കോട്ടയം കൊലപാതകം: സംസ്ഥാനത്തിന് അപമാനം; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് സതീശൻ

 

കോട്ടയത്ത് 19കാരനെ തല്ലിക്കൊന്ന ശേഷം മൃതദേഹം പോലീസ് സ്‌റ്റേഷന് മുന്നിലിട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം പോലീസ് സേനക്കും സംസ്ഥാനത്തിനും അപമാനമാണ്. ഗുണ്ടകളെ നിലയ്ക്ക് നിർത്താനാകുന്നില്ല. ഇതിന്റെ പൂർണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനാണ്.

സിപിഎമ്മാണ് ഇത്തരം ഗുണ്ടകളെ സംരക്ഷിക്കുന്നത്. പോലീസ് നടപടിയെടുത്താൽ അതിനെ പുറകോട്ടടിപ്പിക്കാൻ സിപിഎം നേതൃത്വം ഇടപെടുന്നു. ക്രമിനലുകളെ രാഷ്ട്രീയമായി സിപിഎം ഉപയോഗിക്കുകയാണ്. അതുകൊണ്ട് പാർട്ടിക്ക് ഗുണ്ടകളെ സംരക്ഷിക്കേണ്ടി വരുന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.