എ ഫ്യു ഗുഡ്‌മെൻ, വെൻ ഹാരി മീറ്റ് സാലി, ഫ്‌ളിപ്പ്ഡ് തുടങ്ങിയ ക്ലാസിക്ക് ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകൻ റോബ് റെയ്‌നറിനെയും ഭാര്യ മിഷേൽ റെയ്‌നറിനെയും മരിച്ച നിലയിൽ കണ്ടെത്തി. ലോസ് ആഞ്ചലസിലുള്ള വീട്ടിൽ നടനും, സാമൂഹിക പ്രവർത്തകനും കൂടിയായ റോബ് റെയ്നറിനറിനെയും (78) മിഷേൽ റെയ്നറിനെയും കണ്ടെത്തിയ പോലീസിന്റെ മൊഴി നടന്നത് കൊലപാതകം ആവാമെന്നാണ്.
ഞായറാഴ്ച കണ്ടെത്തിയ മൃതദേശങ്ങളിൽ കുത്തേറ്റ പാടുകളുണ്ട് എന്നും വിഷയത്തിൽ പോലീസ് സംഘം റെയ്നർ കുടുംബാംഗങ്ങളിലൊരാളെ ചോദ്യം ചെയ്തു വരികയാണെന്നും റിപ്പോർട്ടുകളുണ്ട്. റോബ് റെയ്‌നറിന്റെ രണ്ടാമത്തെ മകൻ നിക്കിനെയാണ് സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യുന്നത് എന്നും നിക്ക് ഏറെ കാലങ്ങളായി മയക്കുമരുന്ന് ഉപയോഗത്താൽ ചികിത്സയിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
മേൽസൂചിപ്പിച്ച ചിത്രങ്ങൾ കൂടാതെ മിസെറി, സ്റ്റാൻഡ് ബൈ മി, ബക്കറ്റ് ലിസ്റ്റ്, തുടങ്ങിയ ചരിത്രങ്ങളും റോബ് റെയ്‌നറിന്റെ സംവിധാനത്തിൽ ലോകമെങ്ങും ആരാധകരെ സൃഷ്ട്ടിച്ചു. അങ്ങേയറ്റം വ്യത്യസ്തമായ പ്രമേയങ്ങളായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത. ഏതെങ്കിലും ഒരു ഗണത്തിലുള്ള ചിത്രങ്ങൾ മാത്രം ചെയ്ത് സ്റ്റീരിയോടൈപ്പ് ആകാതിരിക്കാൻ റോബ് റെയ്നർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.






