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ട്രാക്ടർ ട്രോളിയിലുണ്ടായിരുന്ന ആളുകളാണ് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മജ്രകട്ട ഗ്രാമത്തിലെ നിവാസികൾ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ട്രാക്ടർ ട്രോളി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ ട്രോളി പൂർണമായി തകർന്നു. ജെസിബി എത്തിച്ച ശേഷമാണ്…

Read More

രാജ്യത്ത് 12 വയസ്സ് മുതലുള്ള കുട്ടികളുടെ വാക്‌സിനേഷൻ ഇന്നാരംഭിക്കും; ബൂസ്റ്റർ ഡോസും ഇന്ന് മുതൽ

രാജ്യത്ത് 12-14 വയസ്സിനിടയിൽ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷനും 60 വയസ്സിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസും ഇന്ന് തുടങ്ങും. 2010 മാർച്ച് 15ന് മുമ്പ് ജനിച്ചവർക്കാണ് വാക്‌സിനേഷൻ. കോർബവാക്‌സ് വാക്‌സിനാണ് കുട്ടികളിൽ കുത്തിവെക്കുക കൊവിൻ ആപ്പിൽ സ്വന്തം അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൗൗണ്ട് വഴിയോ രജിസ്റ്റർ ചെയ്യാം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും രജിസ്‌ട്രേഷൻ നടത്താം. നിലവിൽ 15നും അതിന് മുകളിൽ പ്രായമുള്ളവർക്കുമായിരുന്നു വാക്‌സിൻ നൽകിയിരുന്നത്. മുതിർന്ന പൗരൻമാർക്ക് കരുതലെന്ന നിലയിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. നേരത്തെ മറ്റ് അസുഖങ്ങളുള്ളവർക്ക്…

Read More