Headlines

മാസ്‌ക് വെക്കാതെ പൊതുസ്ഥലത്ത് ഇറങ്ങിയെന്ന പരാതി; ജോജുവിനെതിരെ കേസെടുത്തു

മാസ്‌ക് വെക്കാതെ പൊതുസ്ഥലത്ത് ഇറങ്ങി കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ സിനിമാ നടൻ ജോജു ജോർജിനെതിരെ മരട് പോലീസ് കേസെടുത്തു. നവംബർ ഒന്നിന് ഇന്ധന വില വർധനവിനെതിരെ വൈറ്റിലയിൽ സംഘടിപ്പിച്ച വഴി തടയൽ സമരത്തിനിടെ ജോജു പ്രതിഷേധിച്ചിരുന്നു. ഈ സമയത്ത് ജോജു മാസ്‌ക് വെച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്.

Read More

കൊവിഡ് വ്യാപനം: പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികളും അധ്യാപകരും

കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും അധ്യാപകരും. ഒരേ ഉപകരണങ്ങൾ വിദ്യാർഥികൾ പൊതുവായി ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. 28ാം തീയതി മുതലാണ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ തീരുമാനിച്ചിരിക്കുന്നത് ഈ അധ്യയന വർഷത്തിൽ ഭൂരിഭാഗം വിദ്യാർഥികൾക്കും സയൻസ് വിഷയത്തിലെ പ്രാക്ടിക്കൽ സ്‌കൂളിലെത്തി നടത്താനായിട്ടില്ല. അതിനാൽ തന്നെ ഈ വർഷം പ്രാക്ടിക്കൽ പരീക്ഷ അപ്രായോഗികമാണെന്നും വിദ്യാർഥികളും അധ്യാപകരും പറയുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കുകയെങ്കിലും വേണം. മൈക്രോസ്‌കോപ്പ്,…

Read More

ചേർത്തലയിലെ തിരോധാന കേസുകൾ; കണ്ടെത്തിയത് 64 അസ്ഥിക്കഷ്ണങ്ങൾ; ഇന്നും തെളിവെടുപ്പ് തുടരും

ചേർത്തലയിലെ തിരോധാന കേസുകളിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്നും തെളിവെടുപ്പ് തുടരും. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. ഇന്നലെ പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ 64 അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. ഇവ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. വീട്ടിലെ ശുചിമുറിയിൽ നിന്ന് രക്തക്കറയും കണ്ടെത്തിയിരുന്നു. വീട്ടിലെ പരിശോധനയ്ക്ക് നടുവിലിരുത്തി സമ്മർദ്ദത്തിലൂടെ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനുള്ള ക്രൈം ബ്രാഞ്ച് തന്ത്രവും പരാജയപ്പെട്ടു. ഇന്നലെയും അന്വേഷണത്തോട് സെബാസ്റ്റ്യൻ സഹകരിച്ചില്ല. രണ്ട് ദിവസം കൂടി മാത്രമാണ് കസ്റ്റഡി കാലാവധി അവശേഷിക്കുന്നത്….

Read More

നിസ്സാരമല്ല കുട്ടികളിലെ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം; സൂക്ഷിക്കണം ഈ ലക്ഷണങ്ങൾ

  കോവി‍ഡ് 19 മഹാമാരിയുടെ ആരംഭകാലം മുതല്‍ കുട്ടികളില്‍ കൊറോണ വൈറസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു വരികയാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ കോവി‍ഡ് അണുബാധ തീവ്രമാകാനും അവര്‍ മരണപ്പെടാനുമുള്ള സാധ്യത കുറവാണെന്ന് പല പഠനങ്ങളും തെളിയിച്ചു. എന്നാല്‍ കോവിഡ് ബാധിതരായ കുട്ടികളില്‍ പിന്നീട് വരാവുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം(MIS-C) എന്ന രോഗാവസ്ഥ ആശങ്ക പരത്തുന്ന ഒന്നാണ്. തീവ്രമല്ലാത്ത രോഗലക്ഷണങ്ങളോടെയും രോഗലക്ഷണങ്ങളൊന്നും ഇല്ലാതെയും കോവിഡ് വന്ന കുട്ടികളില്‍ പോലും അപൂര്‍വമായി വിവിധ അവയവങ്ങളെ തകരാറിലാക്കുന്ന ഈ രോഗം…

Read More

കല്ലൂർ പുഴ കരകവിഞ്ഞു; ഏക്കർകണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിൽ, കർഷകർ ആശങ്കയിൽ

