Headlines

കള്ളനാണയങ്ങളുടെ മുഖംമൂടി ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു, ഇനി ബിജെപിയും അത് ഉടൻതന്നെ തിരിച്ചറിയും; ജോസ് കെ മാണി

ക്രൈസ്തവസഭയ്ക്കെതിരായ ബിജെപി നേതാവ് പി സി ജോർജിന്റെ പരാമർശത്തിൽ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. തെരഞ്ഞെടുപ്പിൽ ക്രൈസ്തവസഭ ആരുടെയും കൂടെ ഉണ്ടെന്ന് പറയാറില്ല. ആരെയും ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും ജോസ് പറഞ്ഞു. കള്ളനാണയങ്ങളുടെ മുഖംമൂടി ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.

ഇനി ബിജെപിയും അത് ഉടൻതന്നെ തിരിച്ചറിയും. ഒരു അവകാശവാദങ്ങൾക്കും കേരള കോൺഗ്രസില്ല പ്രശ്നങ്ങൾ പരിഹരിക്കണം. FCRA കൊടുങ്കാറ്റ് ആണെങ്കിൽ ക്രിസ്ത്യൻ ലോ ബോർഡ് സുനാമിയാണ്. ക്രൈസ്തവ സഭകളുടെ നിലപാട് ഇതുപോലെ രാഷ്ട്രീയമായി വലിച്ചിഴച്ച കാലം മുൻപുണ്ടായിട്ടില്ല. അത് സഭാ വിശ്വാസികൾ പരിശോധിക്കേണ്ടതാണ്.

ബിജെപിക്ക് അത്ര സ്നേഹമുണ്ടെങ്കിൽ എഫ്സിആർഎ എന്തിനാണ് കൊണ്ടുവന്നതെന്നും ജോസ് ചോദിച്ചു. വന്യമൃഗങ്ങളുടെയും നെൽകർഷകരുടെയും വിഷയങ്ങൾ സഭ ഏറ്റെടുത്തിടുണ്ട്.സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ദീപിക പത്രത്തിൽ വരും. അത് ആർക്കും എതിരല്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.