ബസ് ചാർജ് വർധന: വിദ്യാർഥി സംഘടനകളുമായി ഇന്ന് സർക്കാർ ചർച്ച നടത്തും

ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാർ ഇന്ന് ചർച്ച നടത്തും. ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം, കൺസെഷൻ നിരക്ക് കൂട്ടണമോയെന്നതിൽ അടക്കം അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർഥി സംഘടനകളുമായി ചർച്ച സെക്രട്ടേറിയറ്റ് അനക്‌സ് ലയം ഹാളിൽ വൈകുന്നേരം നാല് മണിക്കാണ് ചർച്ച. വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ…

Read More

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: അറസ്റ്റിലായി 30 ദിവസത്തിനുള്ളിൽ പ്രതിക്ക് ജീവപര്യന്തം

ഗുജറാത്തിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കേസിൽ അറസ്റ്റിലായി 30 ദിവസത്തിനുള്ളിലാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. പ്രതി അജയ് നിഷാദിന് മരണം വരെയാണ് തടവുശിക്ഷ യുപി സ്വദേശിയായ ഇയാൾ ഒക്ടോബർ 13നാണ് അറസ്റ്റിലായത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാൾ. ഒക്ടോബർ 12നാണ് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

Read More

ശിവശങ്കറെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രിയുടെ ഒത്തുകളി പുറത്തായി: ചെന്നിത്തല

  സ്വർണക്കടത്ത് കേസിൽ കുറ്റവിമുക്തനാക്കുന്നതിന് മുമ്പ് തന്നെ എം ശിവശങ്കറെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണക്കടത്ത് പ്രതികളും തമ്മിലുള്ള ഒത്തുകളിയാണെന്ന് കോൺഗ്രസ് നേതാവും പഴയ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കസ്റ്റംസും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് ശിവശങ്കർ. ലൈഫ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. അങ്ങനെ പ്രതിയായി നിൽക്കുന്ന ഒരാളെയാണ് തിടുക്കത്തിൽ ചീഫ് സെക്രട്ടറിയുടെ സമിതിയെ കൊണ്ട് റിപ്പോർട്ട് എഴുതിവാങ്ങി സർവീസിൽ തിരിച്ചെടുക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു കോടതി തീർപ്പ് കൽപ്പിക്കും മുമ്പ് തന്നെ…

Read More

യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് സൂചന നൽകി പ്രിയങ്ക ഗാന്ധി

  ലഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി പ്രി​യ​ങ്ക ഗാന്ധി. ഇന്ന്  പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാരാകുമെന്ന ചോദ്യത്തിന് പ്രിയങ്ക നൽകിയ മറുപടിയാണ് ഈ സൂചനകൾ നൽകുന്നത്. ‘യു.പിയിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മറ്റാരുടെയെങ്കിലും മുഖം നിങ്ങൾ കാണുന്നുണ്ടോ? എല്ലായിടത്തും നിങ്ങൾക്ക് എന്റെ മുഖം കാണാം’-പ്രിയങ്ക പറഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് പ്രി​യ​ങ്ക പ്ര​തി​ക​രി​ച്ച​ത്. താ​ങ്ക​ൾ കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ണോ​യെ​ന്ന് വീ​ണ്ടും ചോ​ദ്യം ഉ​യ​ർ​ന്ന​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും ത​ന്‍റെ മു​ഖം കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​യെ​ന്ന് പ്രി​യ​ങ്ക തി​രി​ച്ചു ചോ​ദി​ച്ചു….

Read More

പ്രക്ഷോഭം ശക്തമാകുന്നതിനിടെ കർഷക സംഘടനാ നേതാവിന് എൻ ഐ എ നോട്ടീസ്

ഡൽഹിയിൽ കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനാ നേതാവിനെതിരെ എൻഐഎയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത് സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസക്കാണ് എൻ ഐ എ നോട്ടീസ് നൽകിയത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് സമരം കൂടുതൽ ശക്തമാകുന്നതിനിടെയാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. നിയമം പിൻവലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം.

