തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ, പരാതിക്കാരിയുടെ മൊഴിയെടുക്കാൻ വിദഗ്ധസമിതി. ചികിത്സാരേഖയുമായി മറ്റന്നാൾ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഡോക്ടർ രാജീവ് കുമാറിനെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തും. അതേസമയം ഗൈഡ് വയർ നീക്കം ചെയ്യുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
ചികിത്സാ രേഖയുമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകാനാണ് യുമയ്യയ്ക്ക് നിർദ്ദേശം നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസറാണ് ഇത് സംഭന്ധിച്ച് സുമയ്യയ്ക്ക് കത്തു നൽകിയത്. യോഗത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറും പങ്കെടുക്കും. അതേസമയം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ വിദഗ്ധസമിതി റിപ്പോർട്ട് വൈകും.
സുമയ്യയുടെ ചികിത്സാ സംബന്ധമായ എല്ലാ രേഖകളും പരിശോധിക്കും. സ്വകാര്യ ആശുപത്രിയിൽ അടക്കം ചികിത്സ തേടിയതിന്റെ രേഖകൾ പരിശോധിക്കും. എല്ലാം രേഖകളും പരിശോധിച്ചാൽ മാത്രമേ കൃത്യമായ നിഗമനത്തിൽ എത്താൻ കഴിയൂ എന്ന് വിദഗ്ധസമിതി വ്യക്തമാക്കി. പ്രാഥമിക റിപ്പോർട്ട് ആയെങ്കിലും കൃത്യമായ കണ്ടെത്തലുകൾ ഇല്ല. ഉന്നത മെഡിക്കൽ സംഘം യുവതിയെ പരിശോധിച്ച ശേഷം ആയിരിക്കും വീണ്ടും ശസ്ത്രക്രിയ നടത്തുന്നതിൽ അന്തിമ തീരുമാനം എടുക്കുക.