തന്റെ പേരില്‍ വ്യാജ അസഭ്യ കവിത പ്രചരിപ്പിക്കുന്നതായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി.സുധാകരന്‍. ഇത് തന്നെ അപമാനിക്കാന്‍ വേണ്ടിയാണെന്നും സൈബര്‍ പൊലീസ് ഇത് ശ്രദ്ധിക്കണമെന്നും സുധാകരന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് താന്‍ അയച്ച കവിത എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. കോഴിക്കോടുള്ള ഒരു സുഹൃത്താണ് അവരുടെ ഗ്രൂപ്പില്‍ കവിത വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ജി സുധാകരന്‍ വ്യക്തമാക്കി.
The Best Online Portal in Malayalam





