54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു; നീക്കം ചെയ്യാൻ ആപ്പ് സ്റ്റോറുകൾക്ക് നിർദേശം

  കേന്ദ്ര സർക്കാർ 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു. ആഭ്യന്തര സുരക്ഷ മുൻനിർത്തിയാണ് ആപുകൾ നിരോധിച്ചതെന്നാണ് റിപ്പോർട്ട്. ചൈന അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് 54 ആപ്പുകൾ കൂടി നിരോധിച്ചതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. ഈ ആപ്ലിക്കേഷനുകൾ തടയാൻ ഗൂഗിളിന്റെ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ്പ് സ്റ്റോറുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. പ്ലേസ്റ്റോർ വഴി ഇന്ത്യയിൽ ആക്സസ് ചെയ്യുന്നതിൽ നിന്ന് 54 ആപ്ലിക്കേഷനുകൾ ഇതിനകം ബ്ലോക്ക്…

Read More

വയനാട്ടിൽ 118 പേര്‍ക്ക് കൂടി കോവിഡ്; 83 പേര്‍ക്ക് രോഗമുക്തി, ·113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (03.11.20) 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7325 ആയി. 6429 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 54 മരണം. നിലവില്‍ 842 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 421…

Read More

കാലടിയിൽ ബേക്കറി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം കാലടിയിൽ ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാലടിയിലെ റോയൽ ബേക്കറിയിലെ ജീവനക്കാരനായ ഷോബിത് കൃഷ്ണയാണ് മരിച്ചത്. ബേക്കറിക്ക് മുകളിലെ താമസ സ്ഥലത്ത് രാവിലെയാണ് മൃതദേഹം കണ്ടത്. ഷീറ്റ് മേഞ്ഞ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. പേരാമ്പ്ര സ്വദേശിയാണ് മരിച്ച ഷോബിത് കൃഷ്ണ.

Read More

ചെന്നൈയിൽ നിന്നും മേൽവിലാസം കൃത്യമായി നൽകാത്ത 227 കൊവിഡ് രോഗികളെ കാണാതായി.

ചെന്നൈയിൽ നിന്നും മേൽവിലാസം കൃത്യമായി നൽകാത്ത 227 കൊവിഡ് രോഗികളെ കാണാതായതായി കോർപറേഷൻ കമ്മീഷണർ ജി. പ്രകാശ് അറിയിച്ചു. ജൂൺ പത്ത് വരെ 277 രോഗികളെയാണ് കാണാതായത്. ജൂൺ പത്ത് മുതൽ ജൂലൈ അഞ്ച് വരെ 196 പേരെയും കാണാതായി. ആകെ 473 പേരെ കാണാതായതിൽ പൊലീസ് ഇടപെട്ട് 246 പേരെ കണ്ടെത്തി. നിലവിൽ 227 പേരെയാണ് കാണാതായിട്ടുള്ളത്. മറ്റുള്ളവർക്ക് വേണ്ടി കോർപറേഷൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ചെന്നൈ കോർപറേഷൻ പരിധിയിൽ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്….

Read More

മധ്യപ്രദേശിൽ 21കാരിയെ ട്രെയിനിൽ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു

  മധ്യപ്രദേശിൽ ട്രെയിനിൽ വെച്ച് 21കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. സെഹോറിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇൻഡോർ-ബിലാസ്പൂർ ട്രെയിനിൽ വെച്ചാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത് മുസ്‌കാൻ ഹദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കുറച്ചുപേർ ുപദ്രവിക്കാൻ ശ്രമിക്കുന്നതായി യുവതിയുടെ സഹോദരൻ പോലീസിനെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസുകാർ സെഹോർ സ്‌റ്റേഷനിൽ കാത്തുനിന്നു. വണ്ടി സ്‌റ്റേഷനിലെത്തിയപ്പോഴേക്കും യുവതി മരിച്ച നിലയിലായിരന്നു ട്രെയിൻ സ്‌റ്റേഷനിലേക്ക് കയറുന്നതിന് മുമ്പ് തന്നെ പ്രതികൾ ചാടിരക്ഷപ്പെടുകയായിരുന്നു. സഹോദരനെ…

Read More

പകർച്ചവ്യാധിയിൽ പകച്ച് സംസ്ഥാനം; ഇന്ന് മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 13,747 പേർ

