‘മന്ത്രി സജി ചെറിയാനെതിരെ ഒന്നും പറഞ്ഞിട്ടില്ല, വാർത്തകൾ വളച്ചൊടിച്ചു’; വേടൻ

മന്ത്രി സജി ചെറിയാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് റാപ്പർ വേടൻ. തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണ് അദ്ദേഹം. താൻ മന്ത്രിക്കെതിരെ പറഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വളച്ചൊടിക്കപ്പെട്ടുവെന്നും വേടൻ പറഞ്ഞു. അവാർഡ് സ്വതന്ത്ര സംഗീതത്തിനുള്ള സർക്കാർ അംഗീകാരമാണ്. വിമർശനങ്ങളെ സ്വീകരിക്കുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും വേടൻ പ്രതികരിച്ചു. വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പാട്ടിലൂടെ മറുപടി നൽകും….

Read More

ഉംറ തീര്‍ത്ഥാടകര്‍ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി

ഉംറ തീര്‍ത്ഥാടകര്‍ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി.രണ്ട് ഉംറകള്‍ക്കിടയില്‍ 10 ദിവസത്തെ ഇടവേള പാലിക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് 30 ദിവസത്തിനുള്ളില്‍ മൂന്ന് തവണ ഉംറ നിര്‍വ്വഹിക്കാം. നേരത്തെ സൗദിക്കകത്തുള്ള സ്വദേശികളും വിദേശികളും ഒരു തവണ ഉംറ ചെയ്താല്‍ 10 ദിവസം കഴിഞ്ഞ് മാത്രമേ അടുത്ത ഉംറ ചെയ്യാന്‍ പാടുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ നിയമം സൗദിക്ക് പുറത്ത് നിന്ന് വരുന്ന തീര്‍ത്ഥാടകര്‍ക്കും ബാധകമാകും. കൂടാതെ മാസ്‌ക് ധരിക്കുക,…

Read More

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം; ED കുറ്റപത്രം തള്ളി, സത്യം വിജയിച്ചെന്ന് കോൺഗ്രസ്‌

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും ,രാഹുൽ ഗാന്ധിക്കും ആശ്വാസം. ഇരുവർക്കുമെതിരായ ഇഡി കുറ്റപത്രം ഡൽഹി റൗസ് അവന്യു കോടതി തള്ളി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കോടതി. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അതിനാൽ പിഎംഎൽഎ ആക്ട് പ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി. ഈ ഡി കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. “പണമിടപാട് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രോസിക്യൂഷൻ പരാതി, ഡോ. സുബ്രഹ്മണ്യൻ സ്വാമി എന്ന പൊതു വ്യക്തി സമർപ്പിച്ച സിആർപിസി…

Read More

‘രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി’; എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കമ്മിഷണറുമായ എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട് . ഗുരുതര പരാമർശങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി പകരം ചെമ്പ് പാളികൾ എന്നെഴുതി നവീകരണത്തിന് എൻ വാസു ശിപാർശ നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനായി ഇടപെടൽ നടത്തി. ഇതര പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി ബോർഡിന് നഷ്ടവും പ്രതികൾക്ക് ഇതുവഴി അന്യായ ലാഭവും ഉണ്ടായിയെന്ന് റിമാന്റ് റിപ്പോർട്ട് പറയുന്നു. എൻ…

Read More

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ 11.30ന് പന്നിമറ്റത്തുള്ള ഇമ്മാനുവേല്‍ ചില്‍ഡ്രന്‍സ് ഹോമിന്റെ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പെണ്‍കുട്ടിയെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കാഞ്ഞാര്‍ പോലീസിനെ വിവരം അറിയിച്ചു. എസ്‌ഐ പി.റ്റി ബിജോയിയും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ തൊടുപുഴ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. നവജാത ശിശു ഇപ്പോള്‍ കാഞ്ഞാര്‍ പോലീസിന്റെയും ആശുപത്രി അധികൃതരുടേയും നിരീക്ഷണത്തില്‍ ആണ്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.  

Read More

മികച്ച ലേഖനത്തിന് 9 കോടി രൂപ സമ്മാനം; എക്സിൽ വമ്പൻ മത്സരം നടത്താൻ മസ്ക്

എക്സിൽ‌ വൻ എഴുത്ത് മത്സരം നടത്താൻ ഇലോൺ മസ്ക്. മികച്ച എഴുത്തിന് 9 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചാറ്റ്ബോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് എക്‌സും ഗ്രോക്ക് എഐയും കടുത്ത വിമർശനങ്ങൾ‌ ഏറ്റുവാങ്ങിയിരുന്നു. ഇത് മറികടക്കാൻ കൂടിയാണ് പുതിയ നീക്കം.2026 ജനുവരി 16-ന് ആരംഭിച്ച ഈ മത്സരം ജനുവരി 28 വരെ നീണ്ടുനിൽക്കും. നിലവിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളൂ. ഉള്ളടക്കം ഒറിജിനൽ ആയിരിക്കണമെന്നും കുറഞ്ഞത് 1,000…

Read More

യുപിയിൽ 17കാരിയെ പീഡിപ്പിച്ച് കൊന്നു; പത്ത് ദിവസത്തിനിടെ രണ്ടാമത്തെ പീഡന കൊലപാതകം

ഉത്തർപ്രദേശിൽ 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ലഖിംപൂർ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. ടൗണിലേക്ക് സ്‌കോളർഷിപ്പിനായുള്ള ഫോറം പൂരിപ്പിച്ച് നൽകാനായി പോയ പെൺകുട്ടി പിന്നീട് തിരികെ വന്നില്ല. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്ന് 200 മീറ്റർ മാത്രം അകലെ വെള്ളമില്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ലഖിംപൂരിൽ തന്നെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ നടക്കുന്ന…

Read More

മഹാരാഷ്ട്രയിൽ കനത്ത മഴ,16 ജില്ലകളിൽ സ്ഥിതിരുക്ഷം, 6 മരണം

മഹാരാഷ്ട്രയിൽ കനത്ത മഴ,16 ജില്ലകളിൽ സ്ഥിതിരുക്ഷം. സംസ്ഥാനത്താകെ 6 പേർ മരിക്കുകയും 6 പേരെ കാണാതാവുകയും ചെയ്തു. മഹാരാഷ്ട്രയില്‍ അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കുന്നു. മുംബൈയിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ പലയിടങ്ങളിലും കനത്തമഴ തുടരുന്നു. സംസ്ഥാനത്ത് 6 മരണം റിപ്പോര്‍ട്ട് ചെയ്തു. വിക്രോളിയില്‍ മണ്ണിടിച്ചിലില്‍ ഒരു വീട്ടിലെ രണ്ടുപേര്‍ മരിച്ചു. നാന്ദേഡില്‍ മൂന്നുപേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം…

Read More

7836 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 94,388 പേർ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 830, കൊല്ലം 426, പത്തനംതിട്ട 151, ആലപ്പുഴ 594, കോട്ടയം 455, ഇടുക്കി 29, എറണാകുളം 1018, തൃശൂർ 1090, പാലക്കാട് 444, മലപ്പുറം 915, കോഴിക്കോട് 1306, വയനാട് 103, കണ്ണൂർ 130, കാസർഗോഡ് 345 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 94,388 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,99,634 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

സ്വർണവിലയിൽ കുറവ്; പവന് 160 രൂപ കുറഞ്ഞു

മൂന്ന് ദിവസത്തെ തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവിലയിൽ നേരിയ കുറവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 37,360 രൂപയിലെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില.   ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 50,584 രൂപയായി.

Read More