സുൽത്താൻ ബത്തേരി:കല്ലൂർ പുഴ കരകവിഞതിനെ തുടർന്ന് ഏക്കർകണക്കിന് കൃഷിയിടങ്ങളാണ് വെള്ളത്തിൽ ആയിരിക്കുന്നത് . ഇതു മൂലം കർഷകർ ആശങ്കയിലായിരിക്കുകയാണ്. രണ്ടുദിവസമായി തിമിർത്തു പെയ്യുന്ന കനത്ത മഴയിൽ കല്ലുർ പുഴ കരകവിഞ്ഞതിനെ തുടർന്നാണ് കൃഷിയിടങ്ങൾ വെള്ളത്തിലായത്. കല്ലൂർ ചുള്ളോ പിള്ളിയിൽ മാത്തച്ചൻ്റെ ഒരു ഏക്കർ വരുന്ന ഇഞ്ചി കൃഷിയും , കല്ലൂർ ഭാസ്കരൻ, ശകുനി ഭാസ്കരൻ എന്നിവരുടെ രണ്ടേക്കറോളം വരുന്ന നെൽകൃഷിയുമാണ് വെള്ളത്തിലായത്. കല്ലുമുക്ക് ,കരിടമാട് പ്രദേശങ്ങളിലെ പല കർഷകരുടെയും കൃഷിയിടങ്ങൾ വെള്ളത്തിലാണ്

Read More

വി. ഹാരിസിനെ സി.പി.എം സീറ്റ് നൽകാതെ തഴഞ്ഞു : കൽപ്പറ്റയിൽ വ്യാപക പ്രതിഷേധം

നഗരസഭ എൽഡിഎഫ് സ്ഥാനാർഥി പട്ടികയിൽ നിന്നും സി.പി.ഐ എം കൽപ്പറ്റയിലെ സജീവ പ്രവർത്തകനും പത്തൊമ്പതാം വാർഡ് കൗൺസിലറുമായ വി. ഹാരിസിനെ തഴഞ്ഞതിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ അഞ്ചുവർഷവും കൽപ്പറ്റ നഗരസഭയിൽ ഇടതുപക്ഷത്തിനു വേണ്ടി സജീവമായി പ്രവർത്തിച്ച ആളാണ് ഹാരിസ്. ആദ്യ രണ്ടരവർഷം പ്രതിപക്ഷത്തിരുന്നപ്പോഴും പിന്നീടുള്ള രണ്ടര വർഷം നഗരസഭാ ഭരണം നടത്തിയപ്പോഴും മുൻനിരയിൽ നിന്നും പ്രവർത്തിച്ച ഹാരിസിൻ്റെ പ്രവർത്തനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുഴുവൻസമയ പ്രവർത്തകനായ ഹാരിസ് നഗരസഭ ചെയർപേഴ്സൻ്റെ റോളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനാൽ തന്നെ കഴിഞ്ഞ…

Read More

താരിഖ് അൻവർ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് ചർച്ച നടത്തും

ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് ചർച്ച നടത്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ഗ്രൂപ്പ് പോര് സജീവമായതും പോസ്റ്റർ വിവാദങ്ങളുമൊക്കെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് താരിഖ് അൻവറിന്റെ സന്ദർശനം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ എന്നിവർ മാറണമെന്ന നിലപാടുള്ളവരാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കെപിസിസി അധ്യക്ഷനെ ഇപ്പോൾ മാറ്റിയാൽ വലിയ…

Read More

തിരുവല്ല സ്പാ ബലാത്സംഗ കേസ്; നേരിട്ടത് ക്രൂര പീഡനം, കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി; ഒപ്പമുണ്ടായ സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു, വെളിപ്പടുത്തലുമായി അതിജീവിത

തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വെളിപ്പെടുത്തലുമായി അതിജീവിത. താൻ നേരിട്ടത് അതിക്രൂര പീഡനം. സുബിൻ അലക്സാണ്ടർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും കട്ടിലിൽ കിടത്തി ലൈംഗികമായി ഉപദ്രവിച്ചെന്നും അതിജീവിത ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോർ എക്സ്ക്ലൂസിവ്.സഹപ്രവർത്തകയ്‌ക്കെതിരെയും അതിജീവിത ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയമുണ്ടെന്നും അതിജീവിത ആരോപിച്ചു….

Read More

ടിവികെയ്ക്ക് തിരിച്ചടി; സംസ്ഥാന ഭാരവാഹികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

കരൂർ ദുരന്തത്തിൽ ടി വി കെയ്ക്ക് തിരിച്ചടി. സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്റെയും നിർമൽ കുമാറിന്റെയും മുൻ‌കൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ദുരന്തത്തിനിടെ നേതാക്കൾ മുങ്ങിയതടക്കം അതിരൂക്ഷ വിമർശനമാണ് വിജയ്ക്കും പൊലീസുനുമെതിരെ കോടതി ഉയർത്തിയത് . സ്വന്തം പാർട്ടിയുടെ പരിപാടിക്കെത്തിയ സ്ത്രീകളും കുട്ടികളും അടക്കം മരിച്ചുകിടക്കുമ്പോൾ നേതാവ് മുങ്ങി. ഇതെന്ത് നേതാവാണ്? ഇതെന്ത് പാർട്ടിയാണ്. കരൂർ അപകടത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി പ്രിൻസിപ്പൽ ബെഞ്ച് അതിരൂക്ഷവിമർശനമാണ് വിജയ്ക്ക് എതിരെ…

Read More