Headlines

പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റും; മന്ത്രി റിയാസ്

തിരുവനന്തപുരം: പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം നവംബര്‍ ഒന്നിന് നിലവില്‍ വരും. റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ ഇനി സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കുകയെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം…

Read More

സുരേഷ് ഗോപി ആദ്യം അമ്മ സംഘടന ശുദ്ധീകരിക്കട്ടെ, എൻഎസ്എസിനെ ഒരു പുല്ലും ചെയ്യാനാവില്ല: ജി സുകുമാരൻ നായർ

  കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിൻ്റെ ബജറ്റ് ദിനത്തിൽ സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു എന്ന് കുറ്റപ്പെടുത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ബിജെപിയുമായി അടുത്തുനിൽക്കുകയാണ് എൻഎസ്എസ് എന്നു വരുത്തി തീർക്കാനാണ് സുരേഷ് ഗോപി വന്നതെന്നും സുകുമാരൻ നായർ വിമർശിച്ചു. പാർലമെൻറ് പോലെ തന്നെയാണ് ഞങ്ങളുടെ യോഗവും. അദ്ദേഹം എന്താ ഒന്നും അറിവില്ലാത്ത കുട്ടിയാണോ എന്നും സുകുമാരൻ…

Read More

‘ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താന്റെ മാത്രമല്ല കോണ്‍ഗ്രസിന്റേയും ഉറക്കം കെടുത്തി’; പ്രധാനമന്ത്രി മോദി ബീഹാര്‍ റാലിയില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ പാക്കിസ്താന് ഒപ്പം കോണ്‍ഗ്രസിനും ഞെട്ടല്‍ ഉണ്ടാക്കി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നത് കോണ്‍ഗ്രസിലെ പ്രഥമ കുടുംബത്തിന്റേയും ഉറക്കം കെടുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നെഹ്‌റു കുടുംബത്തെ ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഗുരുതര ആരോപണം. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാചകക്കസര്‍ത്ത് അല്ലാതെ ജനങ്ങള്‍ക്കായി ഒന്നും ചെയ്യാന്‍ ബിജെപിക്കാവില്ലെന്ന് ബിഹാറില്‍ രാഹുല്‍ ഗാന്ധിയും തിരിച്ചടിച്ചു. ഓപ്പറേഷന്‍ സിന്ധൂര്‍ ഇത്തവണയും കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിയും തേജസ്സി യാദവും ജംഗിള്‍ രാജിന് ആയാണ്…

Read More

പ്രഭാത വാർത്തകൾ

  🔳ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ധീരജിന്റെ കൊലപാതകത്തില്‍ ജെറിന്‍ ജോജോ ഉള്‍പെടെ അഞ്ചുപേരെകൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളായ കെഎസ്യു പ്രവര്‍ത്തകരാണ്. 🔳എസ്എഫ്ഐപ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടത്തിനുശേഷം കണ്ണൂര്‍ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടിലേക്കു കൊണ്ടുപോകും. വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമസ്ഥലം ഒരുക്കാന്‍ സിപിഎം എട്ട് സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി….

Read More

നിലമ്പൂര്‍ ഞെട്ടിക്കുളത്ത് ഭാര്യയും മക്കളും മരിച്ചതിന് പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍

നിലമ്പൂര്‍ ഞെട്ടിക്കുളത്ത് ഭാര്യയും മക്കളും മരിച്ചതിന് പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍. രഹനയുടെ ഭര്‍ത്താവ് മുതുപുരേടത്ത് വിനേഷ് ശ്രീധരനെ ആണ് റബര്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. അത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. തുടിമുട്ടിയില്‍ വീടിന് പിന്നില്‍ ഉള്ള റബര്‍ എസ്റ്റേറ്റിലാണ് വിനേഷ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ വിനേഷിനെ കാണാനില്ലായിരുന്നു. മൊബൈല്‍ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. കുടുംബ വഴക്കിനെതുടര്‍ന്ന് ഭാര്യ രഹ്നയും മക്കളായ ആദിത്യന്‍, അനന്തു, അര്‍ജുനെയും ഞായറാഴ്ച ജീവനൊടുക്കിയ നിലയില്‍…

