Headlines

കൊവിഡ് ചട്ടലംഘനം: പോത്തീസിന്റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സിന്റെയും ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരത്തെ പ്രമുഖ വസ്ത്രവ്യാപാര, ഹൈപ്പർ മാർക്കറ്റ് ശാലകളായ പോത്തീസിന്റെയും രാമചന്ദ്രൻ സൂപ്പർ സ്‌റ്റോഴ്‌സിന്റെയും ലൈസൻസ് റദ്ദാക്കി. കൊവിഡ് ചട്ടം ലംഘിച്ചതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം കോർപറേഷൻ മേയറാണ് നടപടി സ്വീകരിച്ചത്. അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സ്. സ്ഥാപനത്തിൽ കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ കയറ്റിയതിനാണ് നടപടി. രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സിലെ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പോത്തീസിനും കൊവിഡ് ചട്ടലംഘനം നടത്തിയതിനെ തുടർന്നാണ് ലൈസൻസ് റദ്ദായത്.

Read More

ഡൊണാൾഡ് ട്രംപിന് രണ്ട് വർഷത്തേക്ക് കൂടി ഫേസ്ബുക്കിൽ വിലക്ക്

  അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫേസ്ബുക്കിൽ രണ്ട് വർഷത്തെ വിലക്ക്. ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് 2023 ജനുവരി ഏഴ് വരെ തുടരുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ട്രംപിന് ഫേസ്ബുക്ക് ഉപയോഗിക്കാം. ക്യാപിറ്റോൾ ആക്രമണത്തിന് പിന്നാലെ ട്വിറ്റർ, യൂട്യൂബ് പ്ലാറ്റ്‌ഫോമുകളും ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയ കമ്പനികൾ നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ ട്രംപ് സ്വന്തമായി ബ്ലോഗ് ആരംഭിക്കുകയായിരുന്നു. എന്നാൽ ഇതും പൂട്ടി. എന്നാൽ ഞങ്ങൾക്ക് വോട്ട് ചെയ്ത 75 ദശലക്ഷം…

Read More

ഇന്ത്യൻ നാവികസേനാ മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു

  ഇന്ത്യൻ നാവികസേനയുടെ മേധാവിയായി അഡ്മിറൽ ആർ ഹരികുമാർ ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് സ്ഥാനമൊഴിഞ്ഞതോടെയാണ് തിരുവനന്തപുരം സ്വദേശിയായ ആർ ഹരികുമാർ നാവികസേനയുടെ തലപ്പത്ത് എത്തുന്നത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളി കൂടിയാണ് ആർ ഹരികുമാർ സേനാ മേധാവിയായി ചുമതലയേറ്റതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറെ നിർണായകമായ സമയത്താണ് ചുമതലയേറ്റതെന്നും ഏറെ അഭിമാനത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്നും അഡ്മിറൽ കരംബീർ സിംഗ് പറഞ്ഞു.

Read More

ഇന്നും കൂടി; സംസ്ഥാനത്തെ സ്വര്‍ണവില അറിയാം

  സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. ഇന്ന് ഗ്രാമിന് 70 രൂപയുടെ നേരിയ വര്‍ധനവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയും കൂടി. (gold rate hiked kerala july 21)     ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,220 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,05,760 രൂപയും നല്‍കേണ്ടി വരും. ഇന്നലെയും സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നിരുന്നു. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ…

Read More

’10 വർഷമായി ഇടതുപക്ഷത്തെ ജനം അത്രമാത്രം വെറുത്തു കഴിഞ്ഞു, ജനമനസ് ഇപ്പോൾ UDF ന് ഒപ്പമാണ്’; രമ്യ ഹരിദാസ്

10 വർഷമായി ഇടതുപക്ഷത്തെ ജനം അത്രമാത്രം വെറുത്തു കഴിഞ്ഞു, ജനമനസ് ഇപ്പോൾ UDF ന് ഒപ്പമെന്ന് കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ്. 10 വർഷത്തെ ഭരണം നഷ്ടപ്പെടുമെന്ന ചിന്ത ഇടതുപക്ഷത്തെ വല്ലാതെ ഭ്രാന്തു പിടിപ്പിക്കുന്നുണ്ടെന്നും അതിന്റെ ബാക്കി ആയിരുന്നു മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശവും അതിനെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി എത്തിയത്തുമെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു. മുതിർന്ന നേതാവ് സഖാവ്. A. K. ബാലന്റെ സംസാരം.നാട്ടിൽ കലാപം ഉണ്ടാവും എന്ന് ഭയപ്പെടുത്തി പൊതു…