  ഡെങ്കിപ്പനി ആശങ്കയിൽ സംസ്ഥാനം. ഇന്ന് 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 56 കാരി ഇന്ന് മരിച്ചു. ഈ മാസം രോഗം ബാധിച്ചത് 1560 പേർക്കാണ്. ഡെങ്കുവിന് പുറമെ എലിപ്പനിയും വ്യാപകമാണ് സംസ്ഥാനത്ത്. ഇന്ന് 22 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് രണ്ടുപേരാണ്. നാലുപേർക്ക് മലേറിയ ,അമീബിക് മസ്തിഷ്കജ്വരം ഒരാൾക്കും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം സംസ്ഥാനത്ത് 13,747 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ…

Read More

കൊവിഡ് മൂലം അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ നിർദേശം പാലിക്കണം. ജില്ലാ ഭരണകൂടം കുട്ടികളുടെ വിവരം നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു മെയ് 25 വരെയുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ കൊവിഡിനെ തുടർന്ന് 577 കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തിൽ സർക്കാർ ഇടപെടുമെന്നും അവർക്കാവശ്യമായ പിന്തുണ നൽകുമെന്നും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു. കേരളത്തിൽ കൊവിഡിനെ തുടർന്ന് അനാഥരായ ഒമ്പത്…

Read More

വാക്‌സിന്റെ ദൗർലഭ്യത്തെ തുടർന്നാണ് ഓൺലൈൻ രജിസ്‌ട്രേഷനിൽ തടസ്സം വരുന്നതെന്ന് മുഖ്യമന്ത്രി

  കൊവിഡ് വാക്‌സിന്റെ ദൗർലഭ്യത്തെ തുടർന്നാണ് ഓൺലൈൻ രജിസ്‌ട്രേഷന് തടസ്സം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3.68 ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്. വാക്‌സിൻ ക്ഷാമത്തെ തുടർന്നാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്‌സിൻ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെടുന്നത്. പുതിയ വാക്‌സിൻ പോളിസി കേന്ദ്രം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇത് ആവശ്യപ്പെട്ടിരുന്നു. ഇത്രയധികം വാക്‌സിൻ എന്തിനാണ്. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കണക്ക് വെച്ച് ലഭ്യമായാൽ മതിയാവില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഇത്രയും സ്‌റ്റോക്ക് കൈവശമില്ലെങ്കിൽ…

Read More

സുൽത്താൻ ബത്തേരിയിൽ എസ് എഫ് ഐ – യൂത്ത് കോൺഗ്രസ് സംഘർഷം; 9 പേർക്ക്  പരിക്ക്

സുൽത്താൻ ബത്തേരിയിൽ ബത്തേരിയിൽ എസ് എഫ് ഐ യൂത്ത് കോൺഗ്രസ് സംഘർഷം നിരവധി പേർക്ക് പരിക്ക് സുൽത്താൻ ബത്തേരിയിൽ എസ് എഫ് ഐ യൂത്ത് കോൺഗ്രസ് സംഘർഷം. വൈകീട്ട് സെൻ്റ് മേരീസ് കോളേജ് പരിസരത്തും അതിനേ തുടർന്ന് ചുങ്കത്തുമാണ് സംഘർഷമുണ്ടായത്.ഇരു വിഭാഗത്തിൽ നിന്നുമായി പരിക്കേറ്റവരെ വിവിധ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ വർഷത്തെ കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി എം കെ ഇന്ദ്രജിത്ത്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അമൽ ജോയി,കെഎസ്‌യു…

Read More

കന്യാസ്ത്രീകളെ സ്വീകരിക്കാൻ പോയത് ബിജെപിയുടെ നിലപാടല്ല’; രാജീവ് ചന്ദ്രശേഖറിനെ തള്ളി VHP

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ തള്ളി വിഎച്ച്പി ദേശിയ നേതൃത്വം. കന്യാസ്ത്രീകളെ സ്വീകരിക്കാൻ പോയത് ബിജെപിയുടെ നിലപാടല്ലെന്ന് വിഎച്ച്പി ദേശീയ ജോയിന്റ് സെക്രട്ടറി ഡോ.സുരേന്ദ്ര ജയിൻ പറഞ്ഞു. സേവനത്തിന്റെ പേരിൽ മത പരിവർത്തനവും, മനുഷ്യ കടത്തും ലൗ ജിഹാദും പാടില്ല എന്നതാണ് ബിജെപിയുടെ നിലപാടെന്നും ഡോ.സുരേന്ദ്ര ജയിൻ വ്യക്തമാക്കി. ബിജെപിയുടെ നിലപാട് പാർലമെന്റിൽ ദുർഗ് എംപി വ്യക്തമാക്കിയിട്ടുണ്ട്. ‌ഭരണമുള്ള സംസ്ഥാനങ്ങളിൽ മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവന്ന പാർട്ടിയാണ് ബിജെപി. ജാമ്യം…

Read More