കൊവിഡ് സ്ഥിരീകരിച്ചു; കൊച്ചിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

  കൊവിഡ് പരിശോധനാ ഫലം വന്നതിന് പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. കൊവിഡ് പരിശോധനാ ഫലം വന്നതിന് പിന്നാലെ ഇയാളെ കാണാതായിരുന്നു. പിന്നീടാണ് ഗോശ്രീ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

അടിമാലി ബസ് സ്റ്റാൻഡിൽ മദ്യ ലഹരിയിൽ അസഭ്യവർഷം; യുവാവിന് നേരെ ട്രാഫിക് പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം

  മദ്യ ലഹരിയിൽ അസഭ്യവർഷം. യുവാവിന് നേരെ ട്രാഫിക് പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇടുക്കി അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവ് ആദ്യം ബാറിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കി. പിന്നീട് ബസ്റ്റാൻഡിൽ വിദ്യാർത്ഥികളെയും പൊലീസിനെയും അസഭ്യം പറഞ്ഞു.     വാഹനത്തിന് സമീപമെത്തി അസഭ്യം പറഞ്ഞപ്പോൾ പെപ്പർ സ്പ്രേ പ്രയോഗിച്ചു.ഇന്നലെയാണ് സംഭവം നടന്നത്. ആദ്യം യുവാവ് ബാറിൽ പോയി മദ്യപിക്കുകയും അവിടെ ബഹളം ഉണ്ടാക്കുകയും ചെയ്‌തു. പിന്നീട്…

Read More

‘വിജയ്‌ക്കെതിരെ കല്ലേറുണ്ടായി’; കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചനയെന്ന് ടിവികെ

കരൂരില്‍ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 40 പേര്‍ മരിച്ച സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ. ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ പരാമര്‍ശമുള്ളത്. സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ അന്വേഷിച്ചാലും ടിവികെ മാത്രം കുറ്റക്കാരാകുമെന്നും അതിനാല്‍ കേന്ദ്രഏജന്‍സിയെ വച്ച് സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നുമാണ് ടിവികെയുടെ ആവശ്യം. റാലിക്കിടെ വിജയ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ടിവികെ ഗൂഢാലോചന ആരോപിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരൂരില്‍ നിന്ന് ഇന്നലെ…

Read More

വയനാട് ജില്ലയില്‍ 1056 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57

വയനാട് ജില്ലയില്‍ ഇന്ന് 1056 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 187 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57 ആണ്. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45071 ആയി. 32202 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 11638 പേരാണ് ചികിത്സയിലുള്ളത്._    

Read More

വയനാട്ടിൽ ഇന്ന് പ്രഖ്യാപിച്ച മുഴുവൻ കണ്ടൈന്‍മെന്റ് സോണുകളും ഇവയാണ്

വയനാട്ടിൽ ഇന്ന് പ്രഖ്യാപിച്ച മുഴുവൻ കണ്ടൈന്‍മെന്റ് സോണുകളും ഇവയാണ് *മേപ്പാടി* ഗ്രാമ പഞ്ചായത്ത് 1,2,3 വാർഡുകൾ *തിരുനെല്ലി* ഗ്രാമ പഞ്ചായത്ത് 8,11,12,14 വാർഡുകൾ പൂർണ്ണമായും. വാർഡ് 9 ലെ ബേഗുർ, കാളിക്കൊല്ലി, ഇരുമ്പ് പാലം ഒഴികെയുള്ള മറ്റ് പ്രദേശങ്ങൾ (മൈക്രോ കണ്ടൈന്‍മെന്റ് സോൺ.), വാർഡ് 13 ലെ 55, ഓലിയോട് പ്രദേശങ്ങൾ, (മൈക്രോ കണ്ടെയ്ന്മന്റ് സോൺ) *പനമരം* ഗ്രാമ പഞ്ചായത്ത് വാർഡ് 16 ലെ പരാരി കോളനീ (മൈക്രോ കണ്ടെയ്മെന്റ് സോൺ *കൽപ്പറ്റ* നഗരസഭ മുഴുവൻ വാർഡുകളും…

Read More

ഭാര്യയുടെ ആത്മഹത്യ: നടൻ ഉണ്ണി പി രാജൻ ദേവിനെതിരെ അന്വേഷണം ആരംഭിച്ചു

  ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിനിമാ താരം ഉണ്ണി പി രാജൻ ദേവിനെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ്. കഴിഞ്ഞ ദിവസമാണ് ഉണ്ണിയുടെ ഭാര്യ തിരുവനന്തപുരം വെമ്പായം സ്വദേശി ജെ പ്രിയങ്ക(25)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്‌കൂൾ കായിക അധ്യാപികയായിരുന്നു പ്രിയങ്ക. ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം ഇവർ ഉണ്ണിക്കെതിരെ വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. ഉണ്ണി നിരന്തരം മർദിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്….

