Headlines

Webdesk

പാലക്കാട് പ്രാദേശിക യുവമോർച്ച നേതാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

  പാലക്കാട് കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മമ്പാട് കാക്കശ്ശേരി സന്ദീപിനെയാണ്(33) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സന്ദീപിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തെരച്ചിൽ നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ കറ്റുകുളങ്ങര ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടത്. യുവമോർച്ചയുടെ സജീവ ഭാരവാഹിയായിരുന്നു സന്ദീപ്‌

Read More

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കൊവിഡിന്റെ പുതിയ വകഭേദം പകരുന്നു; പകർച്ചശേഷി കൂടുതൽ

കൊവിഡിന്റെ പുതിയ ഉപ വകഭേദമായ ബി 2  ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പകരുന്നതായി ഗവേഷകർ. ഒമിക്രോണിന്റെ ആദ്യ രൂപത്തേക്കാൾ പകർച്ചശേഷി കൂടിയതാണ് പുതിയ വൈറസ് എന്നും ഗവേഷകർ പറയുന്നു. അതേസമയം യൂറോപ്പിൽ നിലവിലെ ഒമിക്രോൺ തരംഗത്തോടെ കൊവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകും. എല്ലാവരും വാക്‌സിൻ എടുത്തവരോ രോഗം വന്നുപോയവരോ ആകുന്നതോടെ വ്യാപനം ഇല്ലാതാകുമെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്ടർ ഹാൻസ് ക്ലോഗ് പറഞ്ഞു. ഇന്ത്യയിലും പ്രധാന…

Read More

വിദ്യാർഥികളെ ഓടിക്കാൻ വെടിയുതിർത്തു; ബീഹാറിൽ മന്ത്രിപുത്രനെ ഓടിച്ചിട്ട് തല്ലി നാട്ടുകാർ

  തോട്ടത്തിൽ കളിക്കുകയായിരുന്ന വിദ്യാർഥികളെ ഓടിക്കാൻ വെടിയുതിർത്ത മന്ത്രി പുത്രനെ നാട്ടുകാർ ഓടിച്ചിട്ട് മർദിച്ചു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ടൂറിസം മന്ത്രിയും ബിജെപി നേതാവുമായ നാരായൺ പ്രസാദ് സാഹയുടെ മകൻ ബബ്ലു കുമാറിനാണ് നാട്ടുകാരുടെ മർദനമേറ്റത് മന്ത്രിയുടെ ഉടമസ്ഥതയിലുള്ള മാമ്പഴ തോട്ടത്തിൽ ക്രിക്കറ്റ് കൡക്കുകയായിരുന്ന കുട്ടികളെ ഓടിക്കാനായി മന്ത്രിപുത്രൻ തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഭയന്നോടിയ കുട്ടികൾക്ക് വീണ് പരുക്കേറ്റു. മന്ത്രിപുത്രന്റെ ഒപ്പമുണ്ടായിരുന്നവർ കുട്ടികളെ മർദിക്കുകയും ചെയ്തു സംഭവമറിഞ്ഞ ഗ്രാമവാസികൾ സംഘടിച്ച് സ്ഥലത്ത് എത്തുകയും മന്ത്രിപുത്രനെയും…

Read More

കൊല്ലം ശക്തികുളങ്ങരയിൽ ബസും വാനും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

  കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വാനിന്റെ ഡ്രൈവറായ എറണാകുളം ഏലൂർ സ്വദേശി പുഷ്പനാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. മരിയാലയം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ വാനിന്റെ ഡ്രൈവർ മരിച്ചു.

