കുട്ടികളിലെ കൊവാക്സിൻ പരീക്ഷണത്തിന് രജിസ്ട്രേഷൻ തുടങ്ങി

കുട്ടികളിലെ കൊവാക്സിൻ പരീക്ഷണത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. പറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. 2നും 6നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം. ജൂൺ മൂന്നിനാണ് 2 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ കൊവാക്സിൻ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് ആദ്യ ഘട്ടത്തിൽ 10 കുട്ടികളിൽ കൊവാക്സിൻ പരീക്ഷിച്ചിരുന്നു. ഈ കുട്ടികൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞാണ് ഇപ്പോൾ രണ്ടാം ഘട്ട പരീക്ഷണത്തിന് പൊതുവായ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. കഴിഞ്ഞ 24…

Read More

കലത്തിൽ കുടുങ്ങിയ ആറുവയസ്സുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

  കൊല്ലം:കളിക്കുന്നതിനിടെ കലത്തിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ദർപ്പക്കാട് നാസില മൻസിലിൽ അജിയുടെ മകൾ രണ്ടാം ക്ലാസ് വിദ്യാർഥി അൻസീറ(6)യാണ് കലത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. രക്ഷാകർത്താക്കൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ മുറ്റത്ത് കളിക്കുകയായിരുന്നു അൻസീറയും സഹോദരിയും ബന്ധുക്കളായ കുട്ടികളും. ഇതിനിടെ തുണിയലക്കുന്ന അലൂമിനിയം കലത്തിൽ അനങ്ങാൻ പോലുമാകാതെ കുടുങ്ങി. കുട്ടികളുടെ നിലവിളികേട്ട് രക്ഷാകർത്താക്കൾ എത്തിയപ്പോഴാണ് അപകടം മനസ്സിലായത്. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വാഹനത്തിൽ കലത്തോടുകൂടി കുട്ടിയെ കടയ്ക്കൽ അഗ്നിരക്ഷാനിലയത്തിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ…

Read More

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് പടുകൂറ്റൻ ജയം; പ്രോട്ടീസിനെ 101 റൺസിന് തകർത്തു

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് പടുകൂറ്റൻ ജയം. 101 റൺസിനാണ് പ്രോട്ടീസിനെ തകർത്തത്. ഇന്ത്യയുടെ 175 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക വെറും 74 റൺസിന് ഓൾഔട്ടായി. ഹാർദിക് പണ്ഡ്യയുടെ മസിൽ പവറിന് പിന്നാലെ ബൗളർമാരും കണ്ടെറിഞ്ഞപ്പോൾ പ്രോട്ടീസ് തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. സഞ്ജു സാംസണ് പകരം ​ഗൗതം ഗംഭീർ കൊണ്ടുവന്ന രാജകുമാർ ശുഭ്മാൻ വീണ്ടും പരാജയമാവുന്നത് കണ്ടായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിന്റെ തുടക്കം. വൈകാതെ ക്യാപ്റ്റൻ സൂര്യ കുമാറും കൂടാരം കയറി. 26 റൺസെടുത്ത തിലക് വർമയും…

Read More

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

  ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ച സൈനികരുടെ പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ. ആറ് സൈനികരുടെ പേരുകൾ ദേശീയ യുദ്ധസ്മാരകത്തിൽ എഴുതി. നാല് ദിവസമായി 88 മണിക്കൂർ നീണ്ട യുദ്ധത്തിൽ ഇതുവരെ പേരുകൾ പുറത്തുവിട്ടിരുന്നില്ല. കരസേനയിലെയും വ്യോമസേനയിലെയും ആറ് ഉദ്യോഗസ്ഥരുടെ പേരുകളാണ് പരസ്യപ്പെടുത്തിയത്.     സുബേദാർ മേജർ പവൻ കുമാർ(ഹെഡ്‌ക്വാർട്ടേഴ്‌സ് 10 ഇൻഫൻട്രി ബ്രിഗേഡ്), റൈഫിൾമാൻ സുനിൽ കുമാർ( 4 ജമ്മു & കശ്മീർ ലൈറ്റ് ഇൻഫൻട്രി), ലാൻസ് നായിക് ദിനേഷ് കുമാർ( 5 ഫീൽഡ്…

