പഹല്‍ഗാം ഭീകരാക്രമണം: സൂത്രധാരന്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ സാജിദ് ജാട്ട്; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ സാജിദ് ജാട്ട് എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാക് ഗൂഢാലോചനയെ കുറിച്ച് പരാമര്‍ശിക്കുന്ന കുറ്റപത്രത്തില്‍ ഏഴുപേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. ജമ്മു കാശ്മീര്‍ പ്രത്യേക കോടതിയിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. പഹല്‍ഗാം ഭീകരാക്രമണം നടന്ന് എട്ടുമാസത്തിനു ശേഷമാണ് കുറ്റപത്രം നല്‍കുന്നത്. 1597 പേജുള്ള കുറ്റപത്രത്തില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയെയും ടി ആര്‍ എഫിനെയും പരാമര്‍ശിച്ചിട്ടുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ സാജിദ് ജാട്ട്…
