പഹല്‍ഗാം ഭീകരാക്രമണത്തെ പിന്തുണച്ച പാക് മുന്‍താരങ്ങളുടെ സോഷ്യമീഡിയ എക്കൗണ്ട് നിരോധനം നീക്കി; അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യന്‍ ഉപയോക്താക്കള്‍
രാജ്യം മറക്കാത്ത പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യക്കെതിരായ കണ്ടന്റ് ഉള്‍പ്പെടുത്തിയതിന് സര്‍ക്കാര്‍ നിരോധിച്ച മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദി, ഷോയിബ് അക്തര്‍, റാഷിദ് ലത്തീഫ് എന്നിവരുടെ എക്‌സ്,യൂട്യൂബ് എക്കൗണ്ടുകള്‍ ഇന്ത്യയില്‍ പുനഃസ്ഥാപിച്ചു. ഒന്നര മാസത്തിന് ശേഷമാണ് മൂന്നുപേരുടെയും സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകള്‍ തിരികെയെത്തുന്നത്. പാകിസ്താന് വേണ്ടി അഞ്ഞൂറിലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള അഫ്രീദി പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് പലതവണകുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല, പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ…