Read More

തകർന്നടിഞ്ഞ് ഇന്ത്യൻ മുന്നേറ്റ നിര; ലീഡ്‌സ് ടെസ്റ്റിൽ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു

  ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ വൻ തകർച്ചയിലേക്ക്. 56 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് ഓപണർ കെ എൽ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു സ്‌കോർ നാല് റൺസ് ആയപ്പോഴേക്കും ഒരു റൺസെടുത്ത പൂജാരയെയും സ്‌കോർ 21ൽ വെച്ച് ഏഴ് റൺസെടുത്ത കോഹ്ലിയെയും ഇന്ത്യക്ക് നഷ്ടമായി. രഹാനെയാണ് ഒടുവിൽ പുറത്തായത്. 18 റൺസാണ് രഹാനെയുടെ സമ്പാദ്യം 15 റൺസുമായി രോഹിത് ശർമ ക്രീസിലുണ്ട്….

Read More

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 55 പേര്‍ക്കാണ്…

Read More

വിലപേശി നേടിയ 29 മണ്ഡലങ്ങളില്‍ 22ലും മുന്നില്‍; ബിഹാറില്‍ ചിരാഗ് ഹീറോയാടാ.. ഹീറോ

പിതാവ് രാം വിലാസ് പാസ്വാന്റെ പാരമ്പര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിരവധി തിരിച്ചടികളും അവഹേളനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ചിരാഗ് പാസ്വാന്. ഇന്ന് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി വിജയം അതുകൊണ്ടുതന്നെയൊരു കാവ്യനീതിയാണ്. ബിഹാറിന്റെ രാഷ്ട്രീയ ചക്രവാളത്തില്‍ പുത്തന്‍ താരോദയമായി ചിരാഗിന്റെ നേട്ടം 2020-ല്‍, നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് എല്‍ജെപി 130-ലധികം സീറ്റുകളില്‍ സ്വതന്ത്രമായി മത്സരിച്ചെങ്കിലും ഒരു സീറ്റ് മാത്രമാണ് നേടാനായത്. 2021-ല്‍ അമ്മാവന്‍ പശുപതി കുമാര്‍ പരസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍ന്നു. ഇതോടെ ചിരാഗിന്റെ…

Read More

പത്ത് മാസത്തെ ഇടവേളക്ക് ശേഷം ബിജെപി യോഗത്തിനെത്തി ശോഭാ സുരേന്ദ്രൻ

പത്ത് മാസത്തെ ഇടവേളക്ക് ശേഷം ബിജെപി യോഗത്തിനെത്തി ശോഭാ സുരേന്ദ്രൻ. തൃശ്ശൂരിൽ ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ അടക്കം പങ്കെടുത്ത സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ശോഭ പങ്കെടുത്തത്. താൻ പങ്കെടുക്കണമെന്ന് സംഘടനയും സുഹൃത്തുക്കളും ആഗ്രഹിക്കുന്നതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു പദവിയിൽ ഉറപ്പ് കിട്ടിയോ എന്ന ചോദ്യത്തിന് ദേശീയ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു അവരുടെ മറുപടി. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. അഖിലേന്ത്യാ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഞാനൊന്നും പറയേണ്ടല്ലോ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകൾ

Read More

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ്: ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍, ഇന്ന് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

  അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ കോടതിയില്‍ ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിഡബ്ല്യുസി. കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് കേസ് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും. സിഡബ്ല്യുസി കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. കുഞ്ഞ് അനുപമയുടെയും പങ്കാളി അജിത്തിന്റേതുമാണെന്ന് തെളിഞ്ഞതോടെയാണ് കേസില്‍ നിര്‍ണ്ണായക വഴിതിരിവുണ്ടായത്. ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അനുപമയ്ക്ക് ഇന്നലെ കുഞ്ഞിനെ…

Read More