Read More

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. മകൾ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവർ പിപി കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യാനെത്തിയത്. മുഖ്യമന്ത്രി ക്വാറന്റീനിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റും

Read More

ഹർഭജൻ സിംഗ് ആംആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥി

  ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥിയാകും. എഎപി ഹർഭജന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് ആപ്പിന് അഞ്ച് സീറ്റുകൾ ലഭിക്കും പഞ്ചാബിൽ കായിക സർവകലാശാലയുടെ ചുമതല കൂടി ഹർഭജൻ സിംഗിന് ഭഗവന്ത് സിംഗ് മൻ നൽകിയേക്കുമെന്ന് സൂചനകളുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഹർഭജൻ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹമുയർന്നിരുന്നു. സിദ്ദു ഹർഭജനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന്…

Read More

‘കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം’, വഴിപാട് നടത്തി യൂത്ത് കോൺഗ്രസ് നേതാവ്

കേരളത്തൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിന് കളഭം കൊണ്ട് തുലാഭാരം വഴിപാട്. പാലക്കാട് ഒലവക്കോട്, കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ആയ അഡ്വക്കേറ്റ് സിഎം അനിൽകുമാർ ആണ് വഴിപാട് നേർന്നത്. കെ സി മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നുവെന്നും അനിൽകുമാർ 24 നോട് പറഞ്ഞു. കെ സി ഇഷ്ടപ്പെടുന്നയാളാണ്, മനസ്സിൽ കെ സി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. ഇത് പരസ്യപ്രസ്താവനയല്ല ഒരു വഴിപാടാണെന്നും അദ്ദേഹം പറഞ്ഞു….

Read More

പെട്രോൾ, ഡീസൽ വില വർധന: സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമെന്ന് പെട്രോളിയം മന്ത്രി

പെട്രോൾ, ഡീസൽ വിലവർധനയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. കരുതലോടെ ഇടപെടേണ്ട വിഷയമാണിത്. ഏത് പാർട്ടി അധികാരത്തിലിരുന്നാലും പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള നികുതിയെ പ്രധാന വരുമാന മാർഗമായി കാണുന്നു. കേന്ദ്രം ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കുകയും കൂട്ടുകയും ചെയ്തു. സംസ്ഥാനങ്ങളും വാറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട് കെ സി വേണുഗോപാൽ അടക്കമുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. എന്നാൽ ഇന്ധനവില എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്നിരിക്കെ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പെട്രോൾ…

Read More

ഫ്രഞ്ച് ഓപ്പണ്‍ ഒരാഴ്ചത്തേക്ക് നീട്ടിവച്ചു

പാരിസ്: മെയ്യ് 17ന് ആരംഭിക്കേണ്ട ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണ്ണമെന്റ് ഒരാഴ്ചത്തേക്ക് നീട്ടിവച്ചു. ടൂര്‍ണ്ണമെന്റിന് കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണ്ണമെന്റ് നീട്ടിയത്. കൊവിഡിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ നിരവധി സ്ഥലങ്ങള്‍ ലോക്ക് ഡൗണ്‍ പിടിയിലാണ്. യോഗ്യതാ റൗണ്ടുകള്‍ക്ക് ശേഷം മെയ്യ് 30ന് ടൂര്‍ണ്ണമെന്റുകള്‍ ആരംഭിക്കും. ജൂണ്‍ 13ന് അവസാനിക്കുന്ന തരത്തിലാണ് ഷെഡ്യൂളുകള്‍ തയ്യാറാക്കിയത്. ഫ്രഞ്ച് ഓപ്പണ്‍ കഴിഞ്ഞ ് രണ്ടാഴ്ചകള്‍ക്ക് ശേഷം വിംബിള്‍ഡണും ആരംഭിക്കും.

Read More