ലങ്കയെ തകർത്ത് അശ്വിനും ബുമ്രയും; ബംഗളൂരു ടെസ്റ്റിൽ ഇന്ത്യക്ക് 238 റൺസിന്റെ വമ്പൻ ജയം
ബംഗളൂരു ടെസ്റ്റിൽ ഇന്ത്യക്ക് 238 റൺസിന്റെ കൂറ്റൻ ജയം. വിജയലക്ഷ്യമായ 447 റൺസിലേക്ക് ബാറ്റ് ചെയ്ത ശ്രീലങ്ക രണ്ടാമിന്നിംഗ്‌സിൽ 208 റൺസിന് പുറത്തായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 252 റൺസാണ് എടുത്തത്. ശ്രീലങ്ക ഒന്നാമിന്നിംഗ്‌സിൽ 109 റൺസിന് പുറത്തായി. ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 303ന് 9 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 447 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ കുറിച്ചത് ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ക്യാപ്റ്റൻ ദിമുത്…
