കാസർഗോഡ് മടക്കരയിൽ എൽഡിഎഫ് വിജയാഹ്ളാദ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞ് മുസ്ലീം ലീഗ് പ്രവർത്തകർ. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചെറുവത്തൂർ ഡിവിഷനിൽ എൽഡിഎഫിന്റെ കൊടി പിടിച്ചെടുക്കാൻ ലീഗ് പ്രവർത്തകർ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ചെറുവത്തൂർ ഡിവിഷനിൽ വിജയിച്ച LDF സ്ഥാനാർത്ഥിയുടെ വിജയാഹ്ലാദത്തിനിടെ കൊടി പിടിച്ചെടുക്കാൻ ശ്രമിച്ച് പ്രകോപനമുണ്ടാക്കി. സംഭവത്തിൽ മുസ്ലിം ലീഗ് – സിപിഐഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറുവത്തൂർ ഡിവിഷനിൽ വിജയിച്ച LDF സ്ഥാനാർത്ഥി സെറീന സലാമിൻ്റെ വിജയാഹ്ലാത്തിനിടെയാണ് ലീഗ് പ്രവർത്തകർ കൊടി പിടിച്ചെടുക്കാൻ ശ്രമിച്ചത്.







