കണ്ണൂർ മട്ടന്നൂരിൽ പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി മുങ്ങിമരിച്ചു. പാളാട് കൊടോളിപ്രം സ്വദേശി അമൃത(25)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
പുഴയിൽ മുങ്ങിയ അയൽവാസിയായ കുട്ടിയെ രക്ഷപ്പെടുത്താനായി അമൃത പുഴയിലേക്ക് ചാടുകയും ചുഴിയിൽ അകപ്പെടുകയുമായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും അമൃതയുടെ ജീവൻ രക്ഷിക്കാനായില്ല