പുണ്യം പൂങ്കാവനം കാലഘട്ടത്തിൻ്റെ ആവശ്യം: ജി. പൂങ്കുഴലി ഐ.പി.എസ്സ്

കല്പറ്റ: പുണ്യം പൂങ്കാവനം എന്ന പദ്ധതിയുടെ പ്രവർത്തനം മാതൃകാപരവും, കാലഘട്ടത്തിൻ്റെ ആവശ്യകതയുമാണെന്ന് പുണ്യം പൂങ്കാവനം വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് കെണ്ട് വയനാട് ജില്ലാ പോലീസ് മേധാവി ശ്രീമതി ജി. പൂങ്കുഴലി ഐ.പി.എസ് സംസാരിച്ചു.. വ്യക്തി ശുചിത്വം’പരിസര ശുചിത്വം വായു.വെള്ളം, ഭൂമി./പ്രകൃതിസംരക്ഷണം തുടങ്ങി ഒട്ടനവധി മേഖലകളിലെ പ്രവർത്തന മികവിൽ പുണ്യം പൂങ്കാവനം മികച്ച പ്രവർത്തനങ്ങളാണ് നടത്തപ്പെടുന്നത് എന്ന്  ജി. പൂങ്കുഴലി ഐ.പി.എസ് പറഞ്ഞു. പുണ്യം പൂങ്കാവനം ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ വിവിധ മേഖലകളിലെ മഹദ് വ്യക്തിത്വങ്ങളെ ആദരിച്ചു. പൂജനീയ സാമീ ഹംസാനന്ദപുരി അവർകൾ അനുഗ്രഹ പ്രഭാഷണം നടത്തി.യോഗക്ഷേമസഭാപ്രസിഡണ്ട് ഈശ്വരൻ നമ്പൂതിരി. ശാന്തിഗിരി ആശ്രമം അഡ്വൈസറി ബോർഡ് മെമ്പർ പി.കെ.ജയരാജ് തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി. ടി.വി.രവീന്ദ്രൻ, അഡ്വ:സാദിക് നീലികണ്ടി. സി.പി.മഹേഷ് കുമാർ, പി.പി.വാസുദേവൻ നായർ ,പി .എൻ പത്മിനി ടീച്ചർ, എം.കെ.ഗ്രീഷിത്ത്, ബാബു ആയുർ കേന്ദ്ര ‘ എ.പി.വാസുദേവൻ നായർ ,ശാന്തി ബാലസുബ്രമണ്യം’തുടങ്ങിയവർ സംസാരിച്ചു: എം.മോഹനൻ സ്വാഗതവും, ചാന്ദ്രിക ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു