താറാവ് തൂവലിന് കടുത്ത ക്ഷാമം; ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ഇനി സിന്തറ്റിക് കോക്കുകളും ഉയര്‍ന്നുപൊങ്ങും

പക്ഷിപനിയും മറ്റും കാരണം തൂവലുകളുടെ കടുത്ത ക്ഷാമം ഉടലെടുത്തതോടെ ഇവ ഉപയോഗിച്ചുള്ള ഷട്ടില്‍ നിര്‍മാണത്തിന് പ്രതിസന്ധി നേരിടുന്നു. ഇത് മറികടക്കാന്‍ ഇനി മുതല്‍ രാജ്യാന്തര ബാഡ്മിന്റന്‍ മത്സരങ്ങളിലേക്കായി സിന്തറ്റിക് കോക്കുകള്‍ നിര്‍മിച്ച് എത്തിക്കും. ഗ്രേഡ്-3 ടൂര്‍ണമെന്റുകളിലും ജൂനിയര്‍ തലത്തിലെ രാജ്യാന്തര മത്സരങ്ങളിലും സിന്തറ്റിക് തൂവല്‍ ഉപയോഗിച്ചുള്ള ഷട്ടില്‍ കോക്കുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഉപയോ ഗിക്കാന്‍ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) അനുമതി നല്‍കി. പരീക്ഷണം വിജയിച്ചാല്‍ രാജ്യാന്തര മത്സരവേദികളിലെല്ലാം ഭാവിയില്‍ സിന്തറ്റിക് ഷട്ടില്‍ കോക്കുകള്‍ കൂടി ഉപയോഗിക്കും….

Read More

കോട്ടൂര്‍ ആന ചികിത്സാ കേന്ദ്രത്തിനെതിരെ 105 കോടിയുടെ അഴിമതി ആരോപണം, അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

  കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മൃഗസംഘനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് ഹൈക്കോടതിയില്‍. കോട്ടൂരിലെ നവീകരണത്തിന്റെ മറവില്‍ 105 കോടിയുടെ അഴിമതി ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അമിക്കസ് ക്യൂറി അഡ്വ. രഘുനാഥനോട് മൂന്ന് ആഴ്ചയ്ക്കുള്ളില്‍  അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. കോട്ടൂര്‍ പുനരധിവാസ കേന്ദ്രത്തില്‍…

Read More

കോവിഡ് 19 രണ്ടാം വ്യാപന ഘട്ടത്തിലും രാഹുല്‍ ഗാന്ധി എം. പിയുടെ കൈത്താങ്ങ്

കല്‍പ്പറ്റ :വയനാട് ലോകസഭ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് /മുന്‍സിപ്പാലിറ്റികള്‍ക്കും രാഹുല്‍ ഗാന്ധി എം. പി യുടെ കോവിഡ് 19 ഹെല്പ് ഡെസ്‌ക്ക് വഴി പള്‍സ് ഓക്‌സി മീറ്ററുകള്‍ വിതരണം ചെയ്തു,1500 പള്‍സ് ഓക്‌സി മീറ്ററുകളാണ് എം. പി മണ്ഡലത്തില്‍ വിതരണം ചെയ്യുന്നത്.വയനാട് ജില്ലാതല വിതരണത്തിന്റെ ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കോയംത്തൊടി മുജീബിന് നല്‍കി കൊണ്ട് വയനാട് ഡി സി സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണന്‍ എം….

Read More

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക. തമിഴ്നാടിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് അതിർത്തി പങ്കിടുന്ന കേരളത്തിലും അവധി പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ ഇന്നു മുതൽ 18 വരെ തുടർച്ചയായി നാല് ദിവസങ്ങൾ പൊതു അവധിയാണ്. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ ആഘോഷത്തിലാണ് തമിഴ് ജനത. രാവിലെ മുതൽ തന്നെ ഓരോ…

Read More

അബൂദാബി സ്‌ഫോടനം: മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതായി എംബസി

  തിങ്കളാഴ്ച അബൂദാബിയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞതായി ഇന്ത്യൻ എംബസി. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വരികയാണ്. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ അഡ്‌നോക് അടക്കമുള്ള യുഎഇ അധികൃതരുമായി ചേർന്ന് നടപടികൾ പൂർത്തിയാക്കുമെന്നും എംബസി അറിയിച്ചു മൂന്ന് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരും ഒരാൾ പാക്കിസ്ഥാൻ സ്വദേശിയുമാണ്. മുസഫയിൽ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. മൂന്ന് പേരും അഡ്‌നോക്കിലെ ജീവനക്കാരാണ്. ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരാണ്…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് സ്വദേശിനി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് അണങ്കൂർ പച്ചക്കാട് സ്വദേശി ഹൈറുന്നീസയാണ് മരിച്ചത്. 48 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് മരണം സംഭവിച്ചത്. കാസർകോട് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണം ആണിത്. ഹൈറുന്നീസയുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 48 ആയി

Read More

സ്വന്തം ഭൂമിക്ക് അവകാശരേഖകള്‍: വയനാട്ടിൽ 2923 പട്ടയങ്ങള്‍ വിതരണം ചെയ്തു: 250 പുതിയ പട്ടയങ്ങള്‍ ഉടന്‍

ദീര്‍ഘകാലമായി സ്വന്തം ഭൂമിയുടെ അവകാശത്തിന് വേണ്ടി കാത്തിരുന്ന നിരവധി കുടുംബങ്ങള്‍ക്ക് പട്ടയമേളകള്‍ ആശ്വാസമായി. ജില്ലയില്‍ അഞ്ചുവര്‍ഷക്കാലയളവില്‍ 2923 പട്ടയങ്ങളാണ് വിതരണം ചെയ്തത്.  ആദിവാസി കുടുബങ്ങളടക്കം നരവധി കുടുബങ്ങള്‍ ഇതോടെ ഭൂമിയുടെ അവകാശികളായി. പട്ടയം ലഭിക്കുന്നതിനായി നിരവധി അപേക്ഷകളാണ് റവന്യൂ വകുപ്പില്‍ ലഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ  കാര്യക്ഷമതയോടുള്ള ഇടപെടലുകളിലൂടെ ആറ് പട്ടയമേളകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്നത്. നേരിട്ടുള്ള അപേക്ഷകള്‍ കൂടാതെ പ്രത്യേക അദലാത്തുകള്‍ വഴിയും പട്ടയത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. റവന്യു വകുപ്പിന് കിട്ടിയ അപേക്ഷകളില്‍ താലൂക്ക്, വില്ലേജ്…

Read More

ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: വിധി ഇന്ന്

  ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഇന്ന് വിധി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഏറെ കോളിളക്കമുണ്ടായ കേസിന്റെ വിധിക്കായാണ് കേരളം കാത്തിരിക്കുന്നത്. കുറുവിലങ്ങാട്ടെ മിഷണറീസ് ഓഫ് ജീസസ് മഠത്തിൽ വെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ് ഫ്രാങ്കോ ബലാത്സംഗം ചെയ്തെന്നാണ് കേസ്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നുവിത്. കുറുവിലങ്ങാട് മഠത്തിലെ…

Read More

ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറും, ഭാര്യയും മരിച്ച നിലയിൽ ; കൊലപാതകമെന്ന് സംശയം

എ ഫ്യു ഗുഡ്‌മെൻ, വെൻ ഹാരി മീറ്റ് സാലി, ഫ്‌ളിപ്പ്ഡ് തുടങ്ങിയ ക്ലാസിക്ക് ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകൻ റോബ് റെയ്‌നറിനെയും ഭാര്യ മിഷേൽ റെയ്‌നറിനെയും മരിച്ച നിലയിൽ കണ്ടെത്തി. ലോസ് ആഞ്ചലസിലുള്ള വീട്ടിൽ നടനും, സാമൂഹിക പ്രവർത്തകനും കൂടിയായ റോബ് റെയ്നറിനറിനെയും (78) മിഷേൽ റെയ്നറിനെയും കണ്ടെത്തിയ പോലീസിന്റെ മൊഴി നടന്നത് കൊലപാതകം ആവാമെന്നാണ്. ഞായറാഴ്ച കണ്ടെത്തിയ മൃതദേശങ്ങളിൽ കുത്തേറ്റ പാടുകളുണ്ട് എന്നും വിഷയത്തിൽ പോലീസ് സംഘം റെയ്നർ കുടുംബാംഗങ്ങളിലൊരാളെ ചോദ്യം ചെയ്തു വരികയാണെന്നും റിപ്പോർട്ടുകളുണ്ട്. റോബ്…

Read More