ഭോജ്പുരി നടി അനുപമ പഥക് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

ഭോജ്പുരി സിനിമാ നടി അനുപമ പഥക് മരിച്ച നിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് 40കാരിയായ അനുപമയെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് മുംബൈയിലെ പ്രൊഡക്ഷൻ കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും പറഞ്ഞ സമയത്ത് അവർ തിരിച്ചു നൽകിയില്ലെന്നും കുറിപ്പിലുണ്ട്. കഴിഞ്ഞ ദിവസം അനുപമ പഥക് ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. ആത്മഹത്യാ പ്രവണതയെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കേൾക്കുന്നവർ എത്ര വലിയ സുഹൃത്താണെങ്കിലും അകറ്റി നിർത്തുമെന്നായിരുന്നു നടി പറഞ്ഞിരുന്നത് മരിച്ചതിന് ശേഷം ആളുകൾ നിങ്ങളെ കളിയാക്കുകയും…

Read More

സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് പാകിസ്താൻ; ഹോർമുസിൽ ഫീസ് ഈടാക്കാൻ ഇറാൻ

ഇറാൻ – അമേരിക്ക സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്ന് പാകിസ്താൻ. ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇന്ന് ഇറാനിലെത്തും. ഇറാൻ നേതാക്കളുമായി അസിം മുനീർ കൂടിക്കാഴ്ച നടത്തും. ഇറാനെതിരെയുള്ള അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിൻ്റെ വിശദാംശങ്ങൾ യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് ഇന്ന് വിശദീകരിക്കാനിരിക്കെയാണ് നീക്കം. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ സൈനികമായി നേരിടുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ കൂട്ടായ്മയിൽ ചേരാൻ ഇറാന്…

Read More

കൊവിഡ്: ചൈനീസ് നഗരത്തിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം അവശ്യവസ്തുക്കൾ വാങ്ങാൻ രണ്ട് ദിവസത്തിലൊരിക്കൽ ഒരുവീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദമൊള്ളൂ. വ്യാഴാഴ്ച അർദ്ധരാത്രി മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നത്. എന്നുവരെയാണ് നിയന്ത്രണങ്ങൾ എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദീർഘദൂര ബസ് സ്റ്റേഷനുകൾ ഇതിനകം അടച്ചു. നഗരത്തിലേക്കുള്ള റോഡുകളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സിയാൻ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.അത്യാവശ്യമല്ലാത്ത ബിസിനസുകളും അടച്ചുപൂട്ടി. പ്രാദേശിക…

Read More

ജിയോണ ജെയിംസിനെ മാറ്റണമെന്ന ആവശ്യം മുന്നോട്ടുവച്ചു,തീരുമാനമെടുക്കേണ്ടത് സർക്കാർ; മുഖ്യമന്ത്രിയെ കണ്ട് അലോഷ്യസ്

തിരുവനന്തപുരം: പ്ലീഡര്‍ നിയമന വിവാദങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. പ്ലീഡര്‍ വിവാദവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചുവെന്നും കെഎസ്‌യു സ്പിരിറ്റ് ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ പോസിറ്റീവായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അലോഷ്യസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സര്‍ക്കാരിലും യുഡിഎഫിലും വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ‘സര്‍ക്കാര്‍ പ്ലീഡര്‍ വിവാദവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു. ഒരിക്കല്‍ കെഎസ്‌യു ആയാല്‍ ജീവിതാവസാനം വരെയും അവര്‍…

Read More

കേരളത്തിൽ നിന്നെത്തുന്നവരെ കർണാടകയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പരിശോധനക്ക് വിധേയമാക്കുന്നു

    കേരളത്തിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്‌റ്റേഷനുകളിൽ പരിശോധനക്ക് വിധേയമാക്കി കർണാടക. നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ആർടിപിസിആർ ഫലം കയ്യിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. പരിശോധനാ ഫലം ഒരു ദിവസത്തിനുള്ളിൽ തന്നെ ലഭിക്കും ഫലം പോസിറ്റീവാണെങ്കിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമേ ക്വാറന്റൈൻ അവസാനിപ്പിക്കൂ. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. വന്നിറങ്ങുന്ന ആളുകളിൽ നിന്ന് ആധാർ നമ്പർ അടക്കമുള്ള വിവരങ്ങൾ…

Read More

ലോകായുക്ത നിയമ ഭേദഗതി; രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ല, ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി സര്‍ക്കാര്‍

  ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. ലോകായുക്ത നിയമത്തില്‍ ഭരണ ഘടനാപരമായ വകുപ്പ് ഉണ്ടെന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്‍കി. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് ഗവര്‍ണര്‍ ഇടപെടുകയും സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത് എന്നും സര്‍ക്കാര്‍ അറിയിച്ചു. എജിയുടെ നിയമോപദേശം ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. മന്ത്രിസഭ അംഗീകരിച്ച ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുത്…

Read More

പുണ്യം പൂങ്കാവനം കാലഘട്ടത്തിൻ്റെ ആവശ്യം: ജി. പൂങ്കുഴലി ഐ.പി.എസ്സ്

കല്പറ്റ: പുണ്യം പൂങ്കാവനം എന്ന പദ്ധതിയുടെ പ്രവർത്തനം മാതൃകാപരവും, കാലഘട്ടത്തിൻ്റെ ആവശ്യകതയുമാണെന്ന് പുണ്യം പൂങ്കാവനം വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് കെണ്ട് വയനാട് ജില്ലാ പോലീസ് മേധാവി ശ്രീമതി ജി. പൂങ്കുഴലി ഐ.പി.എസ് സംസാരിച്ചു.. വ്യക്തി ശുചിത്വം’പരിസര ശുചിത്വം വായു.വെള്ളം, ഭൂമി./പ്രകൃതിസംരക്ഷണം തുടങ്ങി ഒട്ടനവധി മേഖലകളിലെ പ്രവർത്തന മികവിൽ പുണ്യം പൂങ്കാവനം മികച്ച പ്രവർത്തനങ്ങളാണ് നടത്തപ്പെടുന്നത് എന്ന്  ജി. പൂങ്കുഴലി ഐ.പി.എസ് പറഞ്ഞു. പുണ്യം പൂങ്കാവനം ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ വിവിധ…

Read More

ജീവനക്കാര്‍ ആശുപത്രി അടച്ചിട്ട് ക്രിസ്മസ് അവധിയെടുത്തു; രോഗികള്‍ വലഞ്ഞു; നീലേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ അവധിയെന്ന് ബോര്‍ഡ്

കാസര്‍ഗോഡ് നീലേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രം ക്രിസ്മസ് ദിനത്തില്‍ അടച്ചിട്ടതായി പരാതി. ഇന്ന് അവധിയെന്ന് ആശുപത്രിയ്ക്ക് മുന്നില്‍ ബോര്‍ഡും സ്ഥാപിച്ചു. ഡോക്ടര്‍ എത്തിയിട്ട് പോലും ആശുപത്രി ജീവനക്കാര്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം നടന്നില്ല. ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിയ രോഗികള്‍ ഇന്ന് അവധിയാണെന്ന ബോര്‍ഡ് കണ്ടത്. നീലേശ്വരം തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരുടെ ഭാഗത്തുനിന്നാണ് നിരുത്തരവാദപരമായ ഈ നടപടിയുണ്ടായത്. അടിയന്തര ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ആശുപത്രിയിലെത്തിയ സാധാരണക്കാര്‍ക്കാണ് നിരാശരായി മടങ്ങേണ്ടി വന്നത്. ഈ ആശുപത്രിയല്ലാതെ പാവപ്പെട്ടവര്‍ക്ക് മറ്റേത് ആശുപത്രിയാണുള്ളതെന്നാണ് നാട്ടുകാരുടെ ചോദ്യം….

Read More

സ്വർണവില താഴേക്ക് തന്നെ; പവന് ഇന്ന് കുറഞ്ഞത് 240 രൂപ

സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,160 രൂപയിലെത്തി. കഴിഞ്ഞ ആഗസ്റ്റിന് ശേഷം സ്വർണവിലയിൽ 9000 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1693.79 ഡോളറിലേക്ക് എത്തി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,400 രൂപയായി

Read More

രാഹുൽ വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കെ പി സി സിയുടെ വിലയിരുത്തല്‍

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റ് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. പരാതി വന്നപ്പോള്‍ തന്നെ പാര്‍ട്ടി രാഹുലിനെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗമല്ലെന്നും, പരാതി ഉയര്‍ന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തുവെന്നും, പിന്നീട് രാഹുലിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഒഴിവാക്കിയെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുലിനെ ചുമതലയില്‍ നിന്നും…

Read More