ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; കണ്ണൂരിൽ പതിനാലുകാരൻ തൂങ്ങിമരിച്ച നിലയിൽ

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ലെന്ന മനോവിഷമത്തിൽ പതിനാലുകാരൻ തൂങ്ങിമരിച്ചു. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലത്താണ് സംഭവം. രതീഷിന്റെ മകൻ ദേവനന്ദുവാണ് മരിച്ചത്.

 

കഴിഞ്ഞ ദിവസം രാത്രി മൊബൈലിൽ അമിതമായി ഗെയിം കളിച്ചതിന് രതീഷ് കുട്ടിയെ വഴക്കുപറഞ്ഞിരുന്നു. ഇതോടെ ദേവനന്ദു മുറിയിൽ കയറി കതകടച്ചു. കുട്ടി ഉറങ്ങുകയാണെന്ന് കരുതി വീട്ടുകാർ വിളിച്ചില്ല. ശനിയാഴ്ച രാവിലെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിമംഗലം ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു.