കോട്ടയം കൊലപാതകം: സംസ്ഥാനത്തിന് അപമാനം; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് സതീശൻ

  കോട്ടയത്ത് 19കാരനെ തല്ലിക്കൊന്ന ശേഷം മൃതദേഹം പോലീസ് സ്‌റ്റേഷന് മുന്നിലിട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം പോലീസ് സേനക്കും സംസ്ഥാനത്തിനും അപമാനമാണ്. ഗുണ്ടകളെ നിലയ്ക്ക് നിർത്താനാകുന്നില്ല. ഇതിന്റെ പൂർണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനാണ്. സിപിഎമ്മാണ് ഇത്തരം ഗുണ്ടകളെ സംരക്ഷിക്കുന്നത്. പോലീസ് നടപടിയെടുത്താൽ അതിനെ പുറകോട്ടടിപ്പിക്കാൻ സിപിഎം നേതൃത്വം ഇടപെടുന്നു. ക്രമിനലുകളെ രാഷ്ട്രീയമായി സിപിഎം ഉപയോഗിക്കുകയാണ്. അതുകൊണ്ട് പാർട്ടിക്ക് ഗുണ്ടകളെ സംരക്ഷിക്കേണ്ടി വരുന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വി ഡി…

Read More

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ്

  സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍, യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ്. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് നീക്കം. തൊപ്പിയുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. മൊഴിയെടുപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിട്ടില്ല.     അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചായിരുന്നു പൊലീസ് നടപടി….

Read More

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ ലോകത്തിന്റെ നെറുകിൽ; അയർലാൻഡിനെതിരെ പോർച്ചുഗലിന് ജയം

  അന്താരാഷ്ട്ര ഫുട്‌ബോളിൽ ചരിത്ര നേട്ടം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി സി ആർ 7ന് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി പോർച്ചുഗലിന് വേണ്ടി 111 ഗോളുകളാണ് താരം നേടിയത്. ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് ക്രിസ്റ്റിയാനോ മറികടന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലാൻഡിനെതിരെയായിരുന്നു ക്രിസ്റ്റിയാനോയുടെ നേട്ടം. മത്സരത്തിൽ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ പോർച്ചുഗൽ 2-1ന് അയർലാൻഡിനെ…

Read More

ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചത് കേന്ദ്രസർക്കാർ: അവകാശവാദവും കുറ്റപ്പെടുത്തലുകളുമായി സഹമന്ത്രി മുരളീധരൻ

  മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ വ്യക്തിപരമല്ലെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കാര്യങ്ങൾ പറയുമ്പോൾ മുഖ്യമന്ത്രിയെ വിമർശിക്കലാണെന്ന് പറയുന്നത് ദൗർഭാഗ്യകരമാണ്. ജനങ്ങൾ പരിഹാരം കണ്ടെത്താൻ അഭ്യർഥിക്കുന്ന വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിക്കുന്നത് കേന്ദ്രസർക്കാർ ട്രെയിനുകളും വിമാനങ്ങളും ഉപയോഗപ്പെടുത്തി രാജ്യത്തെല്ലായിടത്തും ഓക്‌സിജൻ ലഭ്യമാക്കാനുള്ള നടപടിയെടുക്കുന്നുണ്ട്. ട്രെയിൻ മാർഗം ഇതുവരെ 2511 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിന് ഓക്‌സിജൻ ലഭ്യമായതിന് ശേഷം സംസ്ഥാനത്ത് എല്ലായിടത്തും എത്തിക്കാനുള്ള ടാങ്കറുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരാണ് ഓക്‌സിജൻ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത് ശ്രദ്ധയിൽപ്പെട്ടു….

Read More

പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

പാലക്കാട് ബിജെപിക്കെതിരെ വീണ്ടും ആരോപണം. വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്. കല്ലേക്കാട് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടു. സിപിഐഎം സഥാനാർഥി NMR റസാഖ് സാരി നൽകിയെന്ന ആരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വ്യാപകമായി പണവും സാരിയും നൽകുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. വ്യാപകമായി കഴിഞ്ഞ ദിവസങ്ങളിൽ ഇത് നടന്നു. തെളിവ് ലഭിച്ചത് ഇന്നാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരാതി ഇലക്ഷൻ കമ്മിഷന് നൽകിയിട്ടുണ്ട്. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്…

Read More

സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ല; ജി സുധാകരൻ പാർട്ടിക്ക് കത്ത് നൽകി

  സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി സുധാകരൻ പാർട്ടിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി. തന്റെ ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും ജി സുധാകരൻ പറഞ്ഞു. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയാണ് കത്ത് നൽകിയിരിക്കുന്നത് സംസ്ഥാന സമിതിയിൽ 75 വയസ്സെന്ന പ്രായപരിധി കർശനമാക്കുമെന്നാണ് അറിയുന്നത്. നിലവിൽ 75 വയസ്സുള്ള ജി സുധാകരന് ഇളവ് ലഭിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം തുടരാൻ താത്പര്യമില്ലെന്ന് കാണിച്ച് കത്ത് നൽകിയത്. അതേസമയം ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്ന്…

Read More

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കൻ തീരുമാനമായി

സുൽത്താൻ ബത്തേരി : ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കാൻ തിരുമാനമായി. നിലവിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടർ ഫോറൻസിക് സർജനായി സ്ഥലം മാറിപോയതോടെ ഇവിടെ പകരം ഡോക്ടറില്ലായിരുന്നു. ഡോക്ടറുടെ അഭാവം എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജറിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു ഡോക്ടറെ നിയമിക്കാൻ മന്ത്രി തീരുമാനമെടുത്തത്. നിലവിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്ന സർജൻ ഉടൻ ചാർജെടുക്കുമെന്നാണ് അറിയുന്നത്.

Read More

കാശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ബരാമുള്ളയിലെ പത്താനിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. പോലീസും സുരക്ഷാസേനയും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നത് പ്രദേശത്ത് ഭീകരർ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേന തെരച്ചിലിനെത്തിയത്. പൊടുന്നനെ ഭീകരർ വെടിയുതിർക്കുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. ഏറ്റുമുട്ടലിൽ കരസേനാ മേജർക്ക് പരുക്കേറ്റിരുന്നു. ഇദ്ദേഹത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടൽ തുടരുകയാണ്.

Read More

വയനാട് പേര്യയിൽ മാവോയിസ്റ്റ് സംഘമെത്തി; അരിയും സാധനങ്ങളും വാങ്ങി മടങ്ങി

വയനാട് പേര്യയിൽ മാവോയിസ്റ്റ് സംഘമെത്തി. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പേര്യ ചോയിമൂല കോളനിയിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിൽ മൊബൈൽ ചാർജ് ചെയ്യുന്നതിനായി ഇവർ മൂന്ന് മണിക്കൂറോളം ചെലവഴിച്ചു അരിയും സാധനങ്ങളും വാങ്ങിയാണ് ഇവർ മടങ്ങിയത്. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. കോളനിവാസികൾ തലപ്പുഴ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘമെത്തി പരിശോധന നടത്തി.

Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഉയർത്തിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 104 രൂപ കടന്നു കൊച്ചിയിൽ പെട്രോളിന് 102.7 രൂപയും പെട്രോളിന് 95.8 രൂപയുമാണ്. രാജ്യത്ത് പ്രകൃതി വാതക വിലയിലും 62 ശതമാനം വിലവർധനവുണ്ടായിട്ടുണ്ട്. ഇതോടെ സി എൻ ജി വിലയും വർധിക്കും.

Read More