ആറ്റിങ്ങലിൽ എട്ട് വയസ്സുകാരി പെൺകുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്.
ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാകില്ലെന്ന് അപ്പീലിൽ പറയുന്നു. പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിച്ച സംഭവത്തിൽ സർക്കാരിന് നഷ്ടപരിഹാരം നൽകാനാകില്ല. ഇത് ഉദ്യോഗസ്ഥയുടെ മാത്രം കുറ്റമാണെന്നും സർക്കാർ പറയുന്നു.