ഇടുക്കിയിൽ യുവാവ് സുഹൃത്തിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി

 

ഇടുക്കി വണ്ടൻമേടിൽ യുവാവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊന്നു. നെറ്റിത്തൊഴു സ്വദേശി രാജ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മണിയംപെട്ടി സ്വദേശി പ്രവീൺ പിടിയിലായി. രാജ് കുമാറിനെ ഇന്നലെ മുതൽ കാണാതായിരുന്നു.

രാജ് കുമാർ അവസാനമുണ്ടായിരുന്നത് പ്രവീണിനൊപ്പമായിരുന്നുവെന്ന് പിതാവ് പോലീസിനെ അറിയിച്ചിരുന്നു. പ്രവീണിനെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. തന്റെ സഹോദരിയുമായി രാജ് കുമാർ അവിഹിത ബന്ധം പുലർത്തിയിരുന്നുവെന്നും ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമായതെന്നും പ്രതി മൊഴി നൽകി