പൈനാപ്പിളിന് ഇത്രയും ഗുണങ്ങളോ
എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു പഴ വര്‍ഗ്ഗമാണ് പൈനാപ്പിള്‍. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാല്‍ പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരം കൂടിയാണ് പൈനാപ്പിള്‍. വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയും അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ധാരാളം ഗുണങ്ങളാണ് പൈനാപ്പിള്‍ നല്‍കുന്നത്. പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും കാരണം…