Read More

കൊടുങ്ങല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു

  കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പത്തായക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പത്തായക്കാട് സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ ഷാജഹാന്റെ മകൻ അൽത്താഫ്(19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷുഹൈബിന്(19) ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഫയർ ആൻഡ് സേഫ്റ്റി വിദ്യാർഥികളായ ഇരുവരും കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Read More

അനന്യയുടെ ആത്മഹത്യ: ആശുപത്രിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

  ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എറണാകുളം റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. പരാതി ലഭിച്ച് ആറ് മാസത്തിന് ശേഷമാണ്നടപടി. ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥയെ തുടർന്ന് ശസ്ത്രക്രിയ പരാജയപ്പെട്ടതിന് പിന്നാലെയാണ് അനന്യ ആത്മഹത്യ ചെയ്തത് അന്വേഷണം നടത്തി വസ്തുതാ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ അനന്യ തൂങ്ങിമരിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയയെ…

Read More

24 മണിക്കൂറിനിടെ 3.06 ലക്ഷം പേർക്ക് കൂടി കൊവിഡ്; 439 പേർ മരിച്ചു

  രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് വർധനവ്. 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മുപതിനായിരത്തോളം കേസുകളുടെ കുറവ് ഇന്നുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 3.33 ലക്ഷം പേർക്കായിരുന്നു രോഗബാധ അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നത് ആശങ്കക്ക് വഴിവെക്കുന്നുണ്ട്. 20.75 ശതമാനമാണ് രാജ്യത്തെ ടിപിആർ. ഇന്നലെയിത് 17.78 ശതമാനമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 439 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതോടെ ആകെ കൊവിഡ് മരണങ്ങൾ…

Read More

ധാക്ക അന്താരാഷ്ട്ര ചലചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ

  ധാക്ക അന്താരാഷ്ട്ര ചലചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ ധാക്ക അന്താരാഷ്ട്ര ചലചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ ജയസൂര്യ മികച്ച നടൻ. സണ്ണി എന്ന ചിത്രത്തിലെ അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കൊവിഡ് പശ്ചാത്തലത്തിൽ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാൻ ജയസൂര്യക്ക് സാധിച്ചില്ല കൊവിഡ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് സണ്ണി. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചതായി ജൂറി വിലയിരുത്തി. തമിഴ് സിനിമ കൂഴങ്ങൾ മികച്ച ഫീച്ചൽ ചിത്രമായി തെരഞ്ഞെടുത്തു.  

Read More

ബലാത്സംഗ കേസ്: മുൻകൂർ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയെ സമീപിച്ചു

  ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയെ സമീപിച്ചു. പരാതി വ്യാജമാണ്. പരാതിക്കാരിക്ക് ഗൂഢലക്ഷ്യമാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ഇയാൾ ആരോപിക്കുന്നു. പരാതിക്കാരി തന്റെ സുഹൃത്തായിരുന്നു. തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ശ്രീകാന്ത് വെട്ടിയാർ പറഞ്ഞു ശ്രീകാന്തിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കമാരംഭിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പിന്നാലെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ചയായി ശ്രീകാന്ത് ഒളിവിലാണ്. വിമൻ എഗേൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ…

Read More

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം തൃശ്ശൂരിൽ പിടിയിൽ

  തൃശ്ശൂരിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച മോഷണം നടത്തിയിരുന്ന മൂന്നംഗ സംഘം പിടിയിൽ പൊഞ്ഞനം സ്വദേശികളായ രാജേഷ്, സാനു, സഹജൻ എന്നിവരാണ് പിടിയിലായത്. ഈ മാസം 20ന് പൊഞ്ഞനം നീരോലി, മതിരമ്പിള്ളി ക്ഷേത്രങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം വിലവരുന്ന ദീപസ്തംഭങ്ങൾ മോഷണം പോയിരുന്നു. ഈ കേസിലാണ് ഇവർ പിടിയിലായത്. രാജേഷും സാനുവുമാണ് അമ്പലങ്ങളിൽ മോഷണം നടത്തിയിരുന്നത്. ഇതിന് പിന്നാലെ സഹജന്റെ ഓട്ടോ ടാക്‌സിയിൽ ഇവർ വിളക്കുകൾ വിൽപ്പനക്കായി നടക്കുകയായിരുന്നു. സഹജനെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജേഷും സാനുവും കുടുങ്ങിയത്….

Read More