ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും

സംസ്ഥാനത്തെ ഓപ്പൺ സർവ്വകാലാശാലയ്ക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിനോടുള്ള ആദരമായാണ് ഓപ്പൺ സർവകലാശാല നിറവേറ്റപ്പെടുക. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആസ്ഥാനം കൊല്ലമാണ്. ഓപ്പൺ സർവ്വകലാശാലക്കായുള്ള പ്രവത്തനങ്ങൾ നടന്നുവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന: പ്രകടന പത്രികയിൽ നൽകിയ ഒരു വാഗ്ദാനം കൂടി പാലിക്കുന്നു. ശ്രീനാരായണ ഗുരുവിനോടുള്ള ആദരവായി കൂടി അത് നിറവേറ്റപ്പെടുകയാണ്. സംസ്ഥാനത്തെ ഓപ്പൺ സർവ്വകാലാശാലയ്ക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ…

Read More

പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത്; മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ സർക്കുലറായി

  തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മുഖ്യമന്ത്രി നൽകിയ മാർഗ്ഗനിർദേശങ്ങൾ സർക്കുലറായി പുറത്തിറക്കി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. സംസ്ഥാന പൊലീസുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ചതും പൊതുപെരുമാറ്റച്ചട്ടം നിർദേശിച്ചതും. സർക്കുലറിലെ പ്രധാന നിർദേശങ്ങൾ പൊലീസുദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണം. എസ്എച്ച്ഒ മുതലുള്ള എല്ലാം ഓഫീസർമാരുടേയും പൊതുജനസമ്പർക്കം മാന്യമായിരിക്കണം. ഇതുലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഗുരുതരമായ…

Read More

ഹർജി പരിഗണിക്കാനിരിക്കെ സിദ്ധിഖ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി; കൊവിഡ് മുക്തനായെന്ന് യുപി സർക്കാർ

  യുപി പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റുന്നത് തടയാൻ നീക്കവുമായി യുപി സർക്കാർ. മഥുര ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ധിഖിനെ മഥുര ജയിലിലേക്ക് മാറ്റി. കാപ്പൻ കൊവിഡ് മുക്തനായെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. കാപ്പന് മുറിവേറ്റിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാപ്പന് ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഭാര്യയും പത്ര പ്രവർത്തക യൂനിയനും സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് യുപി സർക്കാരിന്റെ നീക്കം യുപി…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഈ സാഹചര്യത്തിൽ കോഴിക്കോട് ഉൾപ്പടെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് ജാഗ്രതാ നിർദേശം. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായത്. മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയർന്ന് 2390.66…

Read More

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം റദ്ദാക്കിയ നടപടി: മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു

  ന്യൂനപക്ഷങ്ങളുടെ സ്‌കോളർഷിപ്പിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയുള്ള സാഹചര്യം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെറിറ്റ് സ്‌കോളർഷിപ്പ് അനുവദിക്കുമ്പോൾ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് നിർദേശിച്ചായിരുന്നു ഹൈക്കോടതി വിധി. ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ 80 ശതമാനം മുസ്ലീങ്ങൾക്കും ബാക്കി 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി നൽകിക്കൊണ്ടുള്ള ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 63,146 സാമ്പിളുകൾ; 73 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,029,03 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,11,281 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.   73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, മലപ്പുറം,…

Read More

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി; വിദേശയാത്രക്ക് അനുമതി നിഷേധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. വിദേശയാത്രക്ക് അനുമതി നിഷേധിച്ച എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല. മജിസ്ട്രേറ്റ് കോടതി നൽകിയ ഉത്തരവിൽ ഹൈക്കോടതി ഇടപെടാത്തതിനെ തുടർന്നാണിത്. സൗബിൻ അടക്കമുള്ള നിർമാതാക്കളുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അവാർഡ് ഷോയിൽ പങ്കെടുക്കാനാണ് സൗബിൻ അടക്കമുള്ളവർ കോടതിയുടെ അനുമതി തേടിയത്. ഈ മാസം ആറാം തീയതി മുതൽ എട്ടാം തീയതി വരെ…

Read More

പ്ലസ് വണ്‍ ക്ലാസുകൾ നാളെ (നവംബര്‍ 2) മുതല്‍ ഫസ്റ്റ്ബെല്ലിൽ

കൈറ്റ് വിക്ടേഴ്സില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നവംബര്‍ 2 തിങ്കള്‍ മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും ആരംഭിക്കുന്നു. ആദ്യ ആഴ്ചകളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി തുടങ്ങിയ വിഷയങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളില്‍ മറ്റ് വിഷയങ്ങളുടെ സംപ്രേഷണവും ഉണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വ‍ർ സാദത്ത് അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30-നും 10.00-നുമായി രണ്ടു ക്ലാസുകള്‍ വീതമാണ് സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകള്‍ കഴിയുന്ന…

Read More

ഐ സി ബാലകൃഷ്ണൻ നാളെ പത്രിക സമർപ്പിക്കും

സുൽത്താൻ ബത്തേരി: നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാനദണ്ഡം പാലിച്ചായിരിക്കും പ്രതിക സമർപ്പണം.രാവിലെ 9.30 മുതൽ സുൽത്താൻ ബത്തേരി ടൗണിൽ വോട്ടർമാരെ കണ്ട് അനുഗ്രഹം തേടിയ ശേഷമായിരിക്കും പത്രിക സമർപ്പിക്കുക.

Read More