ഇന്ത്യ- റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനോടൊപ്പം, റഷ്യ- യുക്രൈൻ സംഘർഷവും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിക്കും എന്നാണ് സൂചന.കഴിഞ്ഞദിവസം യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കയുടെ തീരുവയുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിക്കാഴ്ച ഏറെ നിർണായകമാണ്.
ഷാൻഹായ് ഉച്ചകോടിക്ക് മുൻപ് ചൈനയിലെ ടിയാൻജിനിൽ അസാധാരണ ഹ്രസ്വ ചർച്ച.നരേന്ദ്ര മോദി-ഷി ജിൻ പിങ്ങ്-വ്ലാഡിമിർ പുടിൻ എന്നിവർ ഹ്രസ്വ ചർച്ച നടത്തി.മോദിയും ഷി ജിൻ പിങ്ങും ഒന്നിച്ചാണ് വേദിയിൽ എത്തിയത്. ഉച്ചകോടി ആരംഭിക്കുന്നതിനു മുമ്പാണ് അനൗപചാരിക ഹ്രസ്വ ചർച്ച.
കഴിഞ്ഞദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ന്യായമായ വ്യാപാരം ഉറപ്പാക്കാനും സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം പ്രധാനമന്ത്രി മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.ഇക്കാര്യത്തിലും ഇന്ത്യയ്ക്ക് ചൈന പിന്തുണ ഉറപ്പ് നൽകി.