Headlines

24 മണിക്കൂറിനിടെ 3.11 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4077 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,11,170 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് ലക്ഷത്തിന് മുകളിൽ പ്രതിദിന കേസുകൾ സ്ഥിരീകരിച്ചിരുന്ന നിലയിൽ നിന്നുമാണ് കുറവ് സംഭവിച്ചിരിക്കുന്നത്. അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇന്നും നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4077 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനോടകം രാജ്യത്ത് 2,46,84,077 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 3,62,437 പേർ രോഗമുക്തരായി. 2,70,284 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ്…

Read More

അഴിമതിയുടെ രേഖകള്‍ കൈവശമുണ്ട്; ഉമ്മന്‍ ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നയാളാണ്: ഗണേഷ് കുമാര്‍

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയും, മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയും വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍. ഉമ്മന്‍ ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നയാളാണെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ വലിയ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും, വിവരങ്ങള്‍ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികസന വിഷയം ചര്‍ച്ച ചെയ്യാന്‍ പോയ തന്നെ ഇബ്രാഹിം കുഞ്ഞ് അപമാനിച്ചുവെന്നും…

Read More

അടിക്ക് മേൽ ഇരുട്ടടി; പാചകവാതക വിലയും വർധിപ്പിച്ചു

ന്യൂഡൽഹി: ഇന്ധനവിലവർധനയിൽ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടി നൽകിക്കൊണ്ട് പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

Read More

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.തേവലപ്പുറം സ്വദേശി മനോജ് എന്ന ഇരുപത്താറുകാരനാണ് മരിച്ചത്. ദുബായിൽ നിന്നെത്തി നീരീക്ഷണത്തിൽ കഴിയവെ ഇന്നുരാവിലെയാണ് ഇദ്ദേഹം മരിച്ചത്. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്

Read More

ഐ എസ് എല്‍; വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്; ഗോള്‍ മഴ പെയ്യിച്ച് ബെംഗളുരു

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയമില്ലാതെ വീണ്ടും കേരളാ ബ്ലാസ്റ്റേഴ്‌സ്. ലീഗിലെ അഞ്ചാം റൗണ്ട് മല്‍സരത്തില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത് ബെംഗളുരു എഫ് സിയാണ്. 4-2നാണ് കേരളത്തിന്റെ തോല്‍വി. ഒരു ഗോളിന്റെ ലീഡെടുത്തിന് ശേഷമാണ് കേരളത്തിന്റെ തകര്‍ച്ച. ലീഗിലെ കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്. മലയാളി താരം കെ പി രാഹുല്‍ 17ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. കേരളത്തിന്റെ രണ്ടാം ഗോള്‍ ജോര്‍ഡന്‍ മുറേയുടെ വക 61ാം മിനിറ്റിലായിരുന്നു. കെയ്റ്റണ്‍ സില്‍വ(29), എറിക്ക് പാര്‍ത്താലു (51), ഡിമാസ്…

Read More

മോഡലുകളുടെ അപകട മരണം; സൈജു തങ്കച്ചൻ അറസ്റ്റിൽ

  കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിൽ സൈജു തങ്കച്ചൻ അറസ്റ്റിൽ. നമ്പർ 18 ഹോട്ടലിൽ നിന്നിറങ്ങിയ മോഡലുകളെ പിന്തുടർന്നത് സൈജു തങ്കച്ചനായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് താൻ മോഡലുകളെ പിന്തുടർന്നത് എന്നായിരുന്നു സൈജുവിൻ്റെ അവകാശവാദം. എന്നാൽ, ഇത് വിശ്വസിക്കാതെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രണ്ടാം തവണ ഷൈജുവിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. ഏകദേശം 6 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ അഭിഭാഷകർക്കൊപ്പം കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തിയ…

Read More

തിരുവനന്തപുരം കോർപ്പറേഷനിൽ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ വഴിവിട്ട നിയമനങ്ങൾക്ക് ശ്രമം, ബിജെപി ശക്തമായി പ്രതിഷേധിക്കും; വി വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം സ്പോൺസേർഡ് അനധികൃത നിയമനം നടക്കുന്നുവെന്ന് BJP സംസ്ഥാന സെക്രട്ടറി വി വി രാജേഷ്. ഭരണസമിതി കാലാവധി അവസാനിക്കുന്നതിന് മുമ്പ് സിപിഐഎം അംഗങ്ങളെയും അനുഭാവികളെയും കോർപ്പറേഷനിൽ തിരുകി കയറ്റാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചാണ് അനധികൃത നിയമനങ്ങൾക്ക് സിപിഐഎം ശ്രമിക്കുന്നത്. 671 പേരുടെ പട്ടിക എംപ്ലോയ്മെൻ്റിൽ നിന്ന് കോർപ്പറേഷനിൽ അയച്ചുകൊടുത്തു. 403 പേർ അഭിമുഖത്തിനെത്തി. അതിൽ നിന്നും 56 പേരെ തിരഞ്ഞെടുത്തു. 56 പേരെ ആര് അഭിമുഖം നടത്തിയെന്നോ എവിടെ…

Read More

യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും; ഒ.ജെ ജനീഷും, ബിനു ചുള്ളിയിലും സ്ഥാനമേല്‍ക്കും

സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ ജനീഷും, വര്‍ക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലുമാണ് ചുമതലയേല്‍ക്കുന്നത്. കെപിസിസി ഓഫീസില്‍ രാവിലെ 11 മണിക്കാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ചടങ്ങില്‍ പങ്കെടുക്കും. വി.ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കില്ല. അധ്യക്ഷന്‍ ഇല്ലാത്ത ദിവസങ്ങള്‍ക്ക് ശേഷമാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക്…

Read More

കോവാക്‌സിന് WHO അംഗീകാരം വൈകും

  ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) യുടെ അനുമതി വീണ്ടും വൈകിയേക്കും. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യൂഎച്ച്ഒ കൂടുതൽ സാങ്കേതിക വിവരങ്ങൾ ആരാഞ്ഞതോടെയാണിത്. അനുമതി വൈകുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാൽ കോവാക്സിൻ വിവിധ ലോകരാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. അംഗീകാരം ലഭിക്കുന്നതകിന് ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിരുന്നു എന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. അതിനിടെയാണ്…

Read More

മീനങ്ങാടിയിൽ ടാങ്കർ ലോറി മറിഞ്ഞു

മീനങ്ങാടിയിൽ ടാങ്കർ ലോറി മറിഞ്ഞു ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് സംഭവം.  മീനങ്ങാടി അമ്പലപ്പടി പെട്രോൾ പമ്പിനു സമീപത്തായിരുന്നു ടാങ്കർ ലോറി അപകടത്തിൽപ്പെട്ടത്.  എറണാകുളത്തു നിന്നും ബത്തേരിയിലേക്ക് മണ്ണെണ്ണയുമായി വന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. റോഡിനോടു ചേർന്നുള്ള കലുങ്ക് ഭിത്തിയിൽ തട്ടി നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവറായ കോഴിക്കോട് തിക്കേടി  സ്വദേശി ബിജീഷിന് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ടാങ്കർ മറിഞ്ഞതോടെ  പകുതിയോളം മണ്ണെണ റോഡിൽ പോയി.മീനങ്ങാടി പോലീസും ബത്തേരിയിലെ ഫയർഫോഴ്സുമാണ് പിന്നീട് സുരക്ഷ…

Read More