Headlines

പിണറായിക്ക് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത പ്രചരിപ്പിക്കുന്നു; തനിക്കെതിരെ ഗുരുതര സൈബർ ആക്രമണം നടക്കുന്നെന്ന് ജി സുധാകരൻ

തനിക്കെതിരെ സൈബർ ആക്രമണം തുടരുന്നുവെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. മുഖ്യമന്ത്രിയ്ക്ക് താൻ അയച്ച കവിത എന്ന പേരിൽ ഒന്ന് പ്രചരിക്കുന്നു. തന്റെ പേരിൽ ക്രിമിനൽ സ്വഭാവമുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു. തന്നെ മനപ്പൂർവ്വം അപമാനിക്കുകയാണ്. ഗുരുതര സൈബർ കുറ്റമെന്നും, സൈബർ പൊലീസ് ശ്രദ്ധിക്കണമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

കോഴിക്കോടുള്ള ഒരു സുഹൃത്താണ് അവരുടെ ഗ്രൂപ്പില്‍ കവിത വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി. ‘എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്’ എന്നും സുധാകരന്‍ പറഞ്ഞു.