ജനങ്ങളെ വിഡ്ഢികളാക്കുന്ന സംവിധാനമാണ് കോൺഗ്രസ് പാർട്ടി നേതാക്കൾ ചെയ്യുന്നതെന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവൻ. പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി നേതാക്കളും ഇൻ ഡയറക്ടറായി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്‌ക്കുന്നുണ്ട്. പാലക്കാട് തൃക്കണ്ണാപുരത്തെ രാഹുൽ താമസിച്ചിരുന്ന ഫ്ലാറ്റിലെ സിസിടിവി പരിശോധിക്കണം. പാലക്കാട് എംഎൽഎ സ്ഥാനം രാജിവെച്ച് തുടർ നടപടികളിലേക്ക് കടക്കണമെന്നും സമരം തുടരുമെന്നും പ്രശാന്ത് ശിവൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പരാതിക്കാരിൽ ഒരാളായ ട്രാൻസ് വുമൺ അവന്തി രാഹുൽ അയച്ച മെസ്സേജുകളുടെ
സ്ക്രീൻഷോട്ട് അയച്ചുതന്നിരുന്നു. ധൈര്യമായി മുന്നോട്ട് പോകാനാണ് അന്ന് താൻ അവരോട് പറഞ്ഞിരുന്നത്. മറുപടി പറയേണ്ട കാര്യങ്ങളിൽ നിന്ന് രാഹുൽ ബോധപൂർവം ഒഴിഞ്ഞുമാറുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു.
അതേസമയം, കടുത്ത ആരോപണങ്ങൾ ഉയരുമ്പോഴും പാർട്ടി നേതാക്കൾ രാജി സൂചന നൽകുമ്പോഴും രാജിവെക്കില്ലെന്ന സൂചനയാണ് രാഹുൽ മാങ്കൂട്ടം നൽകുന്നത്. തനിക്ക് പറയാൻ ഉള്ളത് കേൾക്കണമെന്നും രാഹുൽ ആവശ്യം ഉന്നയിച്ചു. രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. രാജിക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കില്ല. നീണ്ട ചർച്ചകൾ വേണ്ടിവരുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്.