Headlines

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ നിര്‍ണായക കൂടിക്കാഴ്ച; മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കാണാന്‍ കെ സുധാകരന്‍

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്താന്‍ മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. ഈ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. (K Sudhakaran to meet Mallikarjun Kharge)

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ തെറ്റില്ലെന്ന് കെ സുധാകരന്‍ എംപി ഇന്ന് പ്രതികരിച്ചിരുന്നു. ചര്‍ച്ചകള്‍ നടന്നാല്‍ അല്ലെ തീരുമാനങ്ങള്‍ വരികയുള്ളൂ. ഫലം വരുന്നതിനു മുന്‍പുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയ്ക്ക് ക്ഷീണം ആവില്ല. പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യുന്നത് അല്ലാതെ വ്യക്തികളല്ല. പാര്‍ട്ടി ചര്‍ച്ച ചെയ്തെടുക്കുന്ന തീരുമാനങ്ങള്‍ക്ക് എന്താണ് തെറ്റുള്ളത്? ഫലം വന്നതിന് ശേഷം ചര്‍ച്ച ചെയ്യുന്നവരുണ്ട് അതിന് മുന്‍പും ചര്‍ച്ചകള്‍ നടത്തുന്നവരുണ്ട്. അതില്‍ അത്ഭുതമില്ല – കെ സുധാകരന്‍ പറഞ്ഞു.കേരളത്തില്‍ ഇതിനുമുന്‍പ് തിരഞ്ഞെടുപ്പ് നടന്നിട്ടില്ലേ അന്നും ഫലം വരുന്നതിനു മുന്‍പ് ചര്‍ച്ചകള്‍ നടന്നിട്ടില്ലേ എന്തെങ്കിലും ചര്‍ച്ചകള്‍ നടന്നാല്‍ അല്ലേ ഫലം ഉണ്ടാകൂ. ഫലം വരുന്നതിനു മുന്‍പുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ക്ഷീണമല്ല. പാര്‍ട്ടിയുടെ രീതിയാണ് ഈ കാണുന്നത് – കെ സുധാകരന്‍ എം പി വ്യക്തമാക്കി.

എംകെ രാഘവന്‍ അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ആ അഭിപ്രായത്തെ ചോദ്യം ചെയ്യുന്നില്ല.അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായത്തെ സ്വീകരിക്കാന്‍ പറ്റുന്നവര്‍ സ്വീകരിക്കട്ടെ അല്ലാത്തവര്‍ സ്വീകരിക്കണ്ട. എം കെ രാഘവന്‍ പറഞ്ഞത് ശരിയാണ്. എം പിമാര്‍ മത്സരിക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് തെൈന്നയാണ് ആളുകള്‍ പലതും ആവശ്യപ്പെട്ടിട്ടുണ്ട് പക്ഷെ ഹൈക്കമാന്റിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.