പാലക്കാട് പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു. ഏലംകുളം സ്വദേശി അശ്വിൻ കൃഷ്ണയാണ് (13) മരിച്ചത്. കുന്നക്കാവ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഏലംകുളം മാട്ടായി സ്വദേശി മേലേപ്പുറത്ത് രാജു – വിനീത ദമ്പതികളുടെ ഏക മകൻ ആശ്വിൻ കൃഷ്ണയാണ് മരിച്ചത്. കുട്ടി കുറച്ചുകാലമായി വല്ലപ്പുഴ മാട്ടായയിലുഉള്ള കുടുംബ വീട്ടിലാണ് താമസം. സ്കൂളിലെക്ക് പോകും വഴി ആണ് ട്രെയിൻ തട്ടി മരിച്ചത്.
വല്ലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രാവിലെയാണ് അപകടം. ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ തട്ടിയാണ് വിദ്യാർത്ഥി മരിച്ചത്. രാവിലെ വല്ലപ്പുഴയിൽ നിന്നും 7.20 ന് ഉള്ള ട്രെയിനിലാണ് അശ്വിൻ കൃഷ്ണ സ്കൂളിലേക്ക് പോകാറുള്ളത്. പരീക്ഷയായതിനാൽ ഇന്ന് അടുത്ത ട്രെയിനിന് പോകുവാനാണ് സ്റ്റേഷനിൽ എത്തിയത്. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