Read More

നയൻതാരയ്ക്കെതിരെ മോശം പരാമര്‍ശവുമായി തമിഴ് നടന്‍ രാധ രവി

നയൻതാരയ്ക്കെതിരെ വീണ്ടും മോശം പരാമര്‍ശവുമായി തമിഴ് നടന്‍ രാധ രവി. നേരത്തെയും നയന്‍താരയ്ക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന് ശേഷം ഇപ്പോള്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് നയന്‍താരയ്ക്കെതിരെ വീണ്ടും രാധ രവി രംഗത്തെത്തിയത്. ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകനും സിനിമ താരവുമായ ഉദയനിധി സ്റ്റാലിനുമായി ബന്ധപ്പെടുത്തിയായിരുന്നു രാധ രവി നയന്‍താരയെ അപമാനിച്ചത്. നേരത്തെ മറ്റൊരു രാഷ്ട്രിയ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ച താന്‍ എന്തുകൊണ്ട് പാര്‍ട്ടി വിട്ടു എന്നതിനെ…

Read More

ശബരിമല സ്വർണ്ണക്കൊള്ള; മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തി

ശബരിമല സ്വർണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തി എസ്ഐടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്. നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയത്. മുരാരി ബാബുവിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 29ന് കസ്റ്റഡിയിൽ വാങ്ങി മുരാരി ബാബുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും എസ്ഐടി ആലോചിക്കുന്നുണ്ട്. അതേസമയം ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി നടത്തുന്ന തെളിവെടുപ്പ് ഇന്നും…

Read More

കത്തിക്കുത്ത് കേസിലെ പ്രതിയെ തേടി പോലീസ് വീട്ടിലെത്തി; കണ്ടത് ടെറസിലെ കഞ്ചാവ് കൃഷിയും

  കത്തിക്കുത്ത് കേസിലെ പ്രതിയെ തേടി വീട്ടിലെത്തിയ പോലീസ് കണ്ടത് ടെറസിലെ കഞ്ചാവ് കൃഷി. യുവാവിനെ പോലീസ് കൈയോടെ പിടികൂടുകയും ചെയ്തു. തിരുവനന്തപുരം വഴിച്ചാൽ നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. കത്തിക്കുത്ത് കേസിലെ രണ്ടാം പ്രതിയാണ് ശ്രീജിത്ത് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ശ്രീജിത്തിന്റെ വീട്ടിൽ പോലീസ് പരിശോധനക്കെത്തിയത്. ഇതിനിടെയാണ് ടെറസിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി പോലീസ് കണ്ടെത്തിയത്. നിലവിൽ ശ്രീജിത്തിന്റെ പേരിൽ രണ്ട് കേസുകളായി.

Read More

ജനദ്രോഹ ഭരണപരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം

  ബിജെപിക്കാരനും നരേന്ദ്രമോദിയുടെ അടുപ്പക്കാരനുമായ അഡ്മിനിസ്‌ട്രേറ്ററുടെ അതിവികലവും ജനദ്രോഹപരവുമായ ഭരണപരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ ജനകീയ നിരാഹാര സമരം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് സമരം മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ അടച്ചിട്ടും വ്യാപാരികൾ സമരത്തിന് പിന്തുണ പ്രഖ്യാപിക്കും. ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നിരാഹാര സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക് പോകുമെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം പ്രവർത്തകർ അറിയിക്കുന്നത്. അതേസമയം…

Read More

ഇന്നും സംസ്ഥാനത്ത് 28 കൊവിഡ് മരണം; 7473 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജൻ (54), മൈലക്കര സ്വദേശി രാമചന്ദ്രൻ നായർ (63), വാമനപുരം സ്വദേശി മോഹനൻ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂർ സ്വദേശി രാജു ആചാരി (58), കൊല്ലം കാരിക്കോട് സ്വദേശി ഉണ്ണികൃഷ്മൻ (83), എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ് (64), ഗാന്ധിനഗർ സ്വദേശി ചന്ദ്രകാന്ത് (64), ഊരുമന സ്വദേശി എൻ.വി. ലിയോൻസ് (53),…

Read More