Read More

‘വഖഫ് വിശദാംശങ്ങള്‍ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടണം’; ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ദില്ലി: വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങള്‍ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന അപേക്ഷകളില്‍ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജിക്കാരോട് വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാന്‍ കോടതി നിർദ്ദേശിച്ചു. ഏകീകൃത വഖഫ് മാനേജ്മെന്റ് ശാക്തീകരണ ആക്ട് പ്രകാരം സമയപരിധി നീട്ടാൻ അധികാരം വഖഫ് ട്രൈബ്യൂണലുകൾക്കാണെന്ന് വിശദീകരിച്ച ജസ്റ്റിസ്‌ ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഹര്‍ജികളിലെ അപേക്ഷകള്‍ തീർപ്പാക്കി. പോര്‍ട്ടലിലെ സാങ്കേതിക പ്രശ്നമടക്കം ഉന്നയിച്ചാണ് സമയപരിധി നീട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.

Read More

കൊവിഡ് വ്യാപനം ശക്തമായതോടെ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ശക്തമാക്കുന്നു

കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.ജൂണ്‍ 25 മുതല്‍ 30 വരെ ജില്ലയ്ക്കു പുറത്തേക്കുള്ള ബസ് ഗതാഗതവും സ്വകാര്യവാഹനഗതാഗതവും നിരോധിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. ”അടുത്ത അഞ്ച് ദിവസത്തേക്ക് ജൂണ്‍ 30 വരെ സോണുകള്‍ക്കുള്ളിലുള്ള വാഹനഗതാഗതം അനുവദിക്കില്ല. സര്‍ക്കാര്‍ ബസ്സുകള്‍ തന്നെ ജില്ലയ്ക്കു പുറത്തേക്ക് സഞ്ചരിക്കുന്നതില്‍ വിലക്കുണ്ട്. സ്വകാര്യവാഹനങ്ങളും ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകാന്‍ അനുവദിക്കില്ല-മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. അതേസമയം അത്യാവശ്യ…

Read More

ഒളിമ്പിക്സ് വില്ലേജില്‍ ആശങ്കയായി കോവിഡ്; രണ്ട് അത്ലറ്റുകൾക്ക് കൂടി രോ​ഗം

ഒളിമ്പിക്സ് വില്ലേജില്‍ ആശങ്കയായി കോവിഡ്; രണ്ട് അത്ലറ്റുകൾക്ക് കൂടി രോ​ഗം ടോക്യോ ഒളിമ്പിക്സ് വില്ലേജില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി. ഇതില്‍ രണ്ട് പേര്‍ അത്ലറ്റുകളാണ്. മത്സരങ്ങള്‍ തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക്സ് വില്ലേജിലെ രോഗസ്ഥിരീകരണം കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. മത്സരാര്‍ഥിയല്ലാത്ത മറ്റൊരാള്‍ക്ക് കൂടി കോവിഡ‍് ബാധിച്ചതായി സംഘാടകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒഫീഷ്യലുകളും അത്ലറ്റുകളും അടക്കം 6700 ഓളം പേര്‍ക്കാണ് ഒളിമ്പിക്സ് വില്ലേജില്‍ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒളിമ്പിക്സുമായി സഹകരിക്കുന്ന കരാറുകാരും മാധ്യമപ്രവര്‍ത്തകരും അടക്കം…

Read More

വീടുകളിൽ മരുന്ന് എത്തിക്കാൻ പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവർത്തകരുടേയും പാലിയേറ്റീവ് കെയർ പ്രവർത്തകരുടേയും സന്നദ്ധപ്രവർത്തകരുടേയും സഹായത്തോടു കൂടിയാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ വീടുകളിൽ മരുന്നുകൾ എത്തിച്ചു നൽകുന്നത്. സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകൾ വീട്ടിൽ…

Read More