പിഎം ശ്രീ: എതിര്‍പ്പ് തുടരാന്‍ സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം
പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനവുമായി ബന്ധപ്പെട്ട തങ്ങളുടെ എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കാന്‍ സിപിഐ. നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സിപിഐ എക്‌സിക്യൂട്ടീവില്‍ തീരുമാനം. പിഎം ശ്രീയുടെ മറവില്‍ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനാണ് നീക്കമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐ എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇന്ന് ചേര്‍ന്ന സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രധാന ചര്‍ച്ചാ വിഷയം പിഎം ശ്രീ തന്നെയായിരുന്നു. മുന്‍ നിലപാടില്‍ ഒരു തരത്തിലും വിട്ടുവീഴ്ച വേണ്ടെന്ന് തന്നെയാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. ഇതിനെ ഒരു തരത്തിലും സിപിഐഎം- സിപിഐ…
