പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതക കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം തേടി സംസ്ഥാന സർക്കാർ. ഇതുവരെയുള്ള പോലീസ് അന്വേഷണം സംബന്ധിച്ച പ്രസ്താവന സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
സഞ്ജിത്തിന്റെ ഭാര്യ അർഷികയാണ് കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിക്ക് കൈമാറേണ്ടതില്ലെന്നും സർക്കാർ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.