Read More

വയനാട് തദ്ദേശ തെരഞ്ഞെടുപ്പ്: മാധ്യമ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുത്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കോ, സ്ഥാനാര്‍ത്ഥിക്കോ അനുകൂലമാകുന്നതോ, പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്സിറ്റ് പോള്‍ നടത്തുന്നതും അത് സംബന്ധിച്ച ഫലപ്രഖ്യാപനവും മറ്റുള്ളവരെ അറിയിക്കുന്നതും തടഞ്ഞുകൊണ്ടുള്ള ജനപ്രാതിനിധ്യ…

Read More

പാലക്കാട്ട് ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു

  പാലക്കാട് പറമ്പിക്കുളത്ത് 108 ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ടെക്‌നീഷ്യൻ മെൽബിനാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ രോഗിയേയും കൊണ്ടുപോവുമ്പോഴാണ് അപകടം നടന്നത്.

Read More

കലക്ടർ രേഖാമൂലം ഉറപ്പ് നൽകി; ടാങ്കർ ലോറി സമരം പിൻവലിച്ചു

  സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം പിൻവലിച്ചു. എറണാകുളം കലക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചത്. ടാങ്കർ ഉടമകൾ സർവീസ് നികുതി നൽകേണ്ടെന്ന് ജില്ലാ കലക്ടർ രേഖാമൂലം അറിയിച്ചു സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരുന്നു. ബിപിസിഎൽ എച്ച്പിസിഎൽ കമ്പനികളിലെ 600 സർവീസുകളാണ് സമരത്തിന്റെ ഭാഗമായി നിർത്തി വച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി…

Read More

ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ  ബത്തേരി പൊലിസിന്റെ പിടിയിൽ

സുൽത്താൻ ബത്തേരി: ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ  ബത്തേരി പൊലിസിന്റെ പിടിയിൽ. മലപ്പുറം, ബത്തേരി കൈപ്പഞ്ചേരി, നമ്പികൊല്ലി സ്വദേശികളാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപ്പെട്ടു. നമ്പികൊല്ലി സ്വദേശി പുതിയേടത്ത് റോബിൻ(30), കൈപ്പഞ്ചേരി പാലത്തി ജുനൈസ്(29), മലപ്പുറം പെരിവള്ളൂർ സ്വദേശി കുടിലിൽ മുഹമ്മദ് അനസ്(29) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന റാഫി എയാൾ ഓടിരക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച കാറിൽ നിന്നും 7 കഷ്ണം ചന്ദനവും കണ്ടെടുത്തു. വാഹനവും പൊലിസ് കസ്റ്റഡിയിൽ. കഴിഞ്ഞ രാത്രിയിൽ നൈറ്റ് പട്രോളിംഗിനിടെ…

Read More

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ ഡോവൽ: സമാധാന ചർച്ചകൾക്ക് അജിത് ഡോവൽ ചൈനയിലേക്ക്

ന്യൂഡൽഹി ∙ ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലേക്ക്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തുക. സമാധാന ചർച്ചകൾ ചൊവ്വാഴ്ച നടക്കും. ഉഭയകക്ഷി ബന്ധങ്ങളുടെ സുഗമമായ മുന്നോട്ടുപോക്കിന് അതിർത്തിയിലെ സമാധാനം അനിവാര്യമാണെന്ന് ഇരുപക്ഷവും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നിർണായകമായ കൂടിക്കാഴ്ച. സെപ്റ്റംബർ 12,13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുൻപ് കൂടിക്കാഴ്ച നടക്കുന്നു എന്നതും ശ്രദ്ധേയമാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്…

Read More

രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും. കഴിഞ്ഞദിവസം തന്നെ അദ്ദേഹം പത്രികയിൽ ഒപ്പുവെച്ചതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആരോഗ്യ കാരണങ്ങളെ തുടർന്നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. നിതീഷ് കുമാർ ഒഴിയുന്ന പശ്ചാത്തലത്തിൽ ബിജെപി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാൻ ആണ് ധാരണ. രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി…

Read More