Headlines

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു

  വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചറിൽ മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു. യൂസർനെയും ഫീച്ചറിനെ കുറിച്ച് വിശദീകരിക്കാൻ മെറ്റ കൂടുതൽ സമയം തേടിയിരുന്നു. യൂസർ നെയിം ഫീച്ചർ പുറത്തിറക്കാനുള്ള തീരുമാനത്തിൽ വാട്ട്സ് ആപ്പിന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ് നൽകിയിരുന്നു. ആൾമാറാട്ടവും വഞ്ചനയും സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.     ഫോൺനമ്പർ കൈമാറുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാതെ തന്നെ യൂസർ ഐഡി ഉപയോഗിച്ചുകൊണ്ട് ചാറ്റ് ചെയ്യാനാകുന്ന ഫീച്ചറാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്നത്. ഇത് സ്വകാര്യത സംരക്ഷിക്കാനാണ്…

Read More

കേരളാ പോലീസിൽ ആർ എസ് എസ് അനുകൂലികളുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ

  കേരളാ പോലീസിൽ ആർ എസ് എസ് അനുകൂലികളുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. സ്‌റ്റേഷൻ ജോലികൾ ചെയ്യുന്നവരിൽ ആർ എസ് എസ് അനുകൂലികളുണ്ട്. ഇടത് അനുകൂല പോലീസുകാർ ജോലിഭാരം കുറവുള്ള തസ്തികകൾ തേടി പോകുകയാണ്. ഗൺമാൻ ആകാനും സ്‌പെഷ്യൽ ബ്രാഞ്ചിൽ കയറാനും തിരക്ക് കൂട്ടുന്നു. അവർ പോകുമ്പോൾ ആ ഒഴിവിലേക്ക് ആർ എസ് എസ് അനുകൂലികൾ കയറിക്കൂടുകയാണെന്നും കോടിയേരി പറയുന്നു പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. കെ റെയിൽ പദ്ധതി ചെലവ് എത്ര തന്നെയായാലും…

Read More

സ്‌കൂളുകളില്‍ കൊവിഡ് മാനദണ്ഡം ശക്തമാക്കാന്‍ നിര്‍ദ്ദേശം; വിദ്യാര്‍ഥികള്‍ ഇടകലരുന്നത് ഒഴിവാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസവകുപ്പ് കര്‍ശനം നിര്‍ദ്ദേശനം നല്‍കി. മലപ്പുറത്ത് രണ്ട് സ്‌കൂളുകളിലായി 262 പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയത്. പരമാവധി ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ഥി എന്ന നിലയിലായിരിക്കണം വിദ്യാര്‍ഥികളെ ഇരുത്തേണ്ടത്. വിദ്യാര്‍ഥികള്‍ തമ്മില്‍ ഇടകലരുന്ന സാഹചര്യം കര്‍ശനമായി ഒഴിവാക്കണം. എല്ലാ ദിവസവും സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് കൊവിഡ് സംബന്ധിച്ച റിപോര്‍ട്ടു നല്‍കണമെന്നും സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Read More

കോഹ്ലി-അനുഷ്‌ക ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു; സന്തോഷ വാർത്ത അറിയിച്ച് കോഹ്ലി

വിരാട് കോഹ്ലിക്കും അനുഷ്‌ക ശർമക്കും പെൺകുഞ്ഞ് പിറന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അനുഷ്‌ക പെൺകുഞ്ഞിന് ജന്മം നൽകിയത്. കോഹ്ലിയാണ് പെൺകുഞ്ഞിന്റെ പിതാവായ വാർത്ത പുറത്തുവിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എല്ലാവരുടെയും സ്‌നേഹത്തിനും ആശംസക്കും നന്ദിയെന്നും കോഹ്ലി പറഞ്ഞു. ഇതൊരു പുതിയ അധ്യായമാണെന്നും കോഹ്ലി ട്വീറ്റ് ചെയ്തു.

Read More

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി

  നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി. മന്ത്രി വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും വിചാരണ നേരിടണം.വിചാരണ നേരിടേണ്ടവര്‍ വി ശിവന്‍ക്കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ്. വിധി പറഞ്ഞത്…

Read More

ജനങ്ങൾക്ക് ഇരുട്ടടി നൽകുന്ന അച്ഛാ ദിൻ; ഇന്ധനവില ഇന്നും ഉയർന്നു

ഇന്ധനവില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 87.11 രൂപയായി. ഡീസൽ ലിറ്ററിന് 81.35 രൂപയാണ് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 രൂപയിലെത്തി. ഡീസൽ വില ലിറ്ററിന് 82.96 രൂപയിലേക്ക് ഉയർന്നു

Read More

‘എല്‍ഡിഎഫിന് ജനങ്ങളുടെ പള്‍സ് അറിയാനായില്ല, സിപിഐഎം നേതാക്കളുടെ ഇടപെടല്‍ ജനകീയമായില്ല’; കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ വിമര്‍ശനം

  കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ സിപിഐഎമ്മിന് വിമര്‍ശനം. ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. സിപിഐഎം നേതാക്കളുടെ ഇടപെടല്‍ ജനകീയമായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പിണറായി വിജയന്റെ പ്രസ്താവനകള്‍ തിരിച്ചടിച്ചെന്നും നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സ്റ്റിയറിങ് കമ്മിറ്റി യോഗം തുടരുകയാണ്. (criticism against cpim in kerala congress m meeting)     സിപിഎമ്മിനുണ്ടായ തിരിച്ചടി ആണ് മുന്നണിക്ക് ആകെ ദോഷമായതെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വിലയിരുത്തല്‍. മത്സരിച്ച എല്ലാ…

Read More

നിര്യാതയായി നബീസ 6 2

സുൽത്താൻ ബത്തേരി: ചീരാൽ മൂർഖൻ ഉമ്മറിൻ്റെ ഭാര്യ നബീസ (6 2) നിര്യാതയായി മക്കൾ: റഷീദ്, ജാസു, റിഷ മരുമക്കൾ: മൂസാ പട്ടേൽ, പരേതനായ സക്കരിയ, ജാസ്മിൻ ഖബറടക്കം ചീരാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Read More

പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം; ഷാഫി പറമ്പിൽ എം പി യുടെ ആദ്യ വാർത്താ സമ്മേളനം നാളെ

ഷാഫി പറമ്പിൽ എംപിയുടെ വാർത്താ സമ്മേളനം നാളെ നടക്കും. പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം ഷാഫി പറമ്പിൽ എം പി നടത്തുന്ന ആദ്യ വാർത്താ സമ്മേളനമാണ്. നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് DCC യിലാണ് വാർത്താ സമ്മേളനം നടക്കുക. സർജറിക്ക് ശേഷം ഷാഫി ഇന്ന് കോൺഗ്രസിന്റെ പൊതുവേദിയിലെത്തിയിരുന്നു. കോഴിക്കോട് നടക്കുന്ന കോൺഗ്രസ് നേതൃക്യാമ്പിലാണ് അദ്ദേഹമെത്തിയത്. പൊലീസ് മർദനത്തിൽ മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്ന്…